ഇങ്ങനെയൊക്കെ ചെയ്യാൻ നിനക്ക് എങ്ങനെ മനസ് വന്നു? അമ്മയെയും സ്‌നേഹിച്ച് ഇരുന്നാൽ പോരായിരുന്നില്ലേ; അനുശ്രീക്ക് സൈബർ ആക്രമണം

60

മിനിസ്‌ക്രീൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന നടിയാണ് അനുശ്രീ. പ്രണയവും വീട്ടുകാരുടെ എതിർപ്പും ഒളിച്ചോട്ടവും വിവാഹവുമെല്ലാം നടിയുടെ ജീവിതത്തിൽ വളരെ പെട്ടെന്നാണ് സംഭവിച്ചത്. ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് താരം വിവാഹം ചെയ്തത്. സോഷ്യൽമീഡിയയിൽ ആരാധകരുമായി അടുത്തിടപഴകുന്ന താരം തന്റെ ജീവിതത്തിലെ നല്ലതും മോശമായതുമെല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാറുണ്ട്.

Advertisements

അതുകൊണ്ട് തന്നെ നടിയുടെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും വാർത്തകളിലും നിറയുന്നത് പതിവാണ്. ഓമനത്തിങ്കൾ പക്ഷിയിലൂടെയാണ് നടി അനുശ്രീ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ജിത്തു മോൻ എന്ന കഥാപാത്രമായാണ് എത്തി താരം ആരാധകരെ ഞെട്ടിച്ചത്. ബാലതാരമായി തുടങ്ങി പിന്നീട് സഹനടിയായും നായികയായും അനുശ്രീ നിമിഷ നേരംകൊണ്ടാണ് മാറിയത്. താരത്തിന്റെ അഭിനയ മികവ് തന്നെയാണ് ഓരോ ചുവടുകയറ്റത്തിനും സഹായകമായത്.

Also read; ബിസിനസ് സിനിമകൾക്ക് പിന്നാലെയല്ല അദ്ദേഹം പോകുന്നത്, അതിന് പ്രത്യേക മനസും ധൈര്യവും ആവശ്യം, ഇത് വേണ്ടുവോളം ഉണ്ട്; മമ്മൂട്ടിയെ കുറിച്ച് ജഗദീഷ്

എന്നാൽ ഇപ്പോൾ വലിയ തോതിൽ സൈബർ ആക്രമണം നേരിടുകയാണ് അനുശ്രീ. ഇൻസ്റ്റഗ്രാം യൂട്യൂബ് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഏത് വീഡിയോ പങ്കുവെച്ചാലും താരത്തിന് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വരുന്നത്. ഉപദേശിക്കുന്നവരും അനവധിയാണ്. ഏറ്റവും ഒടുവിൽ അനുശ്രീ പങ്കുവച്ച യൂട്യൂബ് വ്ളോഗിന് താഴെ വരുന്ന കമന്റുകൾ അധികവും നടിയുടെ അമ്മയെ പിന്തുണച്ചുകൊണ്ടാണ്.

ഏറ്റവും ഒടുവിലെത്തിയ വീഡിയോ കിച്ചൺ ടൂർ ആണ്. അടുക്കളയിലെ ഓരോ സാധനങ്ങളും പരിചയപ്പെടുത്തുകയും അതിലെ കഥകളുമാണ് താരം വീഡിയോയിൽ പറയുന്നത്. ഇടയ്ക്ക് കുഞ്ഞിനൊപ്പം അമ്മയും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യമൊന്നും അമ്മ വീഡിയോയിൽ മുഖം കാണിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഒട്ടുമിക്ക വീഡിയോയിലും അമ്മയെ കൂടി താരം ഉൾപ്പെടുത്തുന്നുണ്ട്. അമ്മയ്ക്ക് പിന്തുണ നൽകുന്നവരാണ് നടിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്.

Also read;ഇനി അധികം കാത്തിരിക്കേണ്ട, ചിത്രം ഒക്ടോബറിൽ തന്നെ; മോഹൻലാലിന്റെ മോൺസ്റ്റർ തീയേറ്ററുകളിലേയ്ക്ക്, ആവേശത്തിൽ ആരാധകർ

ഇത്രയും സ്നേഹിയ്ക്കുകയും പരിഗണിക്കുകയും ചെയ്യുന്ന അമ്മയെ ഉപേക്ഷിച്ച് പോയതിനെയാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്. അമ്മയെ സ്നേഹിച്ച് അവിടെ തന്നെ നിന്നിരുന്നുവെങ്കിൽ ജീവിതത്തിൽ ഇത്രയധികം സംഭവിയ്ക്കുമായിരുന്നു, എന്നിട്ടും എങ്ങിനെയാണ് കുഞ്ഞിനൊപ്പം ഒന്നും സംഭവിക്കാത്തത് പോലെ നിൽക്കാൻ കഴിയുന്നതെന്നും ആരാധകർ വിമർശിക്കുന്നു.

Advertisement