ബാത്ത് റൂമിൽ വെച്ചാണ് ആദ്യമായി ചെയ്തു നോക്കിയത്, ശബ്ദം കേട്ട് ചേച്ചി ഓടി വന്നു; ജീവിതം മാറ്റിമറിച്ച സംഭവത്തെ കുറിച്ച് നടി പ്രസീദ മേനോൻ

5035

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രസീദ മേനോൻ. ഒരു കാലത്ത് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും കോമഡി പറഞ്ഞ് കയ്യടി നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരം കൂടിയാണ് പ്രസീദ മേനോൻ.

അതേ സമയം വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിന്ന താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെ ു തിരിച്ച് വരവ് നടത്തിയിരുന്നു. രമേഷ് പിഷാരടിും ആര്യയും മുകേഷും ഒക്കെ അണിനിരന്ന ബഡായി ബംഗ്ലാവിൽ അമ്മായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രസീദ കൈയ്യടി നേടിയത്.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി 1988 ൽ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ ബാലതാരം ആയാണ് പ്രസീദ അഭിനയ രഗത്തേക്ക് എത്തിയത്. പിന്നീട് ബാല താരമായും സഹനടിയായും ഹാസ്യ താരമായും ഒക്കെ നിരവധി സിനിമകളിൽ താരം തിളങ്ങി.

Also Read
ക്ലാസ്‌മേറ്റ്‌സ് സിനിമയിലേതു പോലെ പ്രണയം, 11 വര്‍ഷത്തെ വിവാഹ ജീവിതം, ശരിക്കും ഒരു മനുഷ്യസ്ത്രീയാക്കിയത് സുനിലാണെന്ന് നര്‍ത്തകി നീന പ്രസാദ്

വരവേൽപ്പ്, കാസർഗോഡ് കാദർ ഭായി, ചമ്പക്കുളം തച്ചൻ, പത്രം, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം ജനിച്ചതും വളർന്നതും നൈജീരിയയിൽ ആയിരുന്നു. ഇപ്പോൾ വിവാഹ ബന്ധം വേർപിരിഞ്ഞു ജീവിക്കുന്ന താരം തന്റെ കരിയറിൽ ഏറെ ശ്രദ്ധ ചെലുത്താറുണ്ട്.

ചലച്ചിത്ര അഭിനേത്രി മിമിക്രി ആർട്ടിസ്റ്റ് എന്നിതിനപ്പുറം ചെന്നൈയിലെ ആർ ആർ ഡോൺലി എന്ന അമേരിക്കൻ കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ കൂടിയാണ് താരം ിപ്പോൾ. 1988 ൽ തുടങ്ങി ഇപ്പോഴും മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലും സജീവമാണ് പ്രസീദ. കേരളത്തിലെ ആദ്യത്തെ ഫീമെയിൽ മിമിക്രി ആർട്ടിസ്റ്റ് എന്ന പദവിയും താരം സ്വന്തമാക്കിയിട്ടുണ്ട്.

അടുത്തിടെ തന്റെ മിമിക്രി ജീവിതത്തെ കുറിച്ച് പ്രസീദ മേനോൻ തുറന്നു പറഞ്ഞിരുന്നു. മിമിക്രി ചെയ്യാൻ സാധിക്കുമെന്ന് മനസിലായത് ബാത്ത്‌റൂമിൽ നിന്ന് ആണെന്നും താരം പറയുന്നു. ആദ്യമായി മിമിക്രി ചെയ്തു തുടങ്ങിയത് ബാത്റൂമിൽ വെച്ച് ആയിരുന്നു എന്നും താരം പറയുന്നു.

ബാത്ത് റൂമിൽ കയറി ആളുകളുടെ ശബ്ദം താൻ അനുകരിക്കും ആയിരുന്നു. തമാശയ്ക്ക് ചെയ്ത കാര്യം തന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചെന്നും താരം പറയുന്നു. ഒരിക്കൽ ബാത്റൂമിൽ നിന്നും വ്യത്യസ്ത ശബ്ദം കേട്ട് തന്റെ ചേച്ചി വന്ന് നോക്കുകയും പിന്നീട് എല്ലാവർക്കും ഇടയിൽ മിമിക്രി അവതരിപ്പിക്കുകയും ചെയ്തുവെന്നും പ്രസീദ പറയുന്നു.

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ തനിക്ക് ഉണ്ടായിരുന്നു. വൈശാലി എന്ന സിനിമയുടെ നൂറാം ദിവസം ആഘോഷമാക്കി നടത്തിയ പരിപാടിയിൽ താൻ മിമിക്രി അവതരിപ്പിയ്ക്കുകയും പ്രേംനസീർ സാർ തന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം അന്ന് എനിക്ക് ഊർജ്ജം ആയിരുന്നെന്നും പ്രസീദ വ്യക്താക്കുന്നു.

Also Read
വിവാഹത്തെപ്പറ്റി ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല, എന്നാല്‍ അദ്ദേഹത്തെ കണ്ടതോടെ എല്ലാം മാറി, ഇത്രയും മനോഹരമാണ് വിവാഹജീവിതമെന്ന് ഒരിക്കലും കരുതിയില്ല, വിദ്യ ബാലന്‍ പറയുന്നു

Advertisement