സുകുമാരൻ കാശ് സമ്പാദിക്കാൻ ശ്രദ്ധിച്ചിരുന്നു, സോമൻ അങ്ങനെയായിരുന്നില്ല: കുഞ്ചന്റെ വെളിപ്പെടുത്തൽ

210

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായി പ്രേം നസീറിനു ശേഷം എത്തിയ സോമന്‍ സുകുമാരന്‍ ടീം മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടെ ഉദയം വരെ സൂപ്പര്‍ താരങ്ങളായി നിലകൊണ്ടവരാണ്.

നിരവധി ഹിറ്റ് സിനിമകളില്‍ നായക വേഷം അഭിനയിച്ച ഇവര്‍ ഒരുകാലത്തെ മലയാള സിനിമയിലെ തിരക്കേറിയ താരങ്ങളായിരുന്നു. സോമന്റെയും സുകുമാരന്റെയും അടുത്ത സുഹൃത്തായ നടന്‍ കുഞ്ചന്‍ ഇവര്‍ തമ്മിലുള്ള സ്വഭാവത്തിലെ വ്യത്യാസത്തെക്കുറിച്ച്‌ പരാമര്‍ശിക്കുകയാണ്.

Advertisements

സുകുമാരന്‍ കാശ് സമ്പാദിക്കണമെന്ന ചിന്തയുള്ള മനുഷ്യനായിരുന്നു. ഒരു പൈസ വെറുതെ കളയില്ല. സോമേട്ടന്‍ നേരെ തിരിച്ചായിരുന്നു. കൃത്യമായി പ്രതിഫലം ഒന്നും വാങ്ങില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ കുറച്ചു കൂടി സംരക്ഷിച്ചിരുന്നുവെങ്കില്‍ കുറച്ചു നാള്‍കൂടി ജീവിക്കേണ്ട വ്യക്തിയായിരുന്നു.

അവസാന നിമിഷം വെന്റിലെറ്ററില്‍ കിടന്നു എന്നെയാണ് അദ്ദേഹം വിളിക്കുന്നത്, ‘കുഞ്ചൂസേ’ എന്ന ആ വിളി ഇപ്പോഴും എന്റെ കാതിലുണ്ട്. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചന്‍ അന്നത്തെ സൂപ്പര്‍ താരങ്ങളായിരുന്ന സോമനെക്കുറിച്ചും സുകുമാരനെക്കുറിച്ചും പങ്കുവെച്ചത്.

മലയാളത്തിലെ സീനിയര്‍ നടന്മാരില്‍ ഒരാളായ കുഞ്ചന്‍ സിനിമയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത കുഞ്ചന്‍ കോമഡി റൂട്ടില്‍ നിന്ന് മാറി സീരിയസ് വേഷങ്ങളാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Advertisement