‘ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല, നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാല്‍ മതി; ഞങ്ങളെ രണ്ട് നടന്മാരായിട്ട് കാണൂ’-മമ്മൂട്ടി ദുല്‍ഖറിനെ കുറിച്ച് പറഞ്ഞതിങ്ങനെ

113

മെഗാതാരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്ന സമയം തൊട്ട്ആരാധകര്‍ കാത്തിരിപ്പിലാണ് ഈ ചിത്രത്തിനുവേണ്ടി. കഥാപാത്രങ്ങളുടെ മുഖം കാണിക്കാത്ത ചാക്കുകൊണ്ട് മൂടിയ പോസ്റ്ററുകളും വെളുത്ത പശ്ചാത്തലത്തിലെ പോസ്റ്ററുമെല്ലാം ഏറെ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന്മുന്നോടി ആയുള്ള പ്രൊമോഷന്‍ പരിപാടികളിലാണ് ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറ പ്രവര്‍ത്തകരും. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ സഞ്ജു ശിവറാമാണ്. ഇപ്പോള്‍ സിനിമയുടെ പ്രമോഷനിടെ മമ്മൂട്ടി ഇപ്പോള്‍ നേരിട്ട ഒരു ചോദ്യമാണ് വൈറലാകുന്നത്.

Advertisements

മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചുള്ള സിനിമ എപ്പോഴാണ് സംഭവിക്കുക എന്ന ചോദ്യമാണ് ഇത്തവണയും മമ്മൂട്ടി നേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റോഷാക്കിന്റെ പ്രസ് മീറ്റിലാണ് ഈ ചോദ്യമുണ്ടായത്.

ALSO READ- എന്തിനായിരുന്നു വഴക്ക്; ഫഹദിന്റെയും നസ്രിയയുടെയും വാക്ക് തർക്കവും മിണ്ടാതെ നടപ്പും, വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിൽ

മാധ്യമപ്രവര്‍ത്തകന്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചുള്ള ചിത്രം ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്, പക്ഷേ അതിലേക്ക് എത്തുന്നില്ല എന്നായിരുന്നു പറഞ്ഞത്. ഇതോടെ, ഞങ്ങള്‍ ഒരു വീട്ടിലാണ് താമസിക്കുന്നത്. ഒരു പ്രശ്നവുമില്ല, നിങ്ങളായിട്ട് ഉണ്ടാക്കാതിരുന്നാല്‍ മതി. രണ്ട് നടന്മാരായിട്ട് കാണൂ, അതല്ലേ നല്ലത്. സമയം കിടക്കുവല്ലേ’- എന്നും മമ്മൂട്ടി പറഞ്ഞു.

അതേസമയം, ഇരുവരും അച്ഛനും മോനുമായിട്ട് ഉടനെയെങ്ങും നടക്കുമെന്ന് തോന്നുന്നില്ല, അനിയനും ചേട്ടനുമായി ആലോചിക്കാമെന്നാണ് ഒപ്പമുണ്ടായിരുന്ന ജഗദീഷ് പറഞ്ഞത്. ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദിന്റെ സംവിധാനത്തില്‍ ബിഗ് ബി പ്രീക്വല്‍ സീരിസ് വരുന്നുണ്ടോയെന്ന ചോദ്യത്തിനാകട്ടെ അമല്‍ നീരദ് അങ്ങനെ പറഞ്ഞോയെന്നായിരുന്നു മമ്മൂട്ടി തിരിച്ചുചോദിച്ചത്.

വാര്‍ത്തകള്‍ വരട്ടെ വന്നാല്‍ സത്യം, വന്നില്ലെങ്കില്‍ നുണയാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം, മുമ്പ് തന്റെ പുതിയ സിനിമയുടെ പ്രസ് മീറ്റില് വെച്ച് ദുല്‍ഖറും ഇതേ ചോദ്യം നേരിട്ടിരുന്നു. തനിക്കും അതിന് ആഗ്രഹമുണ്ടെന്നും എന്നാല്‍ വാപ്പച്ചിയോട് സംസാരിക്കുമ്പോള്‍ നടന്ന തുതന്നെ എന്ന രീതിയില്‍ ഒന്നു ചിരിക്കുകയേയുള്ളെന്നും ദുല്‍ഖര്‍ പറയുന്നുണ്ടായിരുന്നു.

അതേസമയം, മുഴുനീള കഥാപാത്രത്തെ കിട്ടിയില്ലെങ്കിലും സൈഡില്‍ കൂടി നടന്നുവരുന്ന കഥാപാത്രമാണെങ്കിലും മതിയെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

റോഷാക്ക് ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്യുക. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍. നടന്‍ ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തും.

Advertisement