അന്ന് കറണ്ട് പോയ സമയത്ത് പെട്ടെന്ന് സംയുക്ത വർമ്മയെ ആരോ കയറി പിടിച്ചു കറണ്ട് വന്നപ്പോൾ കണ്ടത് ദിലീപിനെ, പിന്നെ സംഭവിച്ചത് ഇങ്ങനെ

77333

മലയാള സിനിമയിൽ ഒരു പിടിമികച്ച ചിത്രങ്ങൾ ഒരുക്കിയ സംവിധായക കൂട്ടുകെട്ടായിരുന്നു റാഫി മെക്കാർട്ടിൻ സംവിധയക ജോഡി. പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി സിനിമകൾ ആയിരുന്നു റാഫിമെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്നത്. റാഫി മെക്കാർട്ടിന്റെ സംവിധാന ത്തിൽ വൻ താരനിരയുമായി മലയാളത്തിൽ ഇറങ്ങിയ സുപ്പർഹിറ്റ് സിനിമയായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാൽ, ദിലീപ്, കാവ്യമാധവൻ, സംയുക്ത വർമ്മ, ഗീതുമോഹൻദാസ് എന്നിവരായിരുന്നു സിനിമയിൽ പ്രധാനവേഷത്തിലെത്തിയത്.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രാത്രിയിൽ തെങ്കാശിപ്പട്ടണം സിനിമയുടെ ഒരു രംഗം ഷൂട്ട് ചെയ്യുന്നതിനിടെ സെറ്റിൽ കറണ്ടുപോയി. ഇരുട്ടിൽ കാവ്യമാധവനെയും സംയുക്തവർമ്മയെയും ആരോ കയറിപ്പിടിച്ചു. സെറ്റിൽ ആകെ ബഹളമായി.

Advertisements

പക്ഷേ കറണ്ടു വന്നപ്പോൾ അടുത്ത് നിന്ന ദിലീപിനെയായിരുന്നു കാവ്യയും സംയുക്തയും സംശയിച്ചത്. ചെയ്യാത്ത കാര്യത്തിന് തന്നെ സംശയിച്ചപ്പോൾ ദിലീപിന് വിഷമമായി. തങ്ങളെ സംശയിക്കേണ്ട എന്ന് കരുതി സുരേഷ് ഗോപിയും ലാലും തങ്ങൾ ഡാൻസ് മാസ്റ്ററുടെ അടുത്തായിരുന്നുവെന്ന് പറഞ്ഞു.

Also Read
അവൾ നല്ല കുടുംബത്തിൽ ജനിച്ചതാണ്, നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളിൽ ഒന്നും അഭിനയിക്കില്ല: അന്ന് പ്രവീണയ്ക്ക് വേണ്ടി ഇടപെട്ട് മമ്മുട്ടി, ഇന്നും അത് തന്റെ മനസ്സിലുണ്ടെന്ന് പ്രവീണ

സുരേഷ് ഗോപിയും ലാലും ഡാൻസ് മനസ്റ്ററിന്റെ അടുത്തായിരുന്നു എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് വീണ്ടും ദിലീപ് സംശയത്തിന്റെ നിഴലിലായ്. താൻ അല്ലെന്ന് ദിലീപും ആണെന്ന് നടിമാരും പറഞ്ഞു. ഒടുവിൽ പ്രശ്‌നം പരിഹരിച്ച് വിണ്ടും ഷൂട്ടിംഗ് തുടങ്ങി. റാഫിയുടെ നേതൃത്വത്തിൽ പ്രശനം പരിഹരിച്ചു വീണ്ടും ഷൂട്ടിംഗ് നടക്കുന്നതിന്റെ ഇടക്ക് കറന്റ് പോയി. കുറച്ച് കഴിഞ്ഞ് വീണ്ടും കറണ്ട് പോയി. പിന്നാലെ, പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദവും വന്നു.

ഇത്തവണ കറന്റ് പോയപ്പോൾ ആരെയോ അടിക്കുന്ന ഒരു ശബ്ദമാണ് സൈറ്റിൽ ഉള്ളവർ എല്ലാം കേട്ടത്. തന്നെ കയറി പിടിച്ച ആളിന്റെ കരണത്ത് സംയുക്ത വർമ്മ പൊട്ടിച്ചതായിരുന്നു അത്. പെട്ടന്ന് കറന്റ് വന്നപ്പോൾ സംയുക്തയുടെ അടുത്ത് കവിളും വീർപ്പിച്ചു കരയുന്ന ഗീതു മോഹൻദാസിനെ ആണ് എല്ലാവരും കണ്ടത്. ആദ്യത്തെ തവണ പിടിച്ചത് പോലെ വീണ്ടും പിടിക്കാൻ വന്നപ്പോൾ സംയുകതയുടെ കയ്യിൽ നിന്നും കിട്ടിയത് ഒരു ചൂടൻ അടിയും.

രണ്ടു പ്രാവിശ്യവും കറണ്ട് പോയപ്പോഴും സംയുക്തയേയും കാവ്യയേയും കയറിപ്പിടിച്ചത് ഗീതു ആയിരുന്നു. ഏതായാലും സെറ്റിലുള്ളവർക്കെല്ലാം ചിരിക്കാനുള്ള ഒരു വകയായിരുന്നു അതെന്നാണ് വൈറല്കുന്ന കഥയിലുള്ളത്. സിനിമ ഇറങ്ങി കഴിഞ്ഞു ഇത്രയും വർഷമായിട്ടും ഈകാര്യങ്ങൾ ഇപ്പോളും ചിരി പടർത്തുകയാണ്.

ഹിറ്റ്മേക്കറായ റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ സിനിമയാണ് തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാൽ, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

Also Read
ഒരു ഇന്റർനാഷണൽ ബന്ധം ഉണ്ടായിരുന്നു, പത്ത് വർഷം നീണ്ട റിലേഷൻഷിപ്പ് ആയിരുന്നു അത്, അത് തകർന്നു: എൻആർഐ യുവാവുമായി ബ്രേക്കപ്പ് ആയതിനെ പറ്റി ലിയോണ ലിഷോയ്

Advertisement