ഞാൻ അങ്ങനെ ചെയ്യില്ല, 14 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ: വെളിപ്പെടുത്തലുമായി നടി രശ്മി അനിൽ

499

തങ്ങടെ ഫോട്ടോഷൂട്ടുകളെ വിമർശിച്ച കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ പരിപാടിക്ക് എതിരെ മലയാളത്തിലെ ശ്രദ്ധേയരായ താരങ്ങളായ എസ്തർ, ശ്രിന്ദ തുടങ്ങിയയവർ രംഗത്ത് എത്തിയിരുന്നു. സോഷ്യൽ മീഡിയകളിലും വലിയ ചർച്ചകൾക്ക് ഈ പരിപാടി വഴിവെച്ചിരുന്നു.

സിനിമാ സീരിയൽ നടിമാരായ സ്നേഹാ ശ്രീകുമാറും രശ്മി അനിലുമാണ് പരിപാടിയിൽ അവതാരകരായി എത്തുന്നത്. സംഭവം വലിയ ചർച്ച ആയതോടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അവതാരകരിൽ ഒരാളായ രശ്മി അനിൽ.

Advertisements

താൻ ആരെയും വിമർശിച്ചിട്ടില്ലെന്നും തങ്കു എന്ന കഥാപാത്രമാണ് അതിൽ അതൊക്കെ ചെയ്യുന്നത് എന്നും രശ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. രശ്മിയുടെ കുറിപ്പ് ഇങ്ങനെ:

രശ്മി അനിൽ എന്ന ഞാൻ ഒരിക്കലും ഒരു വ്യക്തിയേയും വിമർശിക്കുകയോ അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ ഇടപെടുകയോ ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിലോ വേദിയിലോ ഇന്ന് വരെയും ഒരു വ്യക്തിയെയും അധിക്ഷേപിച്ചിട്ടില്ല. 14 വയസ്സുള്ള ഒരു പെൺകുട്ടിയുടെ അമ്മയാണ് ഞാൻ.

Also Read
ഉമ്മിയുടെ വിവാഹം പതിമൂന്നാമത്തെ വയസിൽ ആയിരുന്നു, ഇപ്പോൾ ഉമ്മിയെ കണ്ടാൽ എന്റെ സഹോദരിയെ പോലെയുണ്ട്: മനസ്സ് തുറന്ന് കൂടെവിടെ താരം അൻഷിത

എന്റെ മകൾ ഏത് വസ്ത്രം ധരിക്കണം എന്നതിന് പൂർണ്ണ സ്വാതന്ത്ര്യം ഞാനവൾക്ക് നൽകിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾ ആയി ലൗഡ് സ്പീക്കർ എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ടു വിമർശനങ്ങൾ ഉയർന്നു വരികയാണ്. ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും സ്നേഹയും അവതരിപ്പിക്കുന്നത്.

തങ്കു എന്ന കഥാപാത്രം ആ വീട്ടിലെ ജോലിക്കാരിയാണ്. അവർക്ക് ഒന്നും ആകാൻ കഴിഞ്ഞിട്ടില്ല.താരങ്ങളെ അസൂയയോടെ നോക്കുകയും അവരെ വിമർശിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് സുശീലയും തങ്കുവും. ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായമല്ല ഞങ്ങൾ അതിൽ പറയുന്നത്.

ഏതെങ്കിലും ഒരു താരം ഫോട്ടോ ഷൂട്ട് ചെയ്താൽ അതിനടിയിൽ വന്നു മോശം കമന്റിടുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകൾ ഉണ്ടല്ലോ അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള ഈ കഥാപാത്രങ്ങൾ അങ്ങനെ സംസാരിക്കുമ്പോൾ അത് തിരുത്തി തരുന്നവരാണ് അതിലെ മറ്റ് കഥാപാത്രങ്ങളും ജമാലുമൊക്കെ.

അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശിക്കുന്നതും. എസ്തർ, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോ ഷൂട്ടിനെ അസൂയയോടെ വിമർശിച്ചു അവർ പറയുമ്‌ബോൾ ആ സ്റ്റോറിയുടെ അവസാനം 7 മിനിട്ട് സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തർക്കും ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാനും, സോഷ്യൽ മീഡിയയിൽ ഇടാനുമുള്ള അവകാശം ഉണ്ടെന്നും ഫോട്ടോ ഷൂട്ടുകൾ താരങ്ങളുടെ പ്രോഫഷന്റെ ഭാഗമാണന്നും ആണ്.

Also Read
സെറ്റിലേക്ക് ഒറ്റയ്ക്ക് ചെല്ലുമ്പോൾ പലരുടേയും ധാരണ മറ്റെന്തോ ആണെന്നാണ്; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി ശ്രീധന്യ

പ്രോഗ്രാം മുഴുവൻ ആയി കണ്ടവർക്ക് കൃത്യമായി മനസിലാകും താരങ്ങളുടെ ഭാഗത്ത് നിന്നാണ് സംസാരിച്ചത് എന്ന്. വീഡിയോ പൂർണ്ണമായല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊള്ളട്ടെ ഒരിക്കലും രശ്മി എന്ന വ്യക്തി ആരെയും വിമർശിച്ചിട്ടില്ല. തങ്കു എന്ന കഥാപാത്രമാണ് അസൂയയോടെ ഇതിനെ നോക്കി കണ്ടത്.ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വിഷമം ഉണ്ടെന്ന് രശ്മി വ്യക്തമാക്കി.

Advertisement