തുടക്ക കാലത്ത് മോഹൻലാൽ ചിത്രങ്ങളിൽ എനിക്ക് അവസരം ലഭിച്ചപ്പോൾ മറ്റു പല നടിമാരും മോഹൻലാലിനെയും എന്നെയും ചേർത്ത് ഗോസിപ്പുകൾ പറഞ്ഞു പരത്തി; നയൻ താര

12775

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിന് അക്കരെ എന്ന സിനിമയിലൂടെ ആണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയ രംഗത്തേക്ക് എത്തുന്നത്. മനസിനക്കരെയ്ക്ക് ശേഷം തുടരെ രണ്ട് മോഹൻലാൽ ചിത്രങ്ങളിൽ അഭിനയിക്കാൻ ഉള്ള ഭാഗ്യം നയൻതാരയ്ക്ക് ലഭിച്ചിരുന്നു.

പിന്നീട് ശരത്കുമാറിന്റെ അയ്യ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് ചേക്കേറി നയൻതാര അവിടെ ലേഡി സൂപ്പർതാരം ആയി മാറുകയായിരുന്നു. തമിഴകത്തെ നമ്പർവൺ നായിക ആയതിന് ശേഷവും നയൻതാര ഇടക്കിടെ മലയാള സിനിമയിൽ എത്തിയിരുന്നു.

Advertisements

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം തസ്‌കരവീരൻ, രാപ്പകൽ, പുതിയ നിയമം തുടങ്ങിയ സിനിമകളിൽ നയൻസ് നായികയായി എത്തി. തിരുവല്ല സ്വദേശിനിയായ ഡയാന കുര്യൻ സിനിമയിൽ എത്തിയപ്പോഴാണ് നയൻ താര എന്ന പേര് സ്വീകരിച്ചത്. സത്യൻ അന്തിക്കാട് ആണ് താരത്തിന് നയൻതാര എന്ന പേര് നൽകിയത്.

Also Read
കുടുംബത്തിന് അമിത പ്രാധാന്യം നൽകിയത് ആയിരുന്നു തന്റെ തെറ്റ്, ഇപ്പോൾ അത് തിരിച്ചറിയുന്നു: ശാന്തി കൃഷ്ണ അന്ന് പറഞ്ഞത്

മനസ്സിനക്കരെയിൽ ജയറാം ആയിരുന്നു നയൻസിന്റെ നായകൻ. അതേ സമയം മനസ്സിനക്കരെയിലേക്ക് വിളിക്കുമ്പോൾ സിനിമയിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് വലിയ താൽപ്പര്യമില്ലാതിരുന്നുവെന്ന് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട്. അതേ സമയം മനസിനക്കരെയുടെ വിജയം താരത്തെ എത്തിച്ചത് സാക്ഷാൽ ഫാസിലിന്റെ മുമ്പിൽ ആയിരുന്നു.

അങ്ങനെ ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന സിനിമയിൽ നയൻതാര മോഹൻലാലിന്റെ നായിക ആയി എത്തി. പിന്നീട് ഷാജി കൈലാസിന്റെ നാട്ടുരാജാവ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരി ആയും നയൻതാര എത്തി.

അതേ സമയം പിന്നീട് ഇതുവരേയും നയൻതാര മോഹൻലാൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പവും യുവതാരങ്ങളായ ദിലീപ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, പൃഥ്വിരാജ് എന്നിവരുടെ എല്ലാം നായികയായി നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തിയിരുന്നു.

എന്നാൽ എന്തുകൊണ്ടാണ് ഇപ്പോൾ താരം മോഹൻലാലിനൊപ്പം അഭിനയിക്കാത്ത് എന്ന് എന്ന് പ്രേക്ഷകരും ചോദിച്ച് തുടങ്ങിയിരുന്നു. അടുത്തിടെ അതേക്കുറിച്ച് നയൻതാര തുറന്നു പറഞ്ഞിരുന്നു. കരിയറിന്റെ തുടക്ക കാലഘട്ടത്തിലാണ് മോഹൻലാലിന് ഒപ്പം അഭിനയിക്കാൻ അവസരം കിട്ടുന്നത്. ആദ്യം രണ്ട് സിനിമകളിൽ അഭിനയിച്ചപ്പോൾ തന്നെ തനിക്ക് എതിരെ സിനിമ മേഖലയിൽ നിന്നും ചില ഗോസിപ്പുകൾ ഉയരാൻ തുടങ്ങി.

Also Read
സോനു സൗന്ദര്യം ശ്രദ്ധിക്കാറേയില്ല, ബഷി എപ്പോഴും വഴക്ക് പറയുമെന്ന് മഷൂറ, ഇതിന് സുഹാന നല്‍കിയ മറുപടി കേട്ടോ, വൈറലായി വീഡിയോ

മോഹൻലാലിനെ പോലെയുള്ള ഒരു അതുല്യ പ്രതിഭയോടൊപ്പം ചേർത്ത് യിരുന്നു ഈ ഗോസിപ്പുകൾ എന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഇത് ഒന്നും തന്നെ ബാധിക്കുന്നത് അല്ല എന്നുമാണ് നയൻതാര പറഞ്ഞത്.

Advertisement