Home Entertainment

നോബി ഇനി മുതൽ സ്റ്റാർ മാജിക്കിൽ ഉണ്ടാകില്ല: കാരണം ഇതാണ്, ആരാധകർ നിരാശയിൽ

1433

മലയാളത്തിൽ ഏറെ ആരാധകരുള്ള മേഘലയാണ് മിനിസ്‌ക്രീൻ പരമ്പരകളും കോമഡി പ്രോഗ്രാമുകളും റിയാലിറ്റി ഷോകളും ഒക്കെ. ഒരു പക്ഷേ മലയാളി കുടുംബ സദസ്സുകൾ ഇന്ന് സിനിമകളേക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും മിനിസ്‌ക്രീൻ പരമ്പരകൾക്കും മറ്റി പരിപാടികൾക്കും ഒക്കെയാണ്.

അതേ പോലെ മലയാളം മിനിസ്‌ക്രീൻ താരങ്ങൾ മത്സരാർഥികളായി എത്തുന്ന നിരവധി ഷോകൾ ആണ് ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നച്. ഇത്തരം ഷോകളിൽ രസകരമായ ഗെയിം ഷോ ആണ് സ്റ്റാർ മാജിക്ക്. മത്സാരാർഥികൾക്കൊപ്പം അതിഥികളായും താരങ്ങൾ സ്റ്റാർമാജിക്കിൽ എത്താറുണ്ട്.

Advertisements

അതിഥികളായി ബിഗ് സ്‌ക്രീൻ താരങ്ങളാകും കൂടുതലും എത്താറുള്ളത്. സ്റ്റാർ മാജിക്കിൽ കൂടിയാണ് മിക്ക താരങ്ങളും പ്രേക്ഷർക്ക് പരിചിതരായി മാറിയത്. നിരവധി ആരാധകരാണ് ഇവർക്ക് സ്വന്തമായി ഉള്ളത്. ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും ഷോ വിജയകരമായി മുന്നേറുകയാണ്.

ഇതിലെ പ്രേക്ഷർക്ക് വളരെ ഇഷ്ടപ്പെട്ട താരമാണ് മിമിക്രി ആർട്ടിസ്റ്റും നടനുമായ നോബി. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരു പോലെ തിളങ്ങുന്ന ഹാസ്യ താരങ്ങളലിൽ പ്രധാനിയാണ് നോബി മാർക്കോസ്. തമാശകളെ പോലെ തന്നെ ഉരുളയ്ക്ക് ഉപ്പേരിപോലെയുള്ള മറുപടികളും എതിരാളികളുടെ ഉത്തരം മുട്ടിക്കുംപോലുള്ള കൗണ്ടറുകളുമാണ് നോബിയുടെ പ്രശസ്തിക്ക് പിന്നിൽ.

കുറഞ്ഞ കാലത്തിനുള്ളിൽ മുപ്പതോളം സിനിമകളിൽ വേഷമിട്ടു.ഇപ്പോൾ പുറത്ത് വരുന്ന വാർത്ത സ്റ്റാർ മാജിക്കിൽ ഇനി നോബി ഉണ്ടാകില്ല എന്നതാണ്. കാരണം നോബി ഏഷ്യാനെറ്റിലെ വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം പതിപ്പ് 3 ൽ എത്തുമെന്നാണ് പുതിയ വാർത്ത.

ഈ തവണത്തെ ബോഗ്ബോസിൽ നോബിയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ, സ്റ്റാർ മാജിക്കിൽ കാണുവാൻ സാധിക്കില്ലെങ്കിലും നോബിയെ ഇനി എല്ലാവർക്കും എന്നും കാണുവാൻ സാധിക്കും. സ്‌കൂൾ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്ന നോബി ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്‌ക്രീനിലേക്കെത്തുന്നത്. അതിലൂടെ സിനിമയിലേക്കും എത്തിയ നോബി ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരമാണ്.

Advertisement