മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി, ലാലേട്ടനേയും ആന്റണി പെരുമ്പാവൂരിനേയും ചൊറിഞ്ഞ് ബോബി ചെമ്മണ്ണൂർ, ബോചെയെ എയറിൽ നിർത്തി ആരാധകർ

249

മലയാള സിനിമയുടെ നടന വിസ്മയം താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ സന്തത സഹചാരിയും ആശിർവാദ് പ്രെഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സാരഥിയുമായ ആന്റണി പെരുമ്പാവൂർ മലയാളികൾക്കിടയിൽ സുപരിചിതനാണ്. നടൻ മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന്റെ കഥകളും ഏവർക്കും അറിയാവുന്നതുമാണ്.

ഇപ്പോഴിതാ ഈ മേയ് ദിനത്തിൽ മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ട്രോളി പ്രമുഖ വ്യവസായിയായ ബോബി ചെമ്മണ്ണൂർ രംഗത്തെത്തിയിരിക്കുകയാണ്. മുതലാളിയെ കൊണ്ട് പണിയെടുപ്പിച്ച് കോടീശ്വരനായ ലോകത്തിലെ ഏക തൊഴിലാളി, മെയ് ദിനാശംസകൾ എന്നാണ് ബോബി ചെമ്മണ്ണൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Advertisements

മോഹൻലാലിം ആന്റണി പെരുമ്പാവൂരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റ്. പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പോസ്റ്റിനെ എതിർത്തും തുണച്ചും നിരവധിപേർ കമന്റുകൾ ചെയ്യുന്നുണ്ട്.

അതേ സമയം ഹിറ്റ് മേക്കർ ഷാജികൈലാസ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആന്റണി പെരുമ്പാവൂർ സിനിമാ നിർമ്മാണം തുടങ്ങിയത്. മോഹൻലാലിനൊപ്പം 27ഓളം സിനിമകൾ ഒരുക്കാൻ ആന്റണി പെരുമ്പാവൂരിന് കഴിഞ്ഞു.

മോഹൻലാലിന്റെ ഏറ്റവും വലിയ വിജയങ്ങളായ ദൃശ്യവും ലൂസിഫറും നിർമ്മിച്ചതും ആന്റണി പോലുമ്പാവൂർ തന്നെ. മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ആന്റണിയുടേതായി പുറത്തിറങ്ങാനുള്ളത്. മെയ് 13ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് സാഹചര്യം മൂലം റിലീസ് മാറ്റിയിരിക്കുകയാണ്. 2021 ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റിന് താഴെ ലാലേട്ടൻ ആരാധകർ പൊങ്കാല തുടങ്ങിയിരിക്കുകയാണ്. കിടിലൻ കമന്റുകളും മറുപടി ട്രോളുകളും ഒക്കെയായി ബോചെയെ എയറിൽ നിർത്തിയിരിക്കുകയാണ് ആരാധകർ.
.

Advertisement