Home Entertainment Celebrities

കണ്ണാ നീ എനിക്ക് അമൂല്യമാണ്, അതുകൊണ്ട് നിന്നെ നാണം കെടുത്തുന്നതൊന്നും പറയുന്നില്ലെന്ന് കാമുകി, മറുപടിയുമായി കാളിദാസ് ജയറാം

2892

മലയാളികളുടെ മാതൃകാ താരദമ്പതികളായ പാർവതിയുടെയും ജയറാമിന്റേയും മകനായ കാളിദാസ് ജയറാം തെന്നിന്ത്യൻ സിനിമാ ആ പ്രിയതാരമാണ്. മാതാ പിതാക്കളുടെ പാതയിലൂടെ തന്നെ സിനിമയിലെത്തിയ കാളിദാസ് മലയാളത്തിലും തമിഴിലുമെല്ലാം ഇന്ന് നിറ സാന്നിധ്യമാണ്.

തമിഴിൽ പാവ കഥൈകൾ എന്ന ചിത്രത്തിലെ സത്താറായി എത്തി താരം കയ്യടി നേടിയിരുന്നു കാളിദാസ്. പിന്നാലെ വന്ന സിനിമകളെല്ലാം തന്നെ മിന്നും വിജയങ്ങളായി മാറുകയും ചെയ്തു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമാവുമായി എത്തുകയാണ് കാളിദാസ്.

Advertisements

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നച്ചിത്തരം നഗർഗിരതു ആണ് കാളിദാസിന്റെ പുതിയ സിനിമ. ജയറാമിന് ഒപ്പം ബാലതാരമായിട്ട് ആയിരുന്നു കാളിദാസ് സിനിമയിൽ എത്തിയത്. പിന്നീട് മുതിർന്നപ്പോൾ എബ്രിഡ് ഷൈൻ ഒരുക്കിയ പൂമരം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ നായകനായും കാളിദാസ് അരങ്ങേറി. മലയാളത്തിൽ ഒരു പിടി മികച്ച ചിത്രങ്ങളിൽ നായകനായി വേഷമിട്ട കാളിദാസ് തമിഴകത്തേക്കും ചേക്കറി.

Also Read
നാലാം ക്ലാസ് തൊട്ട് ചേട്ടന്റെ പീ ഡനം; വസ്ത്രം മാറുമ്പോള്‍ പോലും വാതിലടയ്ക്കാന്‍ സമ്മതിക്കാതെ അച്ഛന്‍; തീരാ ദുരിതം കടന്നത് പറഞ്ഞ് ഹവീന റബേക്ക

അതേ സമയം കഴിഞ്ഞ ദിവസം കാളിദാസ് ജയറാമിന്റെ പിറന്നാൾ ആയിരുന്നു. അച്ഛനും അമ്മയും സഹോദരിയും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്. താരത്തിന് ആശംസകൾ അർപ്പിച്ച് കാളിദാസിന്റെ കാമുകി തരിണി കലിംഗരായർ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്.

നിന്നെ നാണം കെടുത്തുന്നത് എന്തെങ്കിലും എഴുതാൻ തുടങ്ങുകയായിരുന്നു. പിന്നെ ഞാൻ ഓർത്തു, ഈ പ്രത്യേക ദിവസം നിന്നോട് കുറച്ച് നന്നായി പെരുമാറാമെന്നു വിചാരിക്കുന്നു. ഹാപ്പി ബർത്‌ഡേ കണ്ണാ. നീ എനിക്ക് അമൂല്യമാണ്. എല്ലാത്തിനും നന്ദി എന്നായിരുന്നു തരിണി കുറിച്ചത്.

കാളിദാസിന് ഒപ്പമുള്ള ചിത്രങ്ങളും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ആയിരുന്നു തരുണിയുടെ പോസ്റ്റ്. പോസ്റ്റിനു താഴെ ഹൃദ്യമായ മറുപടിയുമായി കാളിദാസും എത്തി. എന്റെ ഉലകം എന്നായിരുന്നു കാളിദാസ് കുറിച്ചത്. കഴിഞ്ഞ ദിവസമാണ് തരിണിയുടെ ഒരു വിഡിയോ കാളിദാസ് പങ്കുവച്ചത്. തരിണിയെ പേടിപ്പിക്കുന്നത് ആയിരുന്നു വിഡിയോയിൽ ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു.

അടുത്തിടെ ആയിരുന്നു കാളിദാസ് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തിക്കൊണ്ട് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടത്.
കാമുകി തരിണി കലിംഗരായരെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് തരിണി. ഈ ചിത്രത്തിന് താഴെ പാർവതി ജയറാം സഹോദരി മാളവിക ജയറാം ഉൾപ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തത്.

Also Read
ഒരു ഇന്റർനാഷണൽ ബന്ധം ഉണ്ടായിരുന്നു, പത്ത് വർഷം നീണ്ട റിലേഷൻഷിപ്പ് ആയിരുന്നു അത്, അത് തകർന്നു: എൻആർഐ യുവാവുമായി ബ്രേക്കപ്പ് ആയതിനെ പറ്റി ലിയോണ ലിഷോയ്

Advertisement