ഇനി അധികം കാത്തിരിക്കേണ്ട, ചിത്രം ഒക്ടോബറിൽ തന്നെ; മോഹൻലാലിന്റെ മോൺസ്റ്റർ തീയേറ്ററുകളിലേയ്ക്ക്, ആവേശത്തിൽ ആരാധകർ

78

താരരാജാവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. ഏറെ നാളുകൾക്ക് മുൻപ് തന്നെ പ്രഖ്യാപിച്ച സിനിമ എന്ന് വരുമെന്ന ചോദ്യമാണ് അടുത്തിടെ ആരാധകരിൽ നിന്നും ഉയർന്നത്. റിലീസ് തീയതി ഇതുവരെയും പുറത്തു വിടാത്തതാണ് ആരാധകരിൽ നിന്നും ചോദ്യങ്ങൾ ഉയരാൻ ഇടയാക്കിയത്. ഇപ്പോൾ ഈ ചോദ്യത്തിന് ഉത്തരവും എത്തിയിരിക്കുകയാണ്.

Advertisements

ഇനി മോൺസ്റ്ററിന് വേണ്ടി അധികം കാത്തിരിക്കേണ്ടെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നത്. ഹിറ്റ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമായതിനാൽ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും മോൺസ്റ്ററിന്റെ വരവ് കാത്തിരിക്കുന്നത്. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോൺസ്റ്ററിന്റെ തിരക്കഥാകൃത്തും. ‘മോൺസ്റ്റർ’ ഒക്ടോബർ 21ന് എത്തിയേക്കുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള നേരത്തെ ട്വീറ്റ് ചെയ്തത്.

Also read; ഞാൻ സംസാരിക്കുമ്പോഴും ഇടയ്ക്ക് എന്നെ കിക്ക് ചെയ്യുകയാണ്; ആരാധകരുടെ കണ്ണ് നനയിച്ച് ആലിയയുടെ വാക്കുകൾ

ഇപ്പോൾ ഇക്കാര്യത്തിലും തീർപ്പായിരിക്കുകയാണ്. ചിത്രം ഒക്ടോബർ 21 ന് തന്നെ തിയേറ്ററുകളിൽ എത്തും. ഇതോടെ ആരാധകരും ആവേശത്തിലാണ്. അതേസമയം, മറ്റ് സിനിമകളെ അപേക്ഷിച്ച് മോൺസ്റ്ററിന് വിപുലമായ പോസ്റ്റ് പ്രൊഡക്ഷൻ ആവശ്യമായിരുന്നുവെന്നും അതിന് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടുണ്ടെന്നും നേരത്തെ സംവിധായകൻ വൈശാഖ് വെളിപ്പെടുത്തിയിരുന്നു. റിലീസ് വൈകുന്നതിന്റെ കാരണവും ഇതുതന്നെയായിരുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്.

എന്നാൽ, മോൺസ്റ്റർ മലയാളത്തിൽ നിന്നുള്ള സോംബി സിനിമയായിരിക്കും എന്ന അഭ്യൂഹങ്ങൾ വാസ്തവ വിരുദ്ധമാണെന്നും വൈശാഖ് അറിയിച്ചിരുന്നു. സിനിമ ഒരു ത്രില്ലർ ആയിരിക്കുമെന്നും സിനിമയെ കുറിച്ച് കൂടുതൽ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല എന്നുമാണ് സംവിധായകൻ അറിയിച്ചത്.

Also read; ലൂസിഫർ തല്ലിപ്പൊളി ആയിരുന്നു, ആ പിഴവുകളെല്ലാം ഗോഡ് ഫാദറിൽ ശരിയാക്കിയിട്ടുണ്ടെന്ന് ചിരഞ്ജീവി, രോക്ഷാകുലരായി മോഹൻലാൽ ആരാധകർ

അതേസമയം, ജീത്തു ജോസഫിന്റെ ചിത്രമായ ‘റാമി’ൽ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. മൂന്ന് വർഷത്തിന് ശേഷം ചിത്രം തുടങ്ങിയ കാര്യം ജീത്തു ജോസഫ് തന്നെയാണ് അറിയിച്ചത്. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും വേണമെന്നും ജീത്തു ജോസഫ് അഭ്യർത്ഥിച്ചിരുന്നു. തെന്നിന്ത്യൻ സുന്ദരി തൃഷയാണ് ‘റാം’ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്.

Advertisement