അന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം ഇന്നും ഇഷ്ടമാണ്, പക്ഷേ, അന്ന് ചെയ്യാൻ പണവും ഉണ്ടായിരുന്നില്ല മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞ് നോക്കാതിരിക്കൂ; മഞ്ജു പത്രോസ്

132

വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ ടിവി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആണ് മഞ്ജു പത്രോസ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്. പിന്നീട് മഴവിൽ മനോരമയിലെ തന്നെ മറിമായം എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു.

Advertisements

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2 ലെ മത്സരാർത്ഥിയും ആയിരുന്നു മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നു എങ്കിലും മലയാള സിനിമയിലും തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്ക് ഒപ്പവും സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു.

Also read; ഇങ്ങനെയൊക്കെ ചെയ്യാൻ നിനക്ക് എങ്ങനെ മനസ് വന്നു? അമ്മയെയും സ്‌നേഹിച്ച് ഇരുന്നാൽ പോരായിരുന്നില്ലേ; അനുശ്രീക്ക് സൈബർ ആക്രമണം

സിനിമകളിൽ സജീവം ആയിരിക്കുമ്പോൾ തന്നെ മിനിസ്‌ക്രീനിലും താരം തിളങ്ങി നിൽക്കുകയാണ്.ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായ എത്തിയതോടെ ആണ് മഞ്ജുവിന്റെ ജീവിത കഥ മലയാളികൾ അറിയാൻ തുടങ്ങിയത്. ഈ പരിപാടിയിൽ ശക്തമായ മത്സരാർത്ഥിയായി തുടക്കം മുതൽ തന്നെ മഞ്ജു തിളങ്ങിയെങ്കിലും 49ാം ദിവസം താരം ഷോയിൽ നിന്നും നിന്നും പുറത്താവുക ആയിരുന്നു.

മഞ്ജുവിന്റെ ജീവിത കഥകൾ ബിഗ് ബോസിലൂടെ പ്രേക്ഷകർക്ക് മുന്നിൽ കൂടുതൽ സുതാര്യം ആയി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങൾ പങ്കിട്ടത്. ഫുക്രുവിനെ മകൻ എന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ച് ദയ അശ്വതി വിമർശിച്ചതിനെക്കുറിച്ചും മഞ്ജു വെളിപ്പെടുത്തുന്നുണ്ട്.

ജോലിയോ വരുമാനമോ ഒന്നും ഇല്ലാതിരുന്ന സമയത്താണ് അഭിനയ ലോകത്തിലേയ്ക്ക് എത്തിയതെന്ന് താരം പറയുന്നു. ജോലിയും വരുമാനവും ജീവിതത്തിൽ കുറച്ചുകൂടെ ധൈര്യവും വന്നതും ഇപ്പോഴാണെന്നും താരം കൂട്ടിച്ചേർത്തു. ഇന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം അന്നും ഇഷ്ടമാണ്. പക്ഷേ, അന്ന് ചെയ്യാൻ പണവും ഉണ്ടായിരുന്നില്ലെന്ന് താരം വെളിപ്പെടുത്തി. നമുക്കൊരു സാഹചര്യം കിട്ടുമ്പോൾ അത് കൃത്യമായി ഉപയോഗിക്കുക എന്നതാണ് എനിക്ക് പറയാനുള്ളതെന്ന് മഞ്ജു കൂട്ടിച്ചേർത്തു.

മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി ഒളിഞ്ഞ് നോക്കാതിരിക്കുക. സ്വന്തം കാര്യം നോക്കി ജീവിക്കുക. ആരെയെങ്കിലും സഹായിക്കാൻ കഴിയുമെങ്കിൽ അവരെ സഹായിക്കുക എന്ന് മാത്രമെ തനിക്ക് പറയാനൊള്ളൂവെന്ന് താരം കൂട്ടിച്ചേർത്തു. മറ്റെയാളുടെ സാഹചര്യം അറിയാതെ കോമഡി പറയുന്നതിലൊന്നും താൽപര്യമില്ലെന്നും നടി പറയുന്നു. അവരവരുടെ ഇഷ്ടമാണ് അവരുടെ ജീവിതം. ബിഗ് ബോസിൽ പങ്കെടുത്തിരുന്ന സമയത്ത് പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടെന്നും മഞ്ജു പറയുന്നു.

എന്റെ മകന്റെ സ്ഥാനത്ത് ആങ്ങളയുടെ മകനെപ്പോലും കാണാനാവില്ലെന്ന് നേരത്തെയൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നല്ലോ, പിന്നെങ്ങനെയാണ് ചിലർ മകനായത് എന്നുള്ള ദയ അശ്വതിയുടെ വിമർശനത്തിനും താരം മറുപടി നൽകി. അവളുടെ സംശയമാണെന്നാണ് പറഞ്ഞത്. അതെന്നോട് വിളിച്ച് ചോദിച്ചാൽ ഞാൻ മറുപടി നൽകുമായിരുന്നു. എന്റെ മകനായിട്ട് എനിക്ക് വേറെ ആരേയും കാണാനാവില്ലെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. ബിഗ് ബോസിന് പോവുന്നതിന് മുൻപുള്ള അഭിമുഖത്തിലാണ് അത് പറഞ്ഞത്.

Also read; ബിസിനസ് സിനിമകൾക്ക് പിന്നാലെയല്ല അദ്ദേഹം പോകുന്നത്, അതിന് പ്രത്യേക മനസും ധൈര്യവും ആവശ്യം, ഇത് വേണ്ടുവോളം ഉണ്ട്; മമ്മൂട്ടിയെ കുറിച്ച് ജഗദീഷ്

പെങ്ങളെപ്പോലെയാണ്, മകളെപ്പോലെയാണ് എന്നൊക്കെ പറഞ്ഞ് ചിലരൊക്കെ വിളിക്കാറുണ്ട്. അവരെ വെറുപ്പിക്കേണ്ടല്ലോ എന്ന് കരുതി താങ്ക്യൂ പറഞ്ഞ് വെക്കുകയാണ് താൻ ചെയ്യാറുള്ളത് എന്ന് മഞ്ജു കൂട്ടിച്ചേർത്തു. എനിക്കെന്റെ സഹോദരനെപ്പോലെ വേറൊരാളെ കാണാനാവില്ല. അതാണ് ഞാൻ പറഞ്ഞതെന്നും മഞ്ജു വ്യക്തമാക്കി. അതിന് ശേഷമായാണ് ഞാൻ ബിഗ് ബോസിലേക്ക് പോയത്. ഒരു പരിചയവുമില്ലാത്തവരുടെ കൂടെയുള്ള അനുഭവം ആദ്യത്തെയായിരുന്നുവെന്നും മഞ്ജു പറയുന്നു.

Advertisement