എന്തിനായിരുന്നു വഴക്ക്; ഫഹദിന്റെയും നസ്രിയയുടെയും വാക്ക് തർക്കവും മിണ്ടാതെ നടപ്പും, വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിൽ

64

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ നടിയാണ് നസ്റിയ നസീം. കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുവെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു ഇടം നേടാൻ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ യുവനടൻ ഫഹദ് ഫാസിലുമായി ഒന്നിച്ചഭിനയിച്ച ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് പ്രണയത്തിൽ ആവുകയും അധികം വൈകാതെ ഫഹദിനെ തന്നെ വിവാഹം കഴിക്കുകയും ആയിരുന്നു നസ്റിയ.

Also read; അരങ്ങേറ്റ പരമ്പരയിലെ സംവിധായകനുമായി രഹസ്യജീവിതം; വിവാദങ്ങളിൽ വീണ സുന്ദരി, ഇരട്ട വേഷത്തിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായ രസ്‌നയുടെ ജീവിതം

Advertisements

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതിണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം നസ്രിയ സിനിമയിൽ നിന്ന് അല്പകാലം വിട്ടുനിന്നെങ്കിലും കൂടെ, ട്രാൻസ് എന്നീ സിനിമകളിലൂടെ വീണ്ടും സജീവമായിരുന്നു. ബാലതാരവും നായികയും നിർമ്മാതാവും ഒക്കെയായി വളർന്ന നസ്രിയ ഇപ്പോൾ തെലുങ്ക് ചിത്രത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

ജീവിതത്തിലും സിനിമയിലും ഫഹദ്-നസ്രിയ ദമ്പതികൾക്കിടയിലുള്ള രസതന്ത്രം ആസ്വദിക്കുന്നവരാണ് മലയാളികൾ. എന്നാൽ ഇപ്പോൾ ആരാധകരിൽ സംശയം ഉണർത്തുന്നത് ഇരുവരും തമ്മിലുള്ള വഴക്കിടുന്ന വീഡിയോ ആണ്.

‘ലൗവ് ഹാസ് മെനി ഫ്‌ലേവേഴ്‌സ്’ എന്ന ടാഗ്-ലൈനോടെ പുറത്തിറങ്ങിയ വീഡിയോ ആശങ്കയുണ്ടാക്കുന്നുവെങ്കിലും അടുത്ത വീഡിയോ എത്തിയതോടെ പരസ്യത്തിന് വേണ്ടിയാണോ എന്ന ആശക്കുഴപ്പത്തിലാണ് ആരാധകർ.

Also read; അന്ന് ചെയ്യുന്ന കാര്യങ്ങളെല്ലാം ഇന്നും ഇഷ്ടമാണ്, പക്ഷേ, അന്ന് ചെയ്യാൻ പണവും ഉണ്ടായിരുന്നില്ല മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഒളിഞ്ഞ് നോക്കാതിരിക്കൂ; മഞ്ജു പത്രോസ്

കൂടാതെ ഇരുവരുടെയും വഴക്ക് കണ്ടതോടെ താരങ്ങൾ ഒന്നിച്ചു അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ബാംഗ്ലൂർ ഡേയ്‌സിലെ ദിവ്യ-ശിവ കഥാപാത്രങ്ങളാണ് ഓർമ വന്നതെന്ന് ആരാധകർ ചോദിക്കുന്നു. സെപ്റ്റംബർ 21 നാണ് ആദ്യ വീഡിയോ ഇറങ്ങിയത്.

ഒരൽപ്പം വഴക്കാണെങ്കിലും അടുത്ത വീഡിയോയിൽ ഇരുവരും അൽപ്പം തണുക്കുന്നുണ്ട്. ‘കോൾഡ് വാർ’ എന്നാണ് രണ്ടാമത്തെ വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇപ്പോൾ അടുത്ത വിഡിയോയ്ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Advertisement