ഒരു ഇന്റർനാഷണൽ ബന്ധം ഉണ്ടായിരുന്നു, പത്ത് വർഷം നീണ്ട റിലേഷൻഷിപ്പ് ആയിരുന്നു അത്, അത് തകർന്നു: എൻആർഐ യുവാവുമായി ബ്രേക്കപ്പ് ആയതിനെ പറ്റി ലിയോണ ലിഷോയ്

902

മലയാള സിനിമയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയയായി മാറിയ നടിയാണ് ലിയോണ ലിഷോയ്. പ്രമുഖ സിനിമാ സീരിയൽ താരം ലിഷോയിയുടെ മകളാണ് ലിയോണ. ഇപ്പോൾ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായ നടി കൂടിയാണ് ലിയോണ ലിഷോയ്. ചെറുതും വലുതുമായ നിരവധി മികച്ച കഥാപാത്രങ്ങളെ ആണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്.

റെജി നായർ സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ മലയാള സിനിമയിലേക്ക് കടന്നുവന്നത്. പരസ്യങ്ങളിൽ മോഡലായാണ് ലിയോണ ലിഷോയ് തന്റെ കരിയർ ആരംഭിച്ചത്. കലികാലത്തിന് ശേഷം അഭിനയിച്ച മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം നടിക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുത്തിരുന്നു.

Advertisements

ആസിഫ് അലി ആയിരുന്നു ഈ ചിത്രത്തിൽ ലിയോണയുടെ ജോഡിയായി എത്തിയത് . മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അർജുന്റെ അമ്മയുടെ വേഷത്തിൽ എത്തി കൈയ്യടി നേടിയതോടെ ലിയോണയെ തേടി കൂടുതൽ അവസരങ്ങൾ എത്തി.

Also Read
സൂക്ഷിച്ച് വെച്ച പണം മുഴുവന്‍ ചെലവായി; ഭക്ഷണം പോലും കഴിക്കാതെ കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് സാരി വാങ്ങി അലഹാബാദില്‍ നിന്നും കൊണ്ടുവന്നു: കഷ്ടപ്പാടിനെ കുറിച്ച് സുരാജ്

മലയാളത്തിന്റെ യുവ താരം ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു. ഇഷ്‌ക്ക് എന്ന ചിത്രത്തിലെ ലിയോണയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രമാണ് ലിയോണയുടേത് ആയി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ സിനിമ. ജിന്ന്, ജീത്തു ജോസഫ് മോഹൻലാൽ ചിത്രം റാം എന്നിവയാണ് താരം അഭിനയിക്കുന്ന പുതിയ സിനിമകൾ.

അതേ സമയം റിലേഷൻഷിപ്പുകളെ കുറിച്ചും അവയെ പറ്റി പേരന്റ്സുമായി സംസാരിക്കുന്നതിനെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമെല്ലാം ലിയോണ ലിഷോയ് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറലായി മാറുന്നത്. മഴവിൽ മനോരമ ചാനലിലെ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

Also Read
കുടുംബത്തിന് അമിത പ്രാധാന്യം നൽകിയത് ആയിരുന്നു തന്റെ തെറ്റ്, ഇപ്പോൾ അത് തിരിച്ചറിയുന്നു: ശാന്തി കൃഷ്ണ അന്ന് പറഞ്ഞത്

പിതാവായ നടൻ ലിഷോയിയും പരിപാടിയിൽ ഒപ്പമുണ്ടായിരുന്നു. റിലേഷൻഷിപ്പിനെ കുറിച്ച് അച്ഛന്റെ മുന്നിൽ വെച്ച് പറയാനും എനിക്ക് മടിയൊന്നുമില്ല. സ്‌കൂൾ കോളേജ് സമയത്തൊക്കെ ഇത് പറയാൻ ഭയങ്കര പേടിയായിരുന്നു. കുറേ പ്രാവശ്യം ഞാൻ നുണ പറഞ്ഞിട്ടുണ്ട് അമ്മ പക്ഷെ അപ്പൊത്തന്നെ പിടിക്കും. അച്ഛൻ ഇതൊന്നും കാര്യമാക്കിയിരുന്നില്ല, അച്ഛന് ഇതൊന്നും അറിയില്ലായിരുന്നു.

അച്ഛന്റെ ഫോണിൽ നിന്ന് ഒരു പ്രാവശ്യം കുറേ ഇന്റർനാഷണൽ കോൾ വിളിച്ചിട്ട് ബിൽ കൂട്ടി വെച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ് അച്ഛൻ കാര്യം അറിഞ്ഞത്. ഒരു ഇന്റർനാഷണൽ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. മലയാളി തന്നെയായ എൻആർഐ പക്ഷെ അത് ബ്രേക്കപ്പായി. അതും അച്ഛനറിയാം, അതിന്റെ വിഷമങ്ങളും കണ്ടിട്ടുണ്ട്. പത്ത് വർഷത്തോളം നീണ്ടുനിന്ന റിലേഷൻഷിപ്പ് ആയിരുന്നു അത്.

കോളേജ് കാലത്ത് തുടങ്ങിയതായിരുന്നു എല്ലാവർക്കും അറിയുന്ന ബന്ധമായിരുന്നു, എന്റെ ബെസ്റ്റ് ഫ്രണ്ട് പോലെ ആയിരുന്നു. ഇപ്പോഴും ഞങ്ങൾ ബന്ധപ്പെടാറുണ്ട് എന്നെ വളരെ നന്നായി അറിയാവുന്ന കുറച്ച് പേരിൽ ഒരാളാണ് പുള്ളി.
ബന്ധം തകർന്നതിന് പല കാരണങ്ങളുമുണ്ടാകും രണ്ട് പേർക്കും ഒരുപോലെ എഫേർട്ട് എടുക്കാൻ തോന്നണം. അത് പറ്റില്ലെങ്കിൽ ശരിയാകില്ല.

അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുക എന്നുള്ളത് കഴിഞ്ഞ ജനറേഷനോട് കൂടി കഴിഞ്ഞു. നമ്മളെന്തിനാണ് അങ്ങനെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് എപ്പോഴും ഞാനായി തന്നെ ഇരിക്കണം, എനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം. എന്റെ പാർട്ണറിനെയും അങ്ങനെ സപ്പോർട്ട് ചെയ്യാൻ പറ്റണം. അത് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ അത് തുടരാതിരിക്കുന്നതാണ് നല്ലതെന്നും ലിയോണ ലിഷോയ് പറയുന്നു.

Also Read
അവൾ നല്ല കുടുംബത്തിൽ ജനിച്ചതാണ്, നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളിൽ ഒന്നും അഭിനയിക്കില്ല: അന്ന് പ്രവീണയ്ക്ക് വേണ്ടി ഇടപെട്ട് മമ്മുട്ടി, ഇന്നും അത് തന്റെ മനസ്സിലുണ്ടെന്ന് പ്രവീണ

Advertisement