കാലില്‍ വീണ് റോബിന്‍, ഒരു നിമിഷം ഞെട്ടിത്തരിച്ച് മഞ്ജു വാര്യര്‍, റോബിനോട് താരം പറഞ്ഞത് കോട്ടോ

2905

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാമതാണ് ബിഗ് ബോസ്. വിവിധ ഭാഷകളില്‍ വന്‍ വിജയം കൈവരിച്ച ശേഷമാണ് മലയാളത്തിലും ബിഗ് ബോസ് ആരംഭിച്ചത്. മലയാളത്തില്‍ ഇതുവരെ നാല് സീസണുകളാണ് നടന്നത്. അതില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്തത് നാലാം സീസണ്‍ തന്നെയായിരുന്നു.

Advertisements

സീസണ്‍ ഫോറില്‍ മത്സരാര്‍ഥികളായി എത്തിയവരെല്ലാം ഇപ്പോള്‍ തിരക്കുള്ള സെലിബ്രിറ്റികള്‍ കൂടിയാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സഹമത്സരാര്‍ത്ഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് താരം ബിഗ് ബോസില്‍ നിന്ന് പുറത്തായത്.

Also Read: മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം കണ്ടെത്തി, വെളിപ്പെടുത്തലുമായി സീനത്ത്

ഇപ്പോഴും റോബിന്‍ അതിഥിയായി എത്തുന്ന സ്ഥലങ്ങളിലെല്ലാം റോബിനെ കാണാന്‍ നൂറ് കണക്കിന് ആളുകളാണ് തടിച്ച് കൂടുന്നത്. ആരാധകരുടെ കാര്യത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് റോബിന്‍.

തന്റെ വിശേഷങ്ങളെല്ലാം റോബിന്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു വിശേഷവുമായി എത്തിരിയിരിക്കുകയാണ് റോബിന്‍. നടി മഞ്ജുവാര്യര്‍ക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് റോബിന്‍.

Also Read: ആ ഭാവപ്രകടനം കണ്ട് ഞാൻ ഡയലോഗ് പോലും പറയാൻ മറന്നു നിന്നുപോയി; മമ്മൂട്ടിയെകുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത്

മഞ്ജു വാര്യരെ നേരില്‍ കണാന്‍ കഴിഞ്ഞപ്പോഴുള്ള റോബിന്റെ അനുഭവമാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഇരുവരും സംസാരിക്കുന്നതും മഞ്ജു റോബിന്റെ കൈയ്യില്‍ പിടിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വളരെ എക്‌സൈറ്റഡായാണ് റോബിന്‍ സംസാരിക്കുന്നത്.

മഞ്ജുവിനോട് സംസാരിക്കുന്നതിനിടെ റോബിന്‍ അനുഗ്രഹം വാങ്ങാന്‍ കാലില്‍ വീഴുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കാലില്‍ തൊടാന്‍ മഞ്ജു സമ്മതിക്കുന്നില്ല. എന്താണ് ഈ കാണിക്കുന്നത് എന്ന് പറഞ്ഞ് റോബിനെ എഴുന്നേല്‍പ്പിച്ച ശേഷം ഇങ്ങനെ ഒന്നും ചെയ്യരുതെന്ന് മഞ്ജു പറയുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Advertisement