എനിക്ക് പ്രായമായി, നീ ഇപ്പോഴും പഴയതുപോലെ തന്നെ, ഞാൻ നിന്നെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്നു: ഭാര്യയെ കുറിച്ച് ദുൽഖർ സൽമാൻ

251

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഇന്ന് ഒരു മലയാള നടൻ മാത്രമല്ല മറിച്ച് പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ആണ്. പുതുമുഖങ്ങളുടെ സംരഭത്തിൽ ഇറങ്ങിയ സെക്കൻഡ്‌ഷോ എന്ന മലാള സിനിമയിലൂടെ തുടങ്ങിയ പ്രയാണം ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിൽ എത്തി തിളങ്ങുകയാണ്.

അതേ സമയം മലയാളികൾ സ്‌നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാന്റെ ഭാര്യയും ആർക്കി ടെക്റ്റുമായ അമാൽ സൂഫിയയുടെ പിറന്നാൾ ദിവസമാണ് സെപ്റ്റംബർ നാല്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് അമാലിന് പിറന്നാൾ ആശംസകൾ വന്നു കൊണ്ടിരിക്കുകയാണ്.

Advertisements

Also Read
അയാൾ കുടുംബത്തിൽ കേറി വലിയൊരു കളികളിച്ചു അത് കൊണ്ടാണ് ആ നടനെ അടിച്ചത്; താനും പ്രമുഖ നടനുമായി ഉണ്ടായ പ്രശ്‌നത്തെ കുറിച്ച് ജിഷിൻ മോഹൻ

അതിനിടെയാണ് പ്രിയതമയുടെ ബർത്ത്‌ഡേയക്ക് ആശംസ അറിയിച്ച് ദുൽഖർ സൽമാന് കുറിപ്പുമായി എത്തിയത്. സ്‌നേഹ നിധിയായ താരം തന്റെ ഭാര്യയെ കുറിച്ച് എഴുതിയ ആശംസാകുറിപ്പ് വളരെ വേഗത്തിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ.

ദുൽഖർ സൽമാൻെ കുറിപ്പ് ഇങ്ങനെ:

എന്റെ പ്രിയപ്പെട്ട് ആമിന് ഏറ്റവും സന്തോഷകരമായ പിറന്നാളാശംസകൾ. നമ്മൾ ഒരുമിച്ച് ആഘോഷിക്കുന്ന ഒരു ഡസനോളം പിറന്നാളുകൾ ആണ് കഴിഞ്ഞു പോയത്. ഈ സമയങ്ങളൊക്കെ എത്ര വേഗമാണ് കടന്നു പോകുന്നത്. എനിക്ക് പ്രായമായി വരികയാണ്, നീ ഇപ്പോഴും പഴയതുപോലെ തന്നെയുണ്ട്.

ഞാൻ അകലെ ആയിരിക്കുമ്പോൾ എല്ലാം ചേർത്തുപിടിച്ചതിന് നന്ദി. മറിയത്തിന് വേണ്ടി എന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. നമ്മുടെ ജീവിതത്തിന്റെ പുസ്തകത്തിൽ നീ എഴുതി ചേർത്തു കൊണ്ടിരിക്കുന്ന എല്ലാ പുതിയ അധ്യായങ്ങൾക്കും നന്ദി. ലോകം ചുറ്റാൻ എന്നോടൊപ്പം എപ്പോഴും ചേർന്നു നിൽക്കുന്നതിനും നന്ദി.

Also Read
മഞ്ജുവിന്റെ കൂടെയുള്ള എന്റെ ജീവിതം ഒരു പരാജയമായിരുന്നു, എന്റെ പേരിൽ ജീവിതം തകർന്ന് നിന്ന ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്തതിൽ എന്താണ് ഇത്ര തെറ്റ്, ദിലീപിന്റെ വാക്കുകൾ വീണ്ടും വൈറൽ

നിന്റെ ഏറ്റവും മികച്ച പിറന്നാളുകളിൽ ഒന്നായി മാറട്ടെ ഇതും. നീ ആഗ്രഹിക്കുന്നത് പോലെ ലളിതവും മധുരവുമായ നിന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളാൽ ചുറ്റപ്പെട്ട്, സ്‌നേഹം നിറഞ്ഞ ഒരു പിറന്നാൾ. വീണ്ടും പിറന്നാൾ ആശംസകൾ ബൂ.. ഞാൻ നിന്നെ സ്‌നേഹിച്ചു കൊണ്ടേയിരിക്കുന്നു എന്നായിരുന്നു ദുൽഖറിന്റെ കുറിപ്പ്.

2011ഡിസംബർ 22ന് ആണ് ദുൽഖറും അമാലും വിവാഹിതർ ആകുന്നത്. അഞ്ച് വയസുള്ള മറിയം അമീറാ സൽമാൻ എന്ന് പേരുള്ള ഒരു മകളുമുണ്ട് താരദമ്പതികൾക്ക്.

അതേ സമയംമലയാളവും തെന്നിന്ത്യയും കടന്ന് ബോളിവുഡ് വരെ എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. സീതാരാമം എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിന് എത്തിയതിനു പിന്നാലെ താരം പ്രധാന വേഷത്തിലെത്തുന്ന ചുപ് എന്ന ബോളിവുഡ് ചിത്രവും പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്.

Advertisement