അവൾ നല്ല കുടുംബത്തിൽ ജനിച്ചതാണ്, നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളിൽ ഒന്നും അഭിനയിക്കില്ല: അന്ന് പ്രവീണയ്ക്ക് വേണ്ടി ഇടപെട്ട് മമ്മുട്ടി, ഇന്നും അത് തന്റെ മനസ്സിലുണ്ടെന്ന് പ്രവീണ

9656

ഒരു കാലത്ത് മലയാള സിനിമയിൽ നായികയായും സഹനടിയായും എല്ലാം തിളങ്ങു നിന്നിരുന്ന താരമാണ് നടി പ്രവീണ.
നിരവധി സിനിമകളിൽ വേഷമിട്ട താരത്തിന് പക്ഷേ നായികയായി വേണ്ടത്ര ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിരുന്നില്ല. നായകന്മാരുടെ അനിയത്തിയായും നായികയായും സിനിമകളിൽ പ്രവീണ എത്തിയിരുന്നു.

പിന്നീട് സിരീയലകുളിലേക്ക് തിരഞ്ഞ താരം കുടുംബ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് മുമ്പ് ഒരിക്കൽ പ്രവീണ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

Advertisements

തുടക്കകാലത്ത് നല്ല സിനിമകൾ തെരഞ്ഞെടുക്കാൻ സഹായിച്ചത് മമ്മൂട്ടിയാണെന്നും അദ്ദേഹത്തിന്റെ ഉപദേശം എന്റെ കരിയർ മികച്ചതാക്കിയെന്നും പ്രവീണ പറയുന്നു. തുടക്കത്തിൽ നല്ല നല്ല സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. സെലക്ടീവ് ആയിരുന്നു.അത് അങ്ങനെ വന്നതാണ്. ആദ്യം നമ്മൾ നാല് ചിത്രങ്ങൾ നല്ലത് തിരഞ്ഞെടുത്ത് ചെയ്താൽ പിന്നെ വരുന്നതെല്ലാം നല്ല ചിത്രങ്ങൾ തന്നെയാകും.

അതെല്ലാവർക്കും അങ്ങനെ തന്നെയാണ്. ആദ്യത്തെ നമ്മുടെ തിരഞ്ഞെടുപ്പ് അത് എന്ത് തന്നെയായാലും തെറ്റാണെകിൽ പിന്നെ ജീവിതത്തിൽ മുഴുവൻ തെറ്റ് തന്നെയായിരിക്കും സംഭവിക്കുക. അതെനിക്ക് മമ്മൂട്ടി സാർ പറഞ്ഞ് തന്ന കാര്യമാണ്.
ഞാൻ എന്റെ രണ്ടാമത്തെ ചിത്രമായ എഴുപുന്ന തരകൻ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. മമ്മൂട്ടി സാറിന്റെ അനിയത്തി വേഷമാണ് എനിക്ക്.

Also Read
വാതിൽ തുറന്നതും അയാൾ എന്റെ ശരീരത്തേക്ക് ചാടി വീണു, കീഴടങ്ങുക അല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല: നടി നിഹാരികയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

അപ്പോഴാണ് നായികയായി രണ്ടു ചിത്രങ്ങൾ ചെയ്യാനുള്ള ഓഫർ വന്നത്. ഞാനും അച്ഛനും അമ്മയും ഉണ്ട്. ഞങ്ങൾ എറണാകുളത്തെ ഷൂട്ടിംഗ് തീർന്ന് ഹോട്ടൽ റൂമിലെത്തിയതും എനിക്ക് കോൾ വന്നു അച്ഛനാണ് സംസാരിച്ചത്. പ്രവീണയോട് സംസാരിക്കണം കാണണം ഒരു കഥ പറയാനുണ്ട് അങ്ങനെ എന്തൊക്കെയോ വിളിച്ച വ്യക്തി പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞു എന്നോട് പറഞ്ഞാൽ മതി ഞാൻ പ്രവീണയോട് പറഞ്ഞോളാം എന്ന്.

കാരണം എനിക്കന്ന് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് അച്ഛനാണ് കഥയെല്ലാം കേൾക്കാറുണ്ടായിരുന്നത്. ഇത് പറഞ്ഞപ്പോൾ വിളിച്ചയാൾ സമ്മതിച്ചില്ല. പ്രവീണയോട് സംസാരിക്കണമെന്ന കാര്യത്തിൽ ഉറച്ചു നിന്നു. അതോടെ അച്ഛന് ദേഷ്യമായി നിങ്ങളുടെ സിനിമ വേണ്ടെന്ന് അച്ഛൻ പറഞ്ഞു. ഒന്ന് കാണുക പോലും ചെയ്യാതെ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് അയാൾ ചോദിച്ചപ്പോൾ നിങ്ങളുടെ സംസാരം എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ഈ ചിത്രം വേണ്ടെന്നാണ് അച്ഛൻ പറഞ്ഞത്.

രണ്ടു മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു അയാൾ. ഞാൻ ഇതുവരെ ആരോടും അങ്ങനെ ദേഷ്യപെട്ടിട്ടൊന്നുമില്ല. അച്ഛനാണ് സിനിമാ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ഇതിന്റെ വിഷമത്തിൽ പിറ്റേന്ന് ലൊക്കേഷനിൽ വന്ന് ഞാൻ സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മൂട്ടി സാർ വന്നത്. എന്നോട് കാര്യം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. ആരാ ആ ഫോൺ വിളിച്ചയാൾ അയാളുടെ നമ്പർ തരാൻ മമ്മൂട്ടി സാർ പറഞ്ഞു.

അയാളുടെ നമ്പർ എടുത്ത് മമ്മൂട്ടി സാറിന്റെ ഫോണിൽ നിന്ന് തന്നെ അയാളെ വിളിച്ചു. പ്രവീണ എന്ന് പറഞ്ഞ പുതിയ ഒരു പെൺകുട്ടി വന്നിട്ടില്ലേ, രണ്ടു മൂന്നു പടങ്ങളൊക്കെ ചെയ്ത അവളെ നിങ്ങൾ അടുത്ത സിനിമയിലേക്ക് നായികയായി വിളിച്ചിരുന്നുവോ എന്ന് ചോദിച്ചു. ഉവ്വെന്ന് അയാൾ മറുപടി പറഞ്ഞു. ഉടനെ മമ്മൂട്ടി സാർ പറഞ്ഞു. ഓക്കേ അവൾ ഇനി നിങ്ങളുടെ ചിത്രത്തിലേക്ക് വരില്ല.

Also Read
നാലാം ക്ലാസ് തൊട്ട് ചേട്ടന്റെ പീ ഡനം; വസ്ത്രം മാറുമ്പോള്‍ പോലും വാതിലടയ്ക്കാന്‍ സമ്മതിക്കാതെ അച്ഛന്‍; തീരാ ദുരിതം കടന്നത് പറഞ്ഞ് ഹവീന റബേക്ക

നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളിൽ ഒന്നും ആ കുട്ടി അഭിനയിക്കില്ല, അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണെന്ന്. ഞാൻ തൊട്ടടുത്ത് ഇരിക്കുകയാണ് ആകെ ഷോക്കായിപ്പോയി എനിക്ക്. സത്യത്തിൽ അത്രയ്ക്കൊന്നും ആ വ്യക്തി പറഞ്ഞിരുന്നില്ല. എന്നോട് സംസാരിക്കണം കഥപറയണം എന്നാണ് പറഞ്ഞത്. പക്ഷെ ഞങ്ങളുടെ മുറിയിൽ വന്നു സംസാരിക്കണം എന്നാണ് അയാൾ ആവശ്യപ്പെട്ടത് അത് അച്ഛന് ഇഷ്ടമായില്ല.

അത് വേണ്ട ഒഫീഷ്യലായി വീട്ടിൽ വന്നു കാണാം ലൊക്കേഷനിൽ വരാം ഓഫീസിൽ വരാം അങ്ങനെ എന്ത് വേണം എങ്കിലും ആകാം എന്നാണ് അച്ഛൻ പറഞ്ഞത്. അത് അയാൾക്കും ഇഷ്ടമായില്ല. അങ്ങനെ ചെറിയൊരു ഇഷ്യൂ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് മമ്മൂട്ടി സാർ വിളിച്ചു സംസാരിച്ചത്. എന്തിനാ സാർ അയാളെ വിളിച്ചതെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി സാർ പറഞ്ഞ മറുപടി ഇതായിരുന്നു.

നീ ചെറിയ കുട്ടിയാണ് പുതുതായി സിനിമയിൽ വന്നതേയുളളൂ. രണ്ടു മൂന്നു ചിത്രങ്ങളല്ലേ ആയുള്ളൂ ഇതേപോലെ നിറയെ കോളുകൾ വരും നിറയെ ആളുകൾ ചിത്രത്തിന് വിളിക്കും അതിലൊന്നും പോയി ചാടരുത്. നല്ല കഥ സംവിധായകർ എന്നിവ നോക്കി തിരഞ്ഞെടുത്താൽ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും. ഒരുപാട് നാള് പോകാം എന്ന്. അച്ഛനോടും അമ്മയോടും അത് തന്നെ പറഞ്ഞു.

അന്ന് മമ്മൂട്ടി സാർ പറഞ്ഞ ആ കാര്യം അന്ന് തൊട്ട് എന്റെ മനസിലുണ്ട്. ഇത്രയും കാലമായി ഞാൻ അത് മനസ്സിൽ വച്ചിട്ടുണ്ട്. മമ്മൂട്ടി സാറിനോട് ഒരുപാട് നന്ദിയുണ്ട്. വലിയൊരു ഉപദേശമാണ് അദ്ദേഹം തന്നത്. അപ്പോൾ തൊട്ടേ ഒരു നാലഞ്ച് ചിത്രങ്ങൾ ഞാൻ നല്ല രീതിയിൽ തിരഞ്ഞെടുത്തിട്ടുണ്ട്. നല്ല സംവിധായകർ ബാനർ കമ്പനി അങ്ങനെ നോക്കി തിരഞ്ഞെടുത്തപ്പോൾ പിന്നെ വന്നതെല്ലാം നല്ലത് തന്നെയായി എന്നായിരുന്നു പ്രവീണ അന്ന് പറഞ്ഞത്.

Also Read
കുടുംബത്തിന് അമിത പ്രാധാന്യം നൽകിയത് ആയിരുന്നു തന്റെ തെറ്റ്, ഇപ്പോൾ അത് തിരിച്ചറിയുന്നു: ശാന്തി കൃഷ്ണ അന്ന് പറഞ്ഞത്

Advertisement