Home Entertainment Celebrities

നാലാം മാസത്തിൽ മൂന്നാം വിവാഹവും ഒഴിഞ്ഞ വനിതാ വിജയകുമാർ പുതിയ ലുക്കിൽ, ചിത്രങ്ങൾ വൈറൽ

239

തമിഴ് നടൻ വിജയകുമാറിന്റെ മകളും മുൻകാല തെന്നിന്ത്യൻ നായകനടിയുമായിരുന്നു വനിതാ വിജയകുമാർ. തമിഴ് സിനിമാ രംഗത്ത് ഏറെ വിവാദങ്ങൾ സ്യഷ്ടിച്ച ഒന്നായിരുന്നു വനിത വിജയ്കുമാറിന്റെ മൂന്നാം വിവാഹം.

ഇക്കഴിഞ്ഞ ജൂൺ 27ന് ചെന്നൈയിൽ വെച്ചാണ് സംവിധായകൻ പീറ്റർപോളും വനിതയും വിവാഹിതരായത്. രണ്ട് തവണ വിവാഹം കഴിച്ച് വിവാഹം മോചനം നേടിയും ഒരു തവണ ലിവിംഗ് റിലേഷനിലും ആയിരുന്നതിന് ശേഷമായിരുന്നു വനിത മൂന്നാമതും വിവാഹിതയാവുന്നത്.

Advertisements

അതുപോലെ പീറ്റർ പോളിന്റെ രണ്ടാം വിവാഹവുമായിരുന്നു. നിരവധി വിവാദങ്ങൾ വിവഹാഹത്തിനുശേഷം വന്നെങ്കിലും അതിനെല്ലാം കൃത്യമായ മറുപടിയും നൽകിയിരുന്നു. ഇവരും പിരിഞ്ഞെന്ന വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്.

മൂന്നാം വിവാഹബന്ധവും വേർപിരിഞ്ഞെങ്കിലും വനിത ദുംഖിച്ചിരിക്കുവല്ല എന്നതിന്റെ തെളിലുകളാണ് സോഷ്യൽ മീഡിയയിലൂടെ വൃക്തമാകുന്നത്. നിലവിൽ പുത്തൻ മേക്കോവറിലാണ് താരം. ഇതുവരെ കണ്ടതിൽ നിന്നും ശരീരഭാരം കുറച്ച് മോഡേൺ വസ്ത്രങ്ങളിലാണ് വനിത പ്രത്യക്ഷപ്പെട്ടത്.

കഴുത്തിന് താഴെ പുതിയൊരു ടാറ്റു പതിപ്പിച്ച ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. പെട്ടെന്ന് ആർക്കും മനസിലാവാത്ത തരത്തിൽ എന്തോ എഴുത്താണ് ടാറ്റു ആയി വനിത പതിപ്പിച്ചത്. ഇതെന്താണെന്ന് പറയാൻ പറ്റുമോ എന്ന തരത്തിൽ സോഷ്യൽ മീഡിയ പേജുകളിൽ ചോദ്യം ഉയർന്ന് വരികയാണ്.

Advertisement