ചില അനുഭവങ്ങൾ ശരിക്കും ഞെട്ടിക്കുന്നത് ആയിരുന്നു: തുറന്നു പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക

1007

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് സത്യം ശിവം സുന്ദരം നായിക അശ്വതി.
ശാലീന സുന്ദരിയായ ഒരു നായികയായി അശ്വതി 22 വർഷം മുമ്പ് സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി ആയിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

ഹരിശ്രീ അശോകനും കൊച്ചിൻ ഹനീഫയും ബാലചന്ദ്ര മേനോനുമായിരുന്നു ആ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ
മുൻനിര നായികയായി ഉയരാനുള്ള സാഹചര്യങ്ങളുണ്ടായിട്ടും പെട്ടെന്നൊരു നാൾ ആ നടി അപ്രത്യക്ഷ ആവുകയായിരുന്നു. ഓർത്തിരിക്കാൻ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രം സമ്മാനിച്ച അവർ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ തിരിച്ചെത്തിയിരുന്നു.

Advertisements

അതേ സമയം കുറച്ചു നാളുകൾക്ക് മുമ്പ് നടി കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. രണ്ടായിരത്തിൽ ഞാൻ അഭിനയം തുടങ്ങിയ കാലത്തും ഈ കാസ്റ്റിങ് കൗച്ച് എന്ന സംഭവം മലയാള സിനിമയിൽ ഉണ്ടെന്ന് അതിന് വലിയ മാറ്റം ഉണ്ടായെന്നു ഞാൻ കരുതുന്നില്ല. അത് സങ്കടകരമാണ് പക്ഷേ അതാണ് സത്യം.

Also Read
ആ ഭാവപ്രകടനം കണ്ട് ഞാൻ ഡയലോഗ് പോലും പറയാൻ മറന്നു നിന്നുപോയി; മമ്മൂട്ടിയെകുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത്

ഞാൻ തിരിച്ചു വരുന്ന ഈ സമയത്തും അതിനെപ്പറ്റി ചില സംസാരങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് എന്റേതായ ചില തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങൾ വേണം, വേണ്ട എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ട്.
ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ചില അനുഭവങ്ങൾ. ശരിക്കും സങ്കടമുളവാക്കുന്നതാണ് ഇതൊക്കെ.

ഇതിനെതിരെ ശബ്ദമുയർത്തി പ്രതികരിക്കുന്ന നടിമാർ വളരെ നല്ല കാര്യമാണ് ചെയ്യുന്നത്. ഡബ്ല്യുസിസി ഒരുപാടു നല്ല കാര്യങ്ങൾ ചെയ്തു. അമ്മയും ഒരുപാടു നടീനടന്മാരെ സഹായിക്കുന്നുണ്ട്. രണ്ടു സംഘടനകളും സിനിമാപ്രവർത്തകരുടെ നന്മയ്ക്കായാണ് പ്രവർത്തിക്കുന്നത്. പിന്നെ ഓരോ സിനിമയും ഓരോ തരത്തിലാണ്.

ഞാൻ ജോലി ചെയ്തിട്ടുള്ള സിനിമകളിലൊന്നും എനിക്കു ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്നും അശ്വതി പറഞ്ഞു.
റാഫി സംവിധാനം ചെയ്ത റോൾ മോഡൽസ് എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചു വന്നത്. റോൾ മോഡൽസ് കഴിഞ്ഞു നിൽക്കുമ്പോഴാണ് ട്രാൻസിന്റെ സംവിധായകൻ അൻവർ റഷീദിന്റെ ഭാര്യ എന്നെ വിളിക്കുന്നത്. ഞങ്ങൾ സ്‌കൂളിൽ ഒരുമിച്ചു പഠിച്ചിട്ടുണ്ട്.

അൻവറിന്റെ അടുത്ത പ്രോജക്ടിൽ ഒരു കഥാപാത്രമുണ്ട്, മുടി വെട്ടുമോ എന്നു ചോദിച്ചു. അതിനെന്താ, കഥാപാത്രം നല്ലതാണെങ്കിൽ മുടി വെട്ടാം എന്നു പറഞ്ഞു. അങ്ങനെ ട്രാൻസിൽ ഫഹദിനൊപ്പം കവിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. റോൾ മോഡൽസിൽ പഴയ സെറ്റ്, പഴയ ആളുകൾ ഒക്കെയായിരുന്നു. എന്നാൽ ട്രാൻസ് അങ്ങനെ ആല്ലായിരുന്നു.

Also Read
അവൾ നല്ല കുടുംബത്തിൽ ജനിച്ചതാണ്, നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളിൽ ഒന്നും അഭിനയിക്കില്ല: അന്ന് പ്രവീണയ്ക്ക് വേണ്ടി ഇടപെട്ട് മമ്മുട്ടി, ഇന്നും അത് തന്റെ മനസ്സിലുണ്ടെന്ന് പ്രവീണ

പുതിയ ആളുകൾ, പുതിയ ഊർജം, ആകെ മൊത്തത്തിൽ പുതിയ അനുഭവമായിരുന്നു. ഫഹദിനൊപ്പമുള്ള അഭിനയം വലിയ പാഠമായിരുന്നു. റോൾ മോഡൽസിലും ഫഹദിനൊപ്പം അഭിനയിച്ചുവെങ്കിലും ട്രാൻസിൽ കൂടുതൽ കോമ്പിനേഷൻ സീനുകളുണ്ടായിരുന്നു എന്നും നടി പറഞ്ഞിരുന്നു.

Advertisement