Home Entertainment Celebrities

പിന്നെ പിന്നെ അവന്റെ നോട്ടവും സംസാരവും എന്റെ ശരീരത്തെ കുറിച്ചായി: ജിംമ്മനുമായുളള പ്രണയ ബന്ധം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സൗഭാഗ്യ വെങ്കിടേഷ്

2991

പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ താരാ കല്യാണിന്റെയും അഭിനേതാവും നർത്തകനുമായ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ക്‌ടോക്കിൽ സജീവമായിരുന്നു സൗഭാഗ്യ സോഷ്യൽ ലോകത്തിന്റെ താരറാണി കൂടിയാണ്.

അടുത്തിടെയാണ് പ്രശസ്ത നർത്തകനായ അർജുനനുമായുള്ള താരത്തിന്റെ വിവാഹം ആഘോഷമായ നടന്നത്. താര കല്യാണും സൗഭാഗ്യയും അർജുനനും നൃത്തത്തിൽ സജീവമാണ്. ഇപ്പോളിതാ സൗഭാഗ്യ പഴയപ്രണയത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. തനിക്ക് ഒരു പ്രണയം ഉണ്ടായിരിന്നു എന്നും പക്ഷേ അത് വൻ പരാജയമായി മാറി എന്നുമാണ് സൗഭാഗ്യയുടെ വെളിപ്പെടുത്തൽ.

Advertisements

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഒരു ജിംമ്മനോടായിരുന്നു പ്രണയം, ആ ശരീര സൗന്ദര്യം കണ്ടാണ് ഇഷ്ടത്തിലായതെന്നും എന്നാൽ പ്രണയം തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ എല്ലാം ഓരോന്നായി കൈവിട്ട് തുടങ്ങി.

ഒരു ലവർ എന്നതിന് ഉപരി തന്നോട് ഓരോ നിർദേശങ്ങൾ തരാൻ തുടങ്ങിയെന്നും ഫേസ്ബുക്ക്, വാട്‌സ്ആപ്പ് മുതലായവ ഉപേക്ഷിക്കാനും അയാൾ പറഞ്ഞു,പെണ്ണ് കുട്ടികൾ മാത്രം ഉള്ളടത് പഠിച്ച തനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നുവെന്നും എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നാണ് ആദ്യം കരുതിയത്. എല്ലാം ഉപേക്ഷിച്ചു അയാളെ മാത്രം സ്‌നേഹിച്ചിട്ടും പിന്നീടും ഉത്തരവുകൾ പിന്നാലെ വന്നു കൊണ്ട് ഇരുന്നെനും, അച്ഛൻ അമ്മ തുടങ്ങിവരുടെ ഒപ്പം അങ്ങോട്ടേലും പോകണമെങ്കിൽ പോലും അയാളോട് ചോദിക്കണം എന്ന അവസ്ഥയിൽ എത്തി.

അനുസരിക്കുന്നു എന്ന് കണ്ടപ്പോൾ വീണ്ടും ഉത്തരവുകൾ വന്ന് തുടങ്ങി. പതിയെ അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായിരുന്നുവെന്നും തടിച്ചിയാണ്, സൗന്ദര്യമില്ല, ചില ആഹാരങ്ങൾ മാത്രമേ കഴിക്കാവൂ തുടങ്ങി സർവത്ര നിയന്ത്രങ്ങൾ അയാൾ കൊണ്ട് വരാൻ തുടങ്ങിയെന്നും സൗഭാഗ്യ പറയുന്നു.

എന്നിട്ടും സ്‌നേഹിച്ച തന്നോട് സ്ത്രീധനത്തെ പറ്റി സംസാരിക്കാൻ തുടങ്ങിയെന്നും, എല്ലാം ഒറ്റമോളായ എനിക്ക് ഉള്ളതാണ് എന്ന് അറിയാഞ്ഞിട്ടും അത്തരത്തിൽ ഉള്ള ചോദ്യങ്ങൾ സഹിക്കാൻ കഴിഞ്ഞില്ല അതിനെ തുടർന്ന് അത് നിർത്തിയെന്നും സൗഭാഗ്യ വെളിപ്പെടുത്തുന്നു.

നേരത്തെ ഫെബ്രുവരി 19, 20തീയ്യതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ ഗുരുവായൂർ അമ്പലത്തിൽ വെച്ച് താലികെട്ട് നടത്തി. മാല മാറ്റൽ, ഊഞ്ഞാൽ എന്നീ ചടങ്ങുകൾ ഹോട്ടലിൽ വെച്ചും നടത്തി.വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷവും വിപുലമായി നടത്തിയിരുന്നു.

ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ചാനലിലലെചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ചിരിക്കുകയാണ് അർജുൻ. ഡിഗ്രി കഴിഞ്ഞ് ടെക്‌നോപാർക്കിലെ ജോലിയുണ്ടായിരുന്നതും ഉപേക്ഷിച്ചാണ് ടാറ്റൂ ആർട്ടിസ്റ്റായും നർത്തകനായും അർജ്ജുൻ മാറിയത്. ചെറുതിലെ മുതൽ തന്നെ താരാകല്യാണിന്റെ ഡാൻസ് സ്‌കൂളിലാണ് അർജ്ജുൻ ഭരതനാട്യം ഉൾപെടെയുളളവ പഠിച്ചത്.

ഡാൻസ് സ്‌കൂളും ടാറ്റൂ സ്റ്റുഡിയോയും അർജ്ജുൻ നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ തങ്ങളുടെ ജീവിതത്തിലെ രസകരവും സന്തോഷവുമായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

Advertisement