നീ എനിക്ക് മോനാണ്, നാണം കെടുത്താതിരിക്കാൻ മോളെ എന്ന് വിളിച്ചേക്കാമെന്ന് അമ്മ; സർജറിക്ക് ശേഷം താൻ മരി ച്ചെന്നാണ് സഹോദരൻ കൂട്ടുകാരോട് പറഞ്ഞത്; അനുഭവം പറഞ്ഞ് സൂര്യ ഇഷാൻ

2757

ന്യൂനോർമൽ എന്ന ടാഗ് ലൈനിൽ റിയാലിറ്റി ഷോകൾ പോലും വരുന്ന കാലമാണ്, എൽജിബിടിക്യൂ എന്താണെന്ന ധാരണയുള്ളവരാണ് മിക്ക മലയാളികളും. ഒരു കാലത്ത് മോശം കണ്ണുകളോട് കൂടി മാത്രം നോക്കി കണ്ടിരുന്ന ട്രാൻസ് ജെൻഡർ വിഭാഗത്തെ ഇപ്പോൾ മനുഷ്യത്വപരമായാണ് മിക്കവരും സമീപിക്കുന്നത്. വെറും ലൈംഗിക തൊഴിലാളികളായി മുദ്രകുത്തപ്പെട്ടിരുന്ന ഈ വിഭാഗത്തിന് കേരളത്തിൽ മാന്യമായ ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം അടുത്തകാലത്തായി നിലനിൽക്കുമുണ്ട്. ട്രാൻസ്ജെന്റേഴ്സിനെ കുറിച്ചുള്ള മോശം കണ്ണുകളോടെയുള്ള നോട്ടത്തെ മാറ്റി മറിച്ചതിലും ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിക്ക് ഒരു സ്ഥാനം നേടി കൊടുത്തതിലും സൂര്യ ഇഷാന് ഉള്ള പങ്ക് ചെറുതല്ല. ഇന്ന് ഇഷാൻ ഒപ്പം മനോഹരമായ കുടുംബ ജീവിതം നയിക്കുന്ന സൂര്യയുടെ ഒരു പഴയ അഭിമുഖം വീണ്ടും വൈറലാവുകയാണ്.

എന്റെ സഹോദരൻ അവന്റെ കൂട്ടുകാരോടും മറ്റുള്ളവരോടും എല്ലാം പറയുന്നത്, ഞാൻ മരിച്ചു പോയി എന്നാണ്. ശരിയാണ്, അവന്റെ സഹോദരൻ മരിച്ചു പോയി, വിനോദ് മരിച്ചു.. ഇന്ന് ഞാൻ സൂര്യയാണ്, അവന്റെ സഹോദരിയായിട്ടാണ് ജീവിയ്ക്കുന്നത്. സർജറിയ്ക്ക് ശേഷം എന്റെ സഹോദരൻ എന്നോട് മിണ്ടാറില്ല, എന്നെ സ്വീകരിച്ചിട്ടില്ലെന്നാണ് കൈരളി ചാനലിലെ ജെബി ജംഗ്ഷൻ എന്ന ഷോയിൽ എത്തിയ സൂര്യ അന്ന് പറഞ്ഞത്. ഈ വീഡിയോവീണ്ടും ചാനൽ റീ പോസ്റ്റ് ചെയ്തതോടെയാണ് വൈറലായിരിക്കുന്നത്.

Advertisements

ഞാൻ പ്രസവിച്ച എന്റെ മോനാണ് സൂര്യ എന്ന് അറിയപ്പെടുന്ന വിനോദ്. അവൻ എനിക്കും കുടുംബത്തിനും വേണ്ടി ഒരുപാട് സഹായം ചെയ്യുന്നുണ്ട്. അനിയത്തിയെ കല്യാണം കഴിപ്പിച്ച് അയക്കാൻ എല്ലാം അവൻ സഹായിച്ചിട്ടുണ്ട്. സൂര്യ പെൺകുട്ടിയായി, അവനെ പോലുള്ളവർക്ക് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യുന്നതിലും സമൂഹത്തിൽ മാറ്റം വരുത്തിയതിലും എനിക്ക് അഭിമാനമുണ്ട്. ഞാൻ പ്രസവിച്ചത് ആൺ കുട്ടിയെ ആണെങ്കിലും അവൻ ഇപ്പോൾ ഈ നിലയിൽ മാറിയതിൽ എനിക്ക് അഭിമാനമേയുള്ളൂ.- സൂര്യയുടെ അമ്മ പ്രതികരിച്ചതിങ്ങനെ. അമ്മയുടെ വാക്കുകൾ കേട്ട് സൂര്യയുടെ കണ്ണ് നിറയുന്നതും കാണാം. അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്. ജീവിതത്തിൽ എന്നെ ഏറ്റവും അധികം സപ്പോർട്ട് ചെയ്തതും അമ്മയാണ്. സർജ്ജറി കഴിഞ്ഞ് ഞാൻ വന്നപ്പോഴും എന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ആളാണ് എന്റെ അമ്മയെന്ന് സൂര്യ പറയുന്നു.

ALSO READ- തന്റെ കൺമണിയെ പരസ്യമായി ലിപ് ലോക്ക് ചെയ്ത് ഗോപി സുന്ദർ, ഇതിൽപരം ഇനിയെന്ത് വേണമെന്ന് ആരാധകർ: വീഡിയോ

എന്നാൽ അമ്മ ഒരിക്കലും എന്നെ മോളെ എന്ന് വിളിച്ചിട്ടില്ലെന്നും സൂര്യ തുറന്നുപറയുന്നു. പഴയ പേരായ വിനോദേ എന്നാണ് വിളിക്കുന്നത്, അമ്മ പറയുന്നത്, ‘ഞാൻ പ്രസവിച്ചത് ഒരു ആൺകുട്ടിയെ ആണ്. മറ്റുള്ളവരുടെ മുന്നിൽ നിന്നെ നാണം കെടുത്താതിരിക്കാൻ ഞാൻ ചിലപ്പോൾ നിന്നെ മോനെ എന്ന് വിളിച്ചേക്കാം. പക്ഷെ എന്റെ മനസ്സിൽ എന്നും മോൻ ആയിരിയ്ക്കും. അത് മാറി വരാൻ കുറച്ച് സമയം എടുക്കും’ എന്നാണ്. അമ്മ എന്നെ മോനെ എന്ന് വിളിക്കുന്നതിൽ എനിക്ക് പരാതിയില്ല. പക്ഷെ ഒരിക്കൽ ഞാൻ എന്റെ അമ്മയെ കൊണ്ട് എന്നെ മോളെ എന്ന് വിളിപ്പിക്കുമെന്നും സൂര്യ പ്രതീക്ഷയോടെ പറയുന്നു.

ചെറുപ്പം മുതലേ ഞാൻ ഡാൻസും പാട്ടും ഒക്കെയാണ് പഠിച്ചുകൊണ്ടിരുന്നത്. എന്നിലെ സ്ത്രൈണ സ്വഭാവം അന്നേ പുറത്ത് വന്നിരിയ്ക്കാം. പക്ഷെ അത് എനിക്ക് മനസ്സിലായിരുന്നില്ല. എന്നിട്ട് പോലും ബന്ധുക്കളും കൂട്ടുകാരും എല്ലാം എന്നെ മാറ്റി നിർത്തി. എടീ എന്നാണ് അന്നും എന്നെ വിളിച്ചത്. ക്രിക്കറ്റ് കളിക്കാനൊന്നും എന്നെ കൂട്ടാറില്ല. ആ സമയത്ത് ആണ് ബന്ധുക്കളാൽ നിന്ന് എനിക്ക് ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നു. അവര് അന്ന് എന്നെ കുറിച്ച് പറഞ്ഞ ചില വാക്കുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഞാൻ എന്നെ കണ്ടെത്തിയത്.

ALSO READ- ഇപ്പോൾ ഈ വിഷയം എടുത്തിട്ട് എന്നെ നാണംകെടുത്തേണ്ട കാര്യം ഇല്ലായിരുന്നു; ഇനി നിത്യയോട് പ്രണയവും ഇല്ല ഒന്നുമില്ല; താരത്തിന് എതിരെ തുറന്നടിച്ച് സന്തോഷ് വർക്കി

എന്റെ സഹോദരൻ അവന്റെ കൂട്ടുകാരോടും മറ്റുള്ളവരോടും എല്ലാം പറയുന്നത്, ഞാൻ മരിച്ചു പോയി എന്നാണെന്നും സൂര്യ തുറന്നുപറയുന്നു. ശരിയാണ്, അവന്റെ സഹോദരൻ മരിച്ചു പോയി, വിനോദ് മരിച്ചു.. ഇന്ന് ഞാൻ സൂര്യയാണ്. അവന്റെ സഹോദരിയായിട്ടാണ് ജീവിക്കുന്നത്.

സർജറിക്ക് ശേഷം എന്റെ സഹോദരൻ എന്നോട് മിണ്ടാറില്ല, എന്നെ സ്വീകരിച്ചിട്ടില്ല. അവൻ പറഞ്ഞത് സർജറിക്ക് മുൻപ് ആയിരുന്നെങ്കിൽ സാരമില്ലായിരുന്നു എന്നാണ്, എന്നാൽ എനിക്ക് അങ്ങനെ ആണും പെണ്ണും അല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ എന്നാണ് സൂര്യ പറയുന്നത്.ു

Advertisement