Home Entertainment Celebrities

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം കണ്ടെത്തി, വെളിപ്പെടുത്തലുമായി സീനത്ത്

459

അഭിനയ രംഗത്ത് എത്തി 50 വര്‍ഷങ്ങള്‍ പിന്നീട്ട് കഴിഞ്ഞ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളില്‍ എപ്പോഴും മിന്നി തിളങ്ങാറുണ്ട് എന്നും. അല്‍പ്പം എങ്കിലും ഫയറുള്ള കഥാപാത്രം ആണ് എങ്കില്‍ അത് മമ്മൂട്ടി അഭിനയിക്കുമ്പോള്‍ ഉജ്ജ്വലമായി തീരുകയാണ് പതിവ്.

Advertisements

നിരവധി സിനിമകള്‍ ആണ് അതിന് ഉദാഹരണമായി താരത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പെര്‍ഫോം ചെയ്യാന്‍ സാധ്യതയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ സംവിധായകര്‍ ആദ്യം തേടാറുള്ളതും മമ്മൂട്ടിയെ തന്നെയാണ്.

Also Read: ചില അനുഭവങ്ങൾ ശരിക്കും ഞെട്ടിക്കുന്നത് ആയിരുന്നു: തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക

അത്തരത്തില്‍ ഫയര്‍ ഉള്ള കഥാപാത്രമാകാന്‍ വന്ന അവസരം മമ്മൂട്ടിക്ക് വരികയും അദ്ദേഹത്തിന് ഡേറ്റില്ലാത്തിനാല്‍ മറ്റൊരു മഹാതാരം അത് അത്യജ്ജലും ആക്കുകയും ചെയ്തിരുന്നു. ഒരു തിരക്കുള്ള സിനിമാനടന്‍ എന്നതിലപ്പുറം ഇന്ന് മലയാളികളുടെ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകം കൂടിയാണ് മമ്മൂട്ടി.

പ്രായത്തെ തോല്‍പ്പിക്കുന്ന അദ്ദേഹത്തിന്റെ സൗന്ദര്യം ഏവരെയും അത്ഭുതപ്പെടുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം താന്‍ കണ്ടെത്തി എന്ന് ഒരു അഭിമുഖത്തില്‍ പറയുകയാണ് നടി സീനത്ത്. അദ്ദേഹം നമ്മള്‍ വിചാരിക്കുന്ന പോലെ ഭക്ഷമം കഴിക്കാത്ത ഒരാള്‍ അല്ലെന്ന് സീനത്ത് പറയുന്നു.

Also Read: ആ ഭാവപ്രകടനം കണ്ട് ഞാൻ ഡയലോഗ് പോലും പറയാൻ മറന്നു നിന്നുപോയി; മമ്മൂട്ടിയെകുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത്

ഒരിക്കല്‍ താന്‍ മ്മമൂട്ടിയോട് സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ചപ്പോള്‍ ഭക്ഷണമാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്ത് ഭക്ഷണമെന്ന് ചോദിച്ചപ്പോള്‍ എല്ലാ ഭക്ഷണവും കഴിക്കാറുണ്ടെന്ന് പറഞ്ഞു. പിന്നീട് അദ്ദേഹം കൊണ്ടുവന്ന ഭക്ഷണമെല്ലാം മേശയില്‍ നിരത്തി കാണിച്ച് തരികയും അതില്‍ നിന്നെല്ലാം വളരെ കുറച്ച് മാത്രമെടുത്ത് ഭക്ഷിക്കുകയും ചെയ്തുവെന്ന് സീനത്ത് പറയുന്നു.

മമ്മൂട്ടി നമ്മള്‍ കഴിക്കുന്ന പോലെയുള്ള ഭക്ഷണമാണ് കഴിക്കുന്നത്. പക്ഷേ എല്ലാം വളരെ കുറച്ചുമാത്രമേ കഴിക്കാറുള്ളൂവെന്നും അദ്ദേഹം ഒന്നും കഴിക്കാറില്ലെന്ന് പറയുന്നത് വെറുതെയാണെന്നും സീനത്ത് പറയുന്നു.

Advertisement