Home Entertainment

സന്യസിക്കാൻ മമ്മൂട്ടി, അനുവദിക്കാതെ മറ്റുള്ളവർ, ആരാധകരുടെ മനസിനെ നോവിച്ച ആ മമ്മൂട്ടി കഥാപാത്രം ഇതാണ്

125

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയവൈഭവത്തെ വെല്ലുവിളിക്കുന്ന കഥകളും കഥാപാത്രങ്ങളും അപൂർവ്വമായി മാത്രമേ അദ്ദേഹത്തിന് ലഭിക്കാറുള്ളൂ. അദ്ദേഹത്തിലെ പ്രതിഭയ്ക്ക് മാറ്റുരയ്ക്കാൻ പറ്റിയ കഥാപാത്രങ്ങളെ പതിവായി നൽകിക്കൊണ്ടിരുന്ന ഒരാൾ ലോഹിതദാസ് ആണ്.

1994ൽ ലോഹിതദാസ് എഴുതിയ ‘സാഗരം സാക്ഷി’ എന്ന സിനിമയും അത്തരത്തിലൊന്നായിരുന്നു. സിബി മലയിലിന് വേണ്ടി ലോഹി എഴുതിയ അവസാനത്തെ തിരക്കഥയായിരുന്നു അത്. ഒന്നുമില്ലായ്മയിൽ നിന്ന് സമ്പന്നതയിലേക്കും അവിടെ നിന്ന് വീണ്ടും തകർച്ചയിലേക്കും വഴുതിവീഴുന്ന ബാലചന്ദ്രൻ എന്ന മനുഷ്യന്റെ ജീവിതമായിരുന്നു സാഗരം സാക്ഷിയുടെ പ്രമേയം.

Advertisements

സമ്പത്തിന്റെ ഔന്നത്യത്തിൽ നിൽക്കുന്ന ബാലചന്ദ്രനിൽ നിന്നാണ് കഥ തുടങ്ങുന്നത്. പിന്നെ അയാൾ സാമ്പത്തികമായി തകരുകയാണ്. മറ്റുള്ളവർക്ക് വളരെ നിസാരമെന്ന് തോന്നുന്ന ഒരു കാരണത്താലാണ് അയാൾ ഒന്നുമല്ലാതായിപ്പോകുന്നത്.

പിന്നീട് മദ്യപാനത്തിലേക്ക് തിരിയുന്ന ബാലചന്ദ്രൻ ഒടുവിൽ എല്ലാമെല്ലാമായ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് സന്യാസത്തിലേക്ക് തിരിയുകയും നാടുപേക്ഷിച്ച് പോകുകയും ചെയ്യുന്നു. ജീവിതത്തിന്റെ വ്യത്യസ്തമായ എല്ലാ സാഹചര്യങ്ങളെയും നേരിടേണ്ടിവരുന്ന, നിസഹായനായ ബാലചന്ദ്രനെ മമ്മൂട്ടി ഭാവഗംഭീരമായി അവതരിപ്പിച്ചു. ആ സിനിമ ഒരു വലിയ വിജയമായിരുന്നില്ല.

പക്ഷേ, ആ കഥാപാത്രം എല്ലാവരുടെയും മനസിനെ നോവിക്കുന്നതും എന്നെന്നും ഓർക്കപ്പെടുന്നതും ആയി മാറി. സുകന്യ നായികയായ ചിത്രത്തിൽ തിലകൻ, എൻ എഫ് വർഗീസ്, ജോണി, സീനത്ത്, ശ്രീജയ, രവി വള്ളത്തോൾ, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ബിന്ദു പണിക്കർ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അക്കാലത്ത് സിനിമകളിൽ മുഖംകാണിച്ചുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ ദിലീപ്. സാഗരം സാക്ഷിയിൽ നാലഞ്ച് സീനുകളിൽ ദിലീപ് അഭിനയിച്ചിരുന്നു. എന്നാൽ സിനിമ റിലീസായപ്പോൾ ദിലീപ് ഒരു സീനിൽ മാത്രമായി ഒതുങ്ങി. ശരത് ഈണമിട്ട ഗാനങ്ങൾ മനോഹരമായിരുന്നു. ഔസേപ്പച്ചൻ വാളക്കുഴിയായിരുന്നു സാഗരം സാക്ഷി നിർമ്മിച്ചത്.

Advertisement