Home Entertainment

അരങ്ങേറ്റ പരമ്പരയിലെ സംവിധായകനുമായി രഹസ്യജീവിതം; വിവാദങ്ങളിൽ വീണ സുന്ദരി, ഇരട്ട വേഷത്തിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായ രസ്‌നയുടെ ജീവിതം

17976

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായിരുന്നു രസ്‌ന. പേര് പരിചിതമല്ലെങ്കിലും പാരിജാതം എന്ന സീരിയലിലെ സീമയെന്നോ അരുണയെന്നോ പറഞ്ഞാൽ മലയാളികളുടെ മനസിൽ തെളിയുന്ന മുഖം നടി രസ്‌നയുടേത് തന്നെയായിരിക്കും. അത്രമേൽ ഈ മുഖം പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു. ആറാം ക്ലാസിൽ പഠിക്കുമ്പൊഴാണ് ആദ്യമായി കാമറക്കു മുന്നിലേയ്ക്ക് നടി എത്തിയത്.

Advertisements

ശേഷം, ഷാജു ശ്രീധറിന്റെ സംഗീത ആൽബങ്ങളിലാണ് രസ്‌ന ആദ്യം അഭിനയിക്കുന്നത്. അതിനുശേഷം നിരവധി വേഷങ്ങളണിഞ്ഞു. ടി.വി. പരമ്പര സംവിധായകനായ ഷാജി സുരേന്ദ്രന്റെ അമ്മക്കായ് എന്ന സിനിമയിൽ അഭിനയിച്ചതോടെ മലയാളം ടി.വി. പരമ്പരകളിലേക്കുള്ള അരങ്ങേറ്റമായി. തുടർന്നാണ് ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ പാരിജാതത്തിലും രസ്‌ന എത്തിയത്. പിന്നീട് ഈ മുഖം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഒരു മുഖമായി മാറി.

Also read; അന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം ഇന്നും ഇഷ്ടമാണ്, പക്ഷേ, അന്ന് ചെയ്യാൻ പണവും ഉണ്ടായിരുന്നില്ല മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞ് നോക്കാതിരിക്കൂ; മഞ്ജു പത്രോസ്

പിന്നീട് സിന്ദൂരച്ചെപ്പ് എന്ന അമൃത ടി.വി. പരമ്പരയാണ് ചെയ്തത്. ശേഷം, വേളാങ്കണ്ണി മാതാവ്, വൃന്ദാവനം, വധു, നന്ദനം തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷത്തിലെത്തി. ബൈജു ദേവരാജ് ഒരുക്കിയ സീരിയലിൽ അരുൺ ഘോഷ് ആയിരുന്നു നായകനായി എത്തിയത്. ഇരട്ട സഹോദരിമാരായ രണ്ട് പെൺകുട്ടികളുടെ ജീവിതമായിരുന്നു പരമ്പരയുടെ പ്രമേയം. ഈ വേഷമാണ് താരത്തെ കൂടുതൽ ജനപ്രിയമാക്കിയത്. ഒരുകാലത്ത് മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ ഒരു സൂപ്പർസ്റ്റാർ തന്നെയായിരുന്നു രസ്‌ന. ചില സിനിമകളിലും രസ്‌ന അഭിനയിച്ചിട്ടുണ്ട്.

എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു രസ്‌ന അഭിനയ ലോകത്ത് നിന്ന് വിട്ടുനിന്നത്. ആരാധകർ അന്വേഷിച്ചുവെങ്കിലും ഒരു വിവരവും പുറത്തുവന്നില്ല. എന്നാൽ, രസ്‌ന വിവാഹിതയായി എന്നും രഹസ്യ വിവാഹമായിരുന്നു എന്നൊക്കെ ഗോസിപ്പുകളും എത്തി. കൂടുതലും ഉയർന്നു കേട്ട പേര് സംവിധായകൻ ബൈജു ദേവരാജിന്റെയായിരുന്നു. രസ്നയുടെ ആദ്യ സീരിയൽ സംവിധായകനായ ബൈജു ദേവരാജൻ ഒപ്പം രസ്‌ന ജീവിതമാരംഭിച്ചു എന്നുള്ള വാർത്തകളാണ് എത്തിയത്.

എന്നാൽ രസ്‌ന ഈ വാർത്തകളിലെല്ലാം മൗനം പാലിച്ചു. എന്നാൽ പതിയെ താരം അഭിമുഖങ്ങളിൽ എത്തി. താൻ വിവാഹിതയാണ് എന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും രസ്‌ന വെളിപ്പെടുത്തി. പക്ഷേ ഭർത്താവിന്റെ പേരോ വിവരമോ ഒന്നും തന്നെ രസ്‌ന പരസ്യമാക്കിയില്ല. പക്ഷേ സിനിമാ രംഗത്ത് നിന്നുള്ള വ്യക്തിയാണെന്നും മറ്റൊരു ജാതിയിലുള്ള വ്യക്തി ആയതിനാൽ നിറയെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും രസ്‌ന വെളിപ്പെടുത്തിയിരുന്നു.

Also read; ഇങ്ങനെയൊക്കെ ചെയ്യാൻ നിനക്ക് എങ്ങനെ മനസ് വന്നു? അമ്മയെയും സ്‌നേഹിച്ച് ഇരുന്നാൽ പോരായിരുന്നില്ലേ; അനുശ്രീക്ക് സൈബർ ആക്രമണം

വിവാഹ ജീവിതത്തിലേയ്ക്ക് കടന്നതോടെ രസ്‌ന എന്ന പേര് മാറ്റി സാക്ഷി എന്ന പേരും നടി സ്വീകരിച്ചിരുന്നു. ഇപ്പോഴും സീരിയൽ രംഗത്തേയ്ക്ക് താരം ഒരു തിരിച്ചു വരവ് നടത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ രസ്‌നയുടെ സഹോദരി സീരിയൽ രംഗത്ത് സജീവമാണ്. നാളിത്ര പിന്നിട്ടിട്ടും താരം ഭർത്താവ് ആരാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

Advertisement