തമിഴിൽ മാരി സെൽവരാജ് ചിത്രത്തിലും വില്ലനായി ഫഹദ് ഫാസിൽ; ഉദയനിധി സ്റ്റാലിൻ നായകനായ ചിത്രത്തിലെ ഫഹദിന്റെ വേഷം അമ്പരപ്പിക്കുന്നതെന്ന് റിപ്പോർട്ട്

59

വ്യത്യസ്തമായി വേഷങ്ങൾ ചെയ്യാൻ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന താരമാണാ മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ. ഇപ്പോൾ മലയാളത്തിന് പുറമേ അന്യ ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുക്കുന്ന ഫഹദ് അടു ത്തിടെ അല്ലു അർജിന്റെ പുഷ്പയിൽ കിടിലൻ വില്ലൻ വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ ഫഹദ് ഫാസിൽ വീണ്ടും തമിഴിലേക്ക് എന്ന വാർത്തായാണ് പുറത്തു വരുന്നത്. പരിയേറുംപെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുുന്നത്.

Advertisements

ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകൻ. കീർത്തി സുരേഷാണ് നായിക. തേനിഈശ്വർ ആണ്ചിത്രത്തി ന്റെ ഛായാഗ്രാഹണം നിർവഹിക്കുക. ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

Also Read
വ്യക്തി ജീവിതം ഏറെ മോശം ആയിരുന്നു, നടുക്കടലിൽ പെട്ട അവസ്ഥയിലായിരുന്നു ഞാൻ; വെളിപ്പെടുത്തലുമായി മാളവിക മോഹൻ

വേലൈക്കാരൻ എന്ന ഒരു ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. സിനി മയിലെ കഥാപാത്രം ഏറെ പ്രശംസകൾ നേടിയിരുന്നു. കമൽഹാസൻ നായകനാകുന്ന ചിത്രം വിക്രമിലും ഫഹദ് അഭിനയിക്കുന്നുണ്ട്.

അതേസമയം അല്ലു അർജുൻ നായകനാകുന്ന പുഷ്പയാണ് ഫഹദിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തിയത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമ്മിച്ചിരിക്കുന്നത്.

Also Read
എന്തുകൊണ്ട് തങ്കച്ചനെ സ്റ്റാർ മാജിക് ഓഴിവാക്കി: വെളിപ്പെടുത്തലുമായി അനുകുട്ടി, വെറുതെ ഞങ്ങളെ പൊങ്കാലയിട്ടിട്ട് ഒരു കാര്യവുമില്ലെന്നും അനു

Advertisement