Home Entertainment Celebrities

ഞാൻ സിംഗിൾ ആണുട്ടോ, ക്രോണിക് ബാച്ചിലർ, സീരിയസ് ആയി പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ പ്രൊപ്പോസൽസ് വന്നോട്ടെ: പെണ്ണന്വേഷിച്ച്‌ കസ്തൂരിമാനിലെ സിദ്ധു

66

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കസ്തൂരിമാൻ എന്ന സീരിയലിലെ സിദ്ധുവായി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് സിദ്ധാർഥ് വേണുഗോപാൽ. അവതരിപ്പിച്ചത് ചുരുക്കം കഥാപാത്രങ്ങൾ മാത്രമാണെങ്കിലും സിദ്ധാർഥ് എന്ന നടനെ പറ്റി കൂടുതൽ വർണ്ണനയുടെ ആവശ്യമില്ല.

ഏറെ ആരാധകരാണ് സിദ്ധുവിന് ഉണ്ടായിരുന്നത്. എന്നാൽ ഇടയ്ക്ക് വച്ച് കസ്തൂരിമാനിൽ നിന്നും പിൻമാറിയ താരം മഴവിൽ മനോരമയിലെ ഭാഗ്യജാതകത്തിൽ നായകനായി മാറിയിരുന്നു. അരുൺ ഷേണായി എന്ന കഥാപാത്രത്തെയായിരുന്നു സിദ്ധാർഥ് അവതരിപ്പിച്ചത്.

Advertisements

കസ്തൂരിമാനിലെ കീർത്തിയുടെ സിദ്ദു, ഭാഗ്യജാതകത്തിലെ അരുൺ ഷേണായി തുടങ്ങിയ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിൽ റൊമാന്റിക് ചുള്ളനായി വിലസുകയാണ് ഈ ചാലക്കുടിക്കാരൻ. അവതാരകൻ ആയിട്ടാണ് സ്‌ക്രീനിൽ തുടക്കമെങ്കിലും പിന്നീട് അഭിനയത്തിലേക്കെത്തുകയായിരുന്നു.

അവതാരകൻ ആയിട്ടാണ് സ്‌ക്രീനിൽ തുടക്കമെങ്കിലും, അഭിനയമോഹം ഒന്ന് കൊണ്ട് മാത്രമാണ് കുടുംബസദസ്സുകളുടെ പ്രിയ സിദ്ധുവായി ഈ നടൻ മാറിയത്. സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇതുവരെയും സിദ്ധാർഥ് വിവാഹം കഴിച്ചിട്ടില്ല. എല്ലാരും ചോദിക്കുന്നു ചേട്ടൻ സിംഗിൾ അല്ലെയെന്ന്. ഞാൻ സിംഗിൾ ആണുട്ടോ. ക്രോണിക് ബാച്ചിലർ. ആർക്കെങ്കിലും സീരിയസ് ആയി പ്രൊപ്പോസ് ചെയ്യാൻ ഇത്ര ആഗ്രഹമുണ്ടെങ്കിൽ പ്രൊപോസൽസ് വന്നോട്ടെ പോന്നോട്ടെ’ എന്നാണ് സിദ്ധു രസകരമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കിടിലൻ ചിത്രവും സിദ്ധാർഥ് പങ്കിട്ടിട്ടുണ്ട്.

ഇപ്പോൾ ഒന്ന് രണ്ടു സിനിമകളുടെ തിരക്കിലായ സിദ്ധാർഥ് അഭിനയത്തിലെ പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളോട് പരമാവധി മര്യാദ പുലർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ചുരുക്കം താരങ്ങളിൽ ഒരാളാണ്. ക്രോണിക് ബാച്ച്ലറായ സിദ്ധാർത്ഥിന്റെ വിവാഹം ഉടനെയില്ല എന്നാണ് മുൻപ് താരം വ്യക്തമാക്കിയത്.

സിദ്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സിദ്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

എല്ലാരും ചോദിക്കുന്നു ചേട്ടൻ സിംഗിൾ അല്ലെയെന്ന്. ഞാൻ സിംഗിൾ ആണുട്ടോ. ക്രോണിക് ബാച്ചിലർ. ആർക്കെങ്കിലും സീരിയസ് ആയി പ്രൊപ്പോസ് ചെയ്യാൻ ഇത്ര ആഗ്രഹമുണ്ടെങ്കിൽ പ്രൊപോസൽസ് വന്നോട്ടെ. പോന്നോട്ടെ എന്നാണ് സിദ്ധു രസകരമായി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒപ്പം കിടിലൻ ചിത്രവും സിദ്ധാർഥ് പങ്കിട്ടിട്ടുണ്ട്. മിനിറ്റുകൾക്കകം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സൂപ്പർ, നല്ലൊരു ആളെ നിങ്ങൾ ക്ക് ലഭിക്കും എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.

കൂടെ കല്യാണത്തിന് വിളിക്കണേ എന്നുളള രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ താൻ ഇപ്പോൾ വിവാഹം കഴിക്കുന്നില്ലെന്ന് താരം നേരത്തെ വൃക്തമാക്കിയിരുന്നു.

Advertisement