ബിസിനസ് സിനിമകൾക്ക് പിന്നാലെയല്ല അദ്ദേഹം പോകുന്നത്, അതിന് പ്രത്യേക മനസും ധൈര്യവും ആവശ്യം, ഇത് വേണ്ടുവോളം ഉണ്ട്; മമ്മൂട്ടിയെ കുറിച്ച് ജഗദീഷ്

45

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ പല കഥാപാത്രങ്ങളും നടൻ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. അപ്പുക്കുട്ടനായും മായിൻകുട്ടിയുമായുമൊക്കെ ചിരിപ്പിച്ചിരുന്ന ജഗദീഷ് പിന്നീട് നായകനായും സഹനടനായുമെല്ലാം കയ്യടി നേടി. വില്ലനായും അമ്പരപ്പിച്ച നടൻ കൂടിയായിരുന്നു ജഗദീഷ്.

Advertisements

ഇതിനെല്ലാം പുറമെ, കഥാകൃത്ത്, ഗായകൻ, ഛായാഗ്രാഹകൻ തുടങ്ങി സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.സിനിമയുടെ പുറത്തുള്ള ജഗദീഷും ശ്രദ്ധേയനാണ്. അധ്യാപകനാണ് താരം. തിരഞ്ഞെടുപ്പിൽ മത്സരിച്ച ഓർമ്മയും ജഗദീഷ് നേരത്തെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

Also read; ഇനി അധികം കാത്തിരിക്കേണ്ട, ചിത്രം ഒക്ടോബറിൽ തന്നെ; മോഹൻലാലിന്റെ മോൺസ്റ്റർ തീയേറ്ററുകളിലേയ്ക്ക്, ആവേശത്തിൽ ആരാധകർ

ഇപ്പോൾ മമ്മൂട്ടിയെന്ന നടനെയും നിർമ്മാതാവിനെയും കുറിച്ച് ജഗദീഷ് പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമായ റോഷോക്കിന്റെ പ്രൊമോഷൻ വേളയിലാണ് മമ്മൂട്ടിയെ കുറിച്ച് ജഗദീഷ് മനസ് തുറന്നത്. കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രം ഒക്ടോബർ ഏഴിനാണ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.

സമീർ അബ്ദുൾ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. അഭിനേതാവ് എന്ന നിലയിലും നിർമ്മാതാവായും വ്യത്യസ്തമായ സിനിമകളാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് ജഗദീഷ് പറയുന്നു. ഇത്തരം സിനിമകൾ സെലക്ട് ചെയ്യുന്നതിന് പ്രത്യേക മനസും ധൈര്യവും വേണമെന്നും, അതൊരു വെല്ലുവിളി കൂടിയാണെന്നും താരം കൂട്ടിച്ചേർത്തു.

നിർമാതാവെന്ന നിലയിൽ പ്രഖ്യാപനം നടത്തുമ്പോൾ തന്നെ ബിസിനസ് ലഭിക്കാവുന്ന ബ്ലോക് ബസ്റ്റർ ചിത്രങ്ങളെക്കാൾ മമ്മൂട്ടി പ്രാധാന്യം നൽകുന്നത് നല്ല സിനിമകൾ ചെയ്യാനാണെന്നും നടൻ പറയുന്നു. വളരെ നല്ലൊരു നിർമാതാവാണ് മമ്മൂക്ക. നല്ല സിനിമകൾക്ക് വേണ്ടി ഇപ്പോഴും അങ്ങോട്ട് ചാൻസ് ചോദിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അഭിനേതാവായും നിർമ്മാതാവായും ഇത്തരം സിനിമകൾ സെലക്ട് ചെയ്യുന്നതിനുള്ള പ്രത്യേക മനസും ധൈര്യവുമാണ് മമ്മൂക്കയ്ക്ക് ഉള്ളതെന്നും ജഗദീഷ് പറയുന്നു.

Also read; ഞാൻ സംസാരിക്കുമ്പോഴും ഇടയ്ക്ക് എന്നെ കിക്ക് ചെയ്യുകയാണ്; ആരാധകരുടെ കണ്ണ് നനയിച്ച് ആലിയയുടെ വാക്കുകൾ

നടനെന്ന നിലയിൽ വലിയൊരു ചലഞ്ച് ആണ് മമ്മൂക്കയ്ക്ക് ലൂക്ക് ആന്റണി എന്ന റോൾ. അത് മനോഹരമായി തന്നെ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. നല്ല പ്രോജക്ടുകൾ ആണ് അദ്ദേഹം സെലക്ട് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആയാലും റോഷാക്ക് ആയാലും, വരാനിരിക്കുന്ന ജിയോ ബേബിക്കൊപ്പമുള്ള സിനിമയായാലും ഇവരൊന്നും ഒരു കൊമേഷ്യൽ സൂപ്പർ ഹിറ്റുകളുടെ ആളുകളല്ല. നല്ല സിനിമയുടെ വക്താക്കളാണ്. സബ്ജക്ട് സെലക്ട് ചെയ്യുമ്പോൾ മമ്മൂക്ക അവിടെ ഏവരെയും വെട്ടി സ്‌കോർ ചെയ്യും, അത് ഒരു മികച്ച കഴിവായി അനുഭവപ്പെട്ടിട്ടുണ്ടെന്ന് ജഗദീഷ് പറയുന്നു.

Advertisement