ഞാൻ സംസാരിക്കുമ്പോഴും ഇടയ്ക്ക് എന്നെ കിക്ക് ചെയ്യുകയാണ്; ആരാധകരുടെ കണ്ണ് നനയിച്ച് ആലിയയുടെ വാക്കുകൾ

77

ബോളിവുഡ് താരജോഡികളിലെ പുതിയ ട്രെൻഡാണ് ആലിയ ഭട്ടും രൺബീർ കപൂർ ദമ്പതികൾ. ഇക്കഴിഞ്ഞ ഏപ്രിൽ 14 നാണ് ആലിയയും രൺബീറും വിവാഹിതരായത്. സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ച് വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് ആലിയയും രൺബീറും വിവാഹിതരായത്.

Advertisements

ഇരുവർക്കും തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും കൈനിറയെ ആരാധകരുണ്ട്. ഭാഷാ വ്യത്യാസമില്ലാതെയാണ് സിനിമകളെ സ്‌നേഹിക്കുകയും താരങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രൺബീർ. എസ്എസ് രാജമൗലിയുടെ ആർആർആർ സിനിമയിലെ അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തേക്ക് അരങ്ങേറിയ ആലിയ ഭട്ട് വലിയ രീതിയിലാണ് ആരാധകരെ സൃഷ്ടിച്ചത്.

Also read; ലൂസിഫർ തല്ലിപ്പൊളി ആയിരുന്നു, ആ പിഴവുകളെല്ലാം ഗോഡ് ഫാദറിൽ ശരിയാക്കിയിട്ടുണ്ടെന്ന് ചിരഞ്ജീവി, രോക്ഷാകുലരായി മോഹൻലാൽ ആരാധകർ

ഇപ്പോൾ താരങ്ങൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലുമാണ്. അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് താരദമ്പതികളുടെ ഏറ്റവും ഒടുവിലായി എത്തിയ ചിത്രം. ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ചാണ് സിനിമ വിജയം കൊയ്യുന്നത്. സെപ്റ്റംബർ ഒമ്പതിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. വിവാഹത്തിന് ശേഷം റിലീസായ ആദ്യ സിനിമയുടെ വിജയം ഇരുവരേയും ഏറെ സന്തോഷിപ്പിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.

നേരത്തെ, ബ്രോൺസ് ഗോൾഡൻ നിറത്തിലെ ഗൗണിൽ നിറവയറിൽ എത്തിയ ആലിയയുടെ ചിത്രം സോഷ്യൽമീഡിയയിൽ തരംഗം തീർത്തിരുന്നു. ഡീപ് വി നെക്കും കെയ്പ് സ്ലീവുമായിരുന്നു ആലിയ ധരിച്ച ഗൗണിന്റെ പ്രത്യേകത. ലക്ഷങ്ങൾ വില വരുന്ന വസ്ത്രം ധരിച്ചെത്തിയ താരം കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരും പറഞ്ഞത്. ഇപ്പോൾ, ഒരു അവാർഡ് ചടങ്ങിൽ ആലിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

2022 ലെ ടൈം ഇംപാക്ട് പുരസ്‌കാരം നേടിയ ശേഷം ആലിയ നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്. മാതൃത്വം എത്രത്തോളം ആലിയ ഇഷ്ടപ്പെടുന്നുവെന്ന് നടിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാക്കാൻ കഴിയും. കാരണം അത്രമേൽ ഉള്ളിൽ തട്ടിയാണ് താരം ആരാധകരുമായി സംവദിക്കുന്നത്. വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമാവുകയാണ്. പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ഈ ലോകം എങ്ങനെ കീഴടക്കും എന്നതിനേക്കുറിച്ചായിരുന്നു ഞാൻ ചിന്തിച്ചതെന്ന് ആലിയ പറയുന്നു.

എന്റെ രാജ്യത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഇവിടെ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, തന്നെയും തന്റെ കരിയറിനേയും വിജയത്തിലേക്ക് എത്തിച്ചത് നമ്മുടെ രാജ്യമാണെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ, തന്നെക്കൊണ്ട് കഴിയുന്ന തരത്തിലുള്ള മാറ്റങ്ങൾ തന്റെ പ്രവർത്തികളിലൂടെ ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ആലിയ കൂട്ടിച്ചേർത്തു.

Also read; വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ് അങ്ങനെയൊക്കെ ചെയ്യുന്നത്, തനിക്ക് ആദരാഞ്ജലികള്‍ നേര്‍ന്നവര്‍ക്കുള്ള മറുപടിയുമായി ശ്രീനിവാസന്‍

അതേസമയം, ഈ പുരസ്‌കാരം എന്നിലും, പ്രസംഗത്തിലുട നീളം എന്നെ കിക്ക് ചെയ്ത് കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞിലും മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും ആലിയ പറയുന്നു. ഓരോ കഥാപാത്രങ്ങൾ ചെയ്തു കഴിയുമ്പോൾ എന്നിലുണ്ടാകുന്ന മാറ്റങ്ങളും താൻ അനുഭവിച്ചറിയുന്നുണ്ടെന്നും ആലിയ കൂട്ടിച്ചേർത്തു. നിറകണ്ണുകളോടെയാണ് ആലിയയുടെ വാക്കുകൾ സദസും സോഷ്യൽമീഡിയയും കേട്ടത്.

Advertisement