ദിലീപ് മലയാള സിനിമയിൽ സൃഷ്ടിച്ച ആ റിക്കാർഡ് ഇന്നും മറ്റൊരു നടനും തകർത്തിട്ടില്ല, വൈറൽ കുറിപ്പ്

292

മിമിക്രി രംഗത്ത് നിന്നും സഹ സംവിധായകനായി എത്തി പിന്നീട് മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത സൂപ്പർതാരമായി മാറിയ നടനാണ് ദിലീപ്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായകനായ ദിലീപ് നിർമ്മാതാവായും അനേകം മികച്ച ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.

ജനപ്രിയ നായകൻ എന്ന പേരിലാണ് മലയാള സിനിമയിൽ ദിലീപ് അറിയപ്പെടുന്നത് തന്നെ. വർഷങ്ങൾ ഏറെയായി സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന താരത്തിന്റെ കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയാണ് പുതിയതായി റിലീസിന് ഒരുങ്ങുന്നത്. വളരെ കുറഞ്ഞ ബജറ്റിൽ നിർമ്മിക്കുന്നൊരു ഫാമിലി എന്റർടെയിനർ ആയിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ അറിയിച്ച് കഴിഞ്ഞു.

Advertisements

ദിലീപിന്റെ ഉറ്റ സുഹൃത്തായ നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടെ ദിലീപിനെ കുറിച്ചുള്ള രസകരമായ ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയ പേജിലൂടെ വൈറലാവുകയാണ്.

Also Read
രാത്രി റൂമിന്റെ മുന്നിൽ വന്ന് ഒന്ന് പുറത്തേക്കിറങ്ങാമോ എനിക്കൊരു ഉമ്മ തരാമോ എന്ന് അയാൾ ചോദിച്ചു: സീരിയൽ ലൊക്കേഷനിൽ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഗൗരി കൃഷ്ണ

മലയാള സിനിമയുടെ ചരിത്രത്തിൽ ദിലീപ് സൃഷ്ട്ടിച്ച റെക്കോർഡുകളിൽ ഒന്ന്. The Only Mollywood Actor Who Is Having a Record of Consecutive 5 Movies Declared As Vishu Winner. 2010 പാപ്പി അപ്പച്ചാ 100 ഡേ തീയേറ്റർ റൺ. ഒപ്പം 2010 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 4 മത്തെ ചിത്രം. 2011 ചൈന ടൗൺ 100 ഡേ തീയേറ്റർ റൺ. ഒപ്പം 2011 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 3 മത്തെ ചിത്രം.

2012 മായാമോഹിനി 150+ റണ്ണിങ് സ്റ്റാറ്റസ്. ഒപ്പം 2012 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ. 2013 സൗണ്ട് തോമ 100ഡേ തീയേറ്റർ റൺ. ഒപ്പം 2013ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 6 മത്തെ ചിത്രം. 2014 റിങ് മാസ്റ്റർ 115 ഡേ തീയേറ്റർ റൺ. ഒപ്പം 2014-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 3-മത്തെ ചിത്രം. മലയാള സിനിമയുടെ ചരിത്രങ്ങളിൽ തന്നെ അടുപ്പിച്ച് 5 വർഷം വിഷു വിന്നർ കപ്പ്.

ദിലീപ് സൃഷ്ട്ടിച്ച റെക്കോർഡ് പ്രത്യേകത എന്തെന്നാൽ ഈ സിനിമകൾ പോയ വർഷങ്ങളിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ആദ്യ 5 ലിസ്റ്റിൽ ഉള്ളതാണ്. ഇന്നും ഈ റെക്കോർഡ് തിരുത്താനോ ഇതിനെ ഒപ്പം പിടിക്കാനോ മലയാള സിനിമയിൽ ഒരു താരത്തിനും കഴിഞ്ഞിട്ടില്ല.. എന്നുമാണ് ദിലീപ് ആരാധകരുടെ ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Also Read
അന്ന് റിമിയുടെ കല്യാണത്തിന് പോയത് ഞാനും ഭാവനയും ഗോപികയും കൂടിയാണ്, വൈറലായി കാവ്യാ മാധവന്റെ പഴയ അഭിമുഖം

Advertisement