അഞ്ചുമാസം ഗർഭിണിയായ അതിരയെ അഞ്ചുകൂട്ടം പലഹാരങ്ങളുമായി കാണാനെത്തി ആനന്ദും കുടുംബവും

92

സീരിയൽ പ്രേമികളായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിൽ ഒരാളാണ് ആതിര മാധവ്. റേറ്റിംഗിൽ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. ഈ പരമ്പരയിലൂടെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്.

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്കിൽ ഡോക്ടർ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് താരം. സുമിത്രയുടെ മരുമകളായ അനന്യയെയാണ് ആതിര അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ആയിരുന്നു താരം താൻ ഗർഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്.

Advertisements

ഒന്നാം വിവാഹ വാർഷിക ദിനത്തിലായിരുന്നു ആതിര ഗർഭിണിയാണെന്നുള്ള സന്തോഷം ആരാധകരെ അറിയിച്ചത്. പരമ്പരയിൽ നിന്നും മാറുകയാണോയെന്നായിരുന്നു പ്രേക്ഷകരെല്ലാം താരത്തോട് ചോദിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ എല്ലാം ആരാധകർക്കായി പങ്കിടാറുണ്ട് ആതിര.

കുടുംബവിളക്ക് പരമ്പരയിൽ നിന്നും മാറുന്ന സമയത്ത് താൻ തന്നെ എല്ലാവരേയും അറിയിക്കാമെന്നായിരുന്നു ആതിര പറഞ്ഞത്. ഇപ്പോഴിതാ കുടുംബവിളക്കിലെ സഹതാരമായ ആനന്ദും കുടുംബവും അടുത്തിടെ ആതിരയെ സന്ദർശിച്ചിരുന്നു. അഞ്ച് കൂട്ടം പലഹാരങ്ങളുമായാണ് ആനന്ദും കുടുംബവും ആതിരയെ കാണാനെത്തിയത്.

Also Read
വേണമെങ്കിൽ ഞാൻ വിവാഹം കഴിക്കാം പക്ഷേ ഒരു ഡിമാൻഡ് ഉണ്ടെന്ന് സാറാ അലിഖാൻ, ഇത്ര അഹങ്കാരം പാടില്ലെന്ന് ആരാധകർ

കുടുംബവിളക്ക് ലൊക്കേഷനിലെ അനുഭവങ്ങളെക്കുറിച്ചും ആനന്ദ് വാചാലനായിരുന്നു. ആതിരയും താനും ഒന്നിച്ചുള്ള രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഒരു ഗ്ലാസ് ചൂട് കട്ടൻ ചായയുമായി നിൽക്കുകയായിരുന്നു. സീനിന് വേണ്ടിയായിരുന്നു ചായ കൈയ്യിൽ കരുതിയത്. എല്ലാവരും ഷൂട്ടിനായി റെഡിയാവുന്നതിനിടയിലായിരുന്നു ആതിര തലകറങ്ങി വീഴാൻ പോയത്.

വീഴുമെന്ന് മനസ്സിലാക്കിയതിനാൽ താങ്ങിപ്പിടിച്ചിരുന്നു. അതിനിടയിലാണ് ചൂടുചായ ദേഹത്തേക്ക് മറിഞ്ഞത്. കാലിലായിരുന്നു പൊള്ളിയതെന്നും ആനന്ദ് പറഞ്ഞത്. ആനന്ദിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു ആതിര.
ഗർഭിണിയാണെന്നുള്ള വിവരം മന:പ്പൂർവ്വമായി മറച്ചുവെച്ചതായിരുന്നില്ല താനെന്നും ആതിര പറഞ്ഞിരുന്നു. ഒന്നാം വിവാഹ വാർഷിക ദിനത്തിലായിരുന്നു ആതിര കുഞ്ഞതിഥി എത്തുന്ന സന്തോഷം പറഞ്ഞത്.

താരങ്ങളും ആരാധകരുമെല്ലാം ആശംസയുമായെത്തിയിരുന്നു. കുടുംബവിളക്കിൽ തുടരുമോയെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പരമ്പരയിൽ നിന്നും മാറേണ്ടി വരുമെന്നും അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. താൻ മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേട്ടിരുന്നു, അതൊന്നും ശരിയല്ല, സീരിയലിൽ നിന്നും മാറുകയാണെങ്കിൽ ഒഫീഷ്യലായി താൻ അറിയിക്കുമെന്നും ആതിര വിശദീകരിച്ചിരുന്നു.

Also Read
അടിച്ച് പൊളിച്ച് ആഘോഷിച്ച് അർച്ചന സുശീലനും പുതിയ പങ്കാളി പ്രവീണും, ആശംസകൾക്ക് ഒപ്പം മനോജിനെ പൂർണമായും ഒഴിവാക്കിയോ എന്നും ആരാധകർ

മികച്ച പിന്തുണയുമായി മുന്നേറുകയാണ് കുടുംബവിളക്ക്. പരമ്പരയുടെ പ്രമോ പുറത്തുവരുമ്പോൾ മുതലേ തന്നെ ആരാധകർ ചർച്ചകളും തുടങ്ങാറുണ്ട്. റേറ്റിംഗിലും ഏറെ മുന്നിലാണ് ഈ പരമ്പര. മീര വസുദേവ്, കെക മേനോൻ, നൂബിൻ, ശ്രീലക്ഷ്മി തുടങ്ങി നിരവധി താരങ്ങളാണ് പരമ്പരയ്ക്കായി അണിനിരന്നിട്ടുള്ളത്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയായി മുന്നേറുകയാണ് പരമ്പര.

Advertisement