ആ മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കിൽ കടത്തി വെട്ടിക്കളയും: അന്ന് തിലകൻ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് വെളിപ്പെടുത്തി സംവിധായകൻ

1770

മലയാള സിനിമയുടെ ലേഡി സൂപ്പർതാരം എന്നറിയപ്പെടുന്ന താര സുന്ദരിയാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന സിനിയിലെ ചെറിയ വേഷത്തിലൂടെയെത്തി പിന്നീട് സല്ലാപത്തിലെ നായകയായി മലയാള സിനമയിൽ കാലുറപ്പിച്ച താരം ഇന്നും ശക്തയായ നായികായായി സിനിമയിൽ നിറഞ്ഞുനിൽക്കുകയാണ്.

അസാമാന്യ അഭിനയ പാടവം കൊണ്ട് നിരവധി കഥാപാത്രങ്ങളെയാണ് മഞ്ജു വാര്യർ മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്. അത്തരത്തിൽ മഞ്ജു അവിസ്മരണീയമാക്കിയ ഒരു കഥാപാത്രമാണ് കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലെ ഭദ്ര.

Advertisements

മാതാപിതാക്കളെ ഇല്ലാതാക്കിയ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തി ഇല്ലാതാക്കിയ മകൾ. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിൽ മഞ്ജുവിന്റെ ക്യരക്ടറെക്കുറിച്ചുള്ള ഒരു വൺ ലൈൻ ചോദിച്ചാൽ ഇത്രയെ പറയാൻ സാധിക്കൂ. വാക്കുകളിൽ നിന്ന് ഒരിക്കലും ആ ചിത്രം മനസിലാക്കി എടുക്കാൻ സാധിക്കില്ല. അത് കണ്ട് തന്നെ അറിയണം.

ആരാധകർ ഇരുകൈയ്യും നീട്ട് സ്വീകരിച്ച ചിത്രം അന്ന് ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. സംവിധായകൻ ടികെ രാജീവ് കുമാർ നിർമ്മാതാക്കളായ മണിയൻപിള്ളരാജു, സുരേഷ് കുമാർ എന്നിവരാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചത്.

സംവിധായകൻ ടികെ രാജീവ് കുമാർ കുമാർ നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ അഭിനയ കുലപതി നടൻ തിലകൻ മഞ്ജു വാര്യരെക്കുറിച്ച് പറയുന്ന സ്റ്റേറ്റ്മെന്റ് വെളിപ്പെടുത്തിയിരുന്നു. ടികെ രാജീവ് കുമാർ അന്ന് പറഞ്ഞത് ഇങ്ങനെ:

ചിത്രത്തിൽ അഭിനയിക്കാൻ വരുമ്പോൾ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകൾ നിറയെ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹം സെറ്റിൽ പറയുമായിരുന്നു. മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കിൽ അവൾ എന്നെ കടത്തി വെട്ടിക്കളയും. മുഴുവൻ സമയവും സെറ്റിലിരുന്ന് അദ്ദേഹം മഞ്ജുവിന്റ അഭിനയത്തെ നോക്കി കാണുമായിരുന്നു എന്നായിരുന്നു രാജീവ് കുമാറിന്റെ വാക്കുകൾ

മലയാള സിനിമയുടെ കാർന്നോർ എന്ന് വിശേഷിപ്പിക്കാവുന്ന നടൻ തിലകനൊപ്പം മത്സരിച്ച് അഭിനയിച്ച മഞ്ജു പക്ഷേ വിവാഹശേഷം അഭിനയത്തിൽ നിന്ന് വിടപറഞ്ഞത് മലയാളസിനിമയ്ക്ക് ഒരു തീരാനഷ്ടമായിരുന്നു. എന്നാൽ തിരിച്ചു വരവിലും നായികാ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് മഞ്ജു എത്തിപ്പെട്ടതോടെ താരം മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ്.

ഇന്ന് മലയാളത്തിലും ഇതരഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ.

Advertisement