Home Entertainment

ഇഷ്‌കിലേത് പോലെ തന്റെ യഥാർത്ഥ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി ആൻ ശീതൾ

87

വളരെ പെട്ടെന്ന മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് താരമാണ് ആൻ ശീതൾ.
എസ്ര, ഇഷ്‌ക് എന്നീ ചിത്രങ്ങളിലെ ശക്തമായ കഥാപാത്രങ്ങളിലൂടെ വളരെ അധികം ആരാധകരെയാണ് താരം നേടിയെടുത്തത്.

മലയാളത്തിന്റെ യൂത്ത് ഐക്കൺ സൂപ്പർസ്റ്റാർ പൃഥ്വിരാജ് നായകനായ എസ്ര എന്ന ചിത്രത്തിലെ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017ലാണ് ആൻ ശീതളിന്റെ ആദ്യ ചിത്രമായ എസ്ര പുറത്ത് ഇറങ്ങിയത്. ജയ് കെ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രത്തിൽ സുദേവ് നായരുടെ ജോഡിയായാണ് നടി അഭിനയിച്ചത്.

Advertisements

Also Read
ഒരിക്കലും അച്ഛന്റെ ആ സ്വഭാവം തനിക്ക് ഉണ്ടാവരുതെന്നാണ് ആഗ്രഹം: ശ്രീനിവാസന്റെ മോശം ശീലത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

എസ്രയുടെ വൻവിജയത്തിന് പിന്നാലെയാണ് യുവ നായകൻ ഷെയിൻ നിഗം നായകനായ ഇഷ്‌കിൽ ആൻ നായികയായത്. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം വലിയ വിജയം നേടിയിരുന്നു. ഒരു ഡ്രൈവർ സദാചാര പോലീസായി മാറുന്നതിന്റെ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കാമുകി കാമുകന്മാരുടെ കഥയാണ് ഇഷ്‌ക് പറഞ്ഞത്.

അതേ സമയം സിനിമയുടെ ക്ലൈമാക്സിൽ തന്റെ ചാരിത്ര്യ ശുദ്ധിയിൽ കാമുകൻ സംശയിക്കുമ്പോൾ അവന് നേരെ നടുവിരൽ കാണിക്കുന്ന പുതിയ കാലത്തെ നായികാ മുഖത്തെയാണ് ആൻ ശീതൾ അവതരിപ്പിച്ചത്.

അതി ഗംഭീരമായി ആ വേഷം അവതരിപ്പിക്കാൻ ആൻ ശീതളിന് കഴിഞ്ഞു. അതേസമയം ഇഷ്‌കിലേത് പോലെ യഥാർത്ഥ ജീവിതത്തിൽ ആരെയെങ്കിലും നടുവിരൽ കാണിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് നടി നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു.

അടുത്തിടെ നടന്ന ഒരഭിമുഖത്തിലാണ് ഈ ചോദ്യത്തിന് ആൻ ശീതൾ മറുപടി നൽകിയത്. സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരൽ കാണിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ വെച്ചായിരുന്നു ആ സംഭവമെന്നും നടി വെളിപ്പെടുത്തി.

അതേസമയം എസ്ര, ഇഷ്‌ക് എന്നീ ചിത്രങ്ങൾക്ക് പിന്നാലെ തമിഴിലാണ് നടിയുടെ അടുത്ത സിനിമ പുറത്തിറങ്ങിയത്. ഭരത് നായകനായ കാളിദാസ് എന്ന സിനിമയിൽ നായികാ വേഷത്തിലാണ് ആൻ ശീതൾ എത്തിയത്.

Also Read
അന്ന് പ്രിയദർശൻ മോഹൻലാലിന് പകരം മണിയൻപിള്ള രാജുവിനെ നായകനാക്കി, പണിയില്ലാതെ ഒരു മാസം മോഹൻലാൽ വീട്ടിലിരുന്നു: സംഭവം ഇങ്ങനെ

2019ലാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് നടിയുടെ മറ്റു ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല. സിനിമകൾക്ക് പുറമെ മ്യൂസിക്കൽ വീഡിയോകളിലും ആൻ ശീതൾ വേഷമിട്ടിരുന്നു.

Advertisement