സത്യത്തിൽ മൗനരാഗത്തിലെ കല്യാണി ശരിക്കും ഊമയാണോ, പ്രേക്ഷകരെ ഞെട്ടിച്ച സംഭവത്തിന് പിന്നിലെ സത്യം ഇതാണ്

11414

സൂപ്പർഹിറ്റുകളായ നിരവധി ജനപ്രിയ പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഏഷ്യാനെറ്റ് ചാനലിൽ ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന മറ്റൊരു സൂപ്പർഹിറ്റ് സീരിയലാണ് മൗനരാഗം. ഊമയായ കല്യാണിയുടെ കഥ പറയുന്ന മൗനരാഗം മികച്ച് റേറ്റിങ്ങോടെ മുന്നേറുകയാണ് ഇപ്പോൾ.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രമായി മാറിയിരിക്കുകയാണ് ഇതിലെ കല്യാണി. അന്യഭാഷാ നടിയായ ഐശ്വര്യ റംസായി ആണ് കല്യാണി ആയി അരങ്ങിലെത്തിയത്.

Advertisements

ഊമയായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. അന്യഭാഷാ നടൻ നലീഫ് ആണ് സീരിയലിൽ കിരൺ എന്ന നായക വേഷത്തെ അവതരിപ്പിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് കല്യാണിക്കുള്ളത്. അതേ സമയം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് കല്യാണി ശരിക്കും ഊമയാണോ എന്ന ചോദ്യമാണ്. കല്യാണി ശരിക്കും ഊമയാണോ എന്ന് ചിലർ ചോദിക്കുമ്പോൾ സോഷ്യൽ മീഡിയയുടെ വാദവും വിചിത്രമാണ്.

ചിലർ ഊമയാണ് എന്ന് പറയുമ്പോൾ ചിലർ ഊമയല്ല എന്ന മറുപടിയാണ് നൽകുന്നത്. സത്യത്തിൽ ഐശ്വര്യ റംസായി താൻ ഊമയല്ല എന്ന് തന്റെ വീഡിയോയിലൂടെ തന്നെ തെളിയിച്ചിട്ടുമുണ്ട്. ആരാധകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ ഇടപെടുന്നത്.

മിണ്ടാപ്പെണ്ണായ കല്യാണി കുടുംബത്തിൽ നിന്നും അർഹിക്കാത്ത പരിഗണന ലഭിക്കാത്തതിന്റെ ദുഖത്തിലാണ്. ഈ അവസരത്തിലാണ് ജോലി ചെയ്യുന്ന സ്ഥാപാന ഉടമ കിരൺ കല്യാണിക്ക് ആശ്വാസമേകി രംഗത്തെത്തുന്നത്.

ഇതോടെ സംഭവബഹുലമായ കഥാസന്ദർഭമാണ് സീരിയലിന് സാക്ഷ്യം വഹിക്കുന്നത്.
കിരണിന്റെ സഹോദരിയായ സോണിയെ വിവാഹം കഴിച്ചത് കല്യാണിയുടെ സഹോദരനാണ്. ഇതോടെ കഥയുടെ കെട്ടും മട്ടും മാറുകയാണ്.

Advertisement