കൈയ്യില്‍ കാശില്ലാത്ത സമയം, നിവിനൊപ്പം താമസിച്ചത് മീന്‍ കറി ഉണ്ടാക്കിക്കൊടുത്ത്, ജോലി തേടി നടന്ന കാലത്തെക്കുറിച്ച് സിജു വില്‍സണ്‍ പറയുന്നു

7042

മലയാളത്തിന്റെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വിനയന്‍ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ് ഇപ്പോള്‍. തിരുവോണ ദിവസം തിയ്യറ്ററുകളിലേക്കെത്തിയ ഈ ചിത്രത്തില്‍ യുവ നടന്‍ സിജു വില്‍സണ്‍ ആയിരുന്നു നായകനായി എത്തിയത്.

Advertisements

ഈ ചിത്രത്തിന്റെ തര്‍പ്പന്‍ വിജയത്തോടെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് സിജു വില്‍സണ്‍ ഇപ്പോള്‍. ചരിത്ര സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെ അനായാസം അവതരപ്പിച്ചതിലൂടെ ഒരു മാസ്സ് ആക്ഷന്‍ ഹീറോ പരിവേഷം സിജുവിന് ലഭിച്ചുകഴിഞ്ഞു.

Also Read: ചില അനുഭവങ്ങൾ ശരിക്കും ഞെട്ടിക്കുന്നത് ആയിരുന്നു: തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക

ഇന്ന് ഒത്തിരി ആരാധകരുള്ള നടനാണ് സിജു വില്‍സണ്‍. ഇപ്പോഴിതാ താന്‍ ജോലി അന്വേഷിച്ച് നടന്നിരുന്ന കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സിജു. കൈയ്യില്‍ പൈസയില്ലായിരുന്ന കാലമായിരുന്നു അതെന്നും നിവിന്‍ പോളിയുടെ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നതെന്നും സിജു പറയുന്നു.

ജോലി അന്വേഷിച്ചിറങ്ങിയപ്പോള്‍ പണം നല്‍കാതെ താമസിക്കാന്‍ ഒരു സ്ഥലം വേണമായിരുന്നുവെന്നും അങ്ങനെയാണ് നിവിന്റെ ഒപ്പം ഹോസ്റ്റലില്‍ എത്തിപ്പെട്ടതെന്നും സിജു പറയുന്നു. മീന്‍കറി പോലുള്ള നമ്പറുകള്‍ ഇറക്കിയായിരുന്നു അന്നവിടെ പിടിച്ചുനിന്നതെന്നും സിജു കൂട്ടിച്ചേര്‍ത്തു.

Also Read: ആ ഭാവപ്രകടനം കണ്ട് ഞാൻ ഡയലോഗ് പോലും പറയാൻ മറന്നു നിന്നുപോയി; മമ്മൂട്ടിയെകുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത്

സാറ്റര്‍ഡെ നൈറ്റ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു സിജു ഇക്കാര്യം പറഞ്ഞത്. ഇതിന് നിവിന്‍ പോളി മറുപടിയും നല്‍കിയിട്ടുണ്ട്. സിജുവിന്റെ മീന്‍ കറി എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമായിരുന്നുവെന്നും സിജു ഹോസ്റ്റലില്‍ വരുന്നത് സന്തോഷമായിരുന്നുവെന്നും പക്ഷേ വന്നാല്‍ പോകില്ലെന്ന കാര്യം മാത്രമായിരുന്നു പ്രശ്‌നമെന്നും നിവിന്‍ പോളി പറഞ്ഞു.

Advertisement