ശ്രീനിഷിന്റെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞ് തുള്ളിച്ചാടുന്നു, എനിക്കത് നന്നായി അറിയാൻ പറ്റുന്നുണ്ട്

110

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായിരുന്ന ബിഗ്ബോസ് സീസൺ വൺ മലയാളം പതിപ്പിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്.

പിന്നാലെ ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്.

Advertisements

പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ വളക്കാപ്പ് ചടങ്ങ് നടന്നത്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിനു പേളിക്ക് അവാർഡ് ലഭിച്ചതും ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ തന്റെ എട്ടാം മാസത്തെ ഗർഭാവസ്ഥയിൽ തന്റെ കുഞ്ഞിനെകുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി. പേളി മാണിയുടെയുടെ വാക്കുകൾ ഇങ്ങനെ:

കുഞ്ഞ് ഇപ്പോൾ തുള്ളി ചാടുന്ന സമയം ആണ്. ഞാൻ എന്തെങ്കിലും ചെയ്യുമ്പോൾ കുഞ്ഞ് തുള്ളിച്ചാടുന്നത് നന്നായി അറിയാൻ പറ്റുന്നുണ്ട്. എനിക്ക് തണുക്കുമ്പോൾ, അല്ലെങ്കിൽ കുഞ്ഞിന് വിശക്കുന്നുണ്ടെങ്കിൽ ഉള്ളിൽ നിന്നും അനങ്ങും.

ഏതെങ്കിലും ഒരു ദിവസം ഞാൻ വൈകി എഴുനേൽക്കുമ്പോഴേക്കും വയറ്റിൽ നിന്ന് മുന്നറിയിപ്പ് കിട്ടാൻ തുടങ്ങും. മാത്രവുമല്ല കുഞ്ഞിപ്പോൾ ശബ്ദങ്ങൾ തിരിച്ചറിയാൻ തുടങ്ങിയെന്നും പേർളി പറഞ്ഞു. എപ്പോൾ ശ്രീനിയുടെ ശബ്ദം കേട്ടാലും കുഞ്ഞ് പ്രതികരിക്കും.

ശ്രീനിഷ് അടുത്ത് വരുമ്പോൾ കുഞ്ഞിനുണ്ടാകുന്ന ചലനങ്ങൾ എനിക്ക് നന്നായി അനുഭവപ്പെടാൻ തുടങ്ങി എന്നും പേളി പറയുന്നു. പേളിയുടെ ഗർഭകാല വാർത്തകൾ ആദ്യം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചെങ്കിലും പതുക്കെ പതുക്കെ പേർളി പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വിമർശകരുടെ എണ്ണം കൂടി വന്നു.

നിരവധി വിമർശനങ്ങൾ ആണ് പേളിക്ക് ലഭിക്കുന്നത്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്റെ ഗർഭകാലം ആഘോഷിക്കുകയാണ് പേളി, ഒപ്പം ശ്രീനിഷും.

Advertisement