ആദ്യ പ്രണയം പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു, തന്റെ ഒപ്പം പഠിച്ച കുട്ടിയായിരുന്നു, പിന്നെ സംഭവിച്ചത് ഇങ്ങനെ: അരുൺ രാഘവ്

1071

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അരുൺ രാഘവ്. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെയാണ് അരുൺ ആരാധകരുടെ പ്രിയങ്കരനായി മാറിയത്. യാദൃശ്ചികമായിട്ടാണ് അരുൺ അഭിനയ രംഗത്ത് എത്തുന്നത്.

ഇപ്പോൾ ജീവിതത്തിൽ ആദ്യം കിട്ടിയ ശമ്പളത്തെ കുറിച്ചും ഷോട്ടിനെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് നടൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അരുണിന്റെ തുറന്നു പറച്ചിൽ.

Advertisements

അരുൺ രാഘവിന്റെ വാക്കുകൾ ഇങ്ങനെ:

ഐടി രംഗത്ത് നിന്നാണ് അഭിനയത്തിൽ എത്തുന്നത്. 7500 രൂപയായിരുന്നു ആദ്യത്തെ ശമ്പളം. മുംബൈയിൽ ആയിരുന്നു ജോലി. സൗഭാഗ്യവതി എന്ന് പറയുന്ന സീരിയലിലെ ഗുഡ് മോണിംഗ് ആയിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞത്. ഒരു 3, 4 ടേക്ക് പേകേണ്ടിവന്നു.

Also Read
അപ്പുവിന്റെ കൂടെ റൊമാൻസ് ചെയ്യാൻ എളുപ്പമാണ്, പക്ഷേ കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ അവന് അറിയില്ല; തുറന്നു പറഞ്ഞ് കല്യാണി

ഒരു കർട്ടൻ മാറ്റിയിട്ട് നായികയോട് ഗുഡ് മോണിംഗ് പറയുന്നതായിരുന്നു സീൻ. പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് ആയിരുന്നു ആദ്യ പ്രണയം. തന്റെ ഒപ്പം പഠിച്ച കുട്ടിയായിരുന്നു, എന്നാൽ എന്റെ ക്ലാസിൽ അല്ല അടുത്ത ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു. എല്ലാവരും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

കൂടുതൽ വിവരങ്ങളൊന്നും പറയുന്നില്ല. കാർ ആയിരുന്നു ആഗ്രഹിച്ച് മോഹിച്ച് വാങ്ങിയ ഒരു സമ്മാനം. ദുബായി ട്രിപ്പായിരുന്നു ആദ്യത്തെ പ്രിയപ്പെട്ട യാത്ര. ഈ മഹാമാരി കാരണം ഇപ്പോഴത്തെ പുതിയ തലമുറ ഭാവിയിൽ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ചു താൻ ആലോചിക്കാറുണ്ട് എന്റെ മകനെയും പുതിയ തലമുറയേയും ഒക്കെ ആലോചിച്ചു എനിക്ക് വല്ലാത്ത ആശങ്കയുണ്ട്.

നമ്മളൊക്കെ കുട്ടിക്കാലം എങ്ങനെ ആസ്വദിച്ചവരാണ്. കൂട്ടുകാരുടെ ഒപ്പം കളിച്ചും വെയിലുകൊണ്ടും ഒക്കെ. ഇപ്പോഴത്തെ കുട്ടികളോ? നാല് ചുവരിനുള്ളിൽ അകപ്പെട്ട പോലെ അല്ലെ അവർ. അവരുടെ ശാരീരിക, മാനസിക ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. എന്നാണു അവർക്ക് ഒരു സാധാരണം ജീവിതം ഉണ്ടാവുക.

ദിനംപ്രതി ഉയരുന്ന കോവിഡ് കണക്കുകൾ വല്ലാത്ത ആശങ്കയാണ് ഉണ്ടാക്കുന്നതിലും വീണ്ടും അതീവ ജാഗ്രതയാണ് വേണ്ടത്. വാർത്തകൾ കാണാൻ തന്നെ പേടിയാണ്. ഡെൽറ്റ, ഫ്ലുറോൺ എന്തൊക്കെ വകഭേദങ്ങൾ ആണ്, സമാധാനം തന്നെ പോയി. എന്തായാലും നമുക്ക് ജോലി ചെയ്തതല്ലേ പറ്റു, അതുകൊണ്ട് തന്നെ ഇതിനെ ചെറുത്തു നിൽക്കുക തന്നെ.

മാസ്‌കും സാനിറ്റയ്‌സറും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞല്ലോ. രണ്ടാം തരംഗത്തിന് ശേഷം എല്ലാം ഒന്ന് ശരിയായി വരികയായിരുന്നു, എന്തായാലും ന്യു നോർമലിലേക്കു തിരിച്ചു പോകാം. നടന്മാരായത് കൊണ്ട് സെറ്റിൽ എപ്പോഴും മാസ്‌ക് വെക്കാൻ കഴിയണം എന്നില്ലെന്നും അരുൺ പറയുന്നു.

Also Read
കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ

അതുപോലെ തന്നെ തിരക്കുള്ള ഒരു ഷൂട്ടിംഗ് ദിവസം ഇടക്കിടെ സാനിറ്റൈസർ ഉപയോഗിക്കാനും കഴിയില്ല. എന്റെ കുടുംബത്തിന്റെ സുരക്ഷിതത്വം ഓർത്തു ജോലി ചെയ്യുന്നതിനെക്കുറിച്ചു ആശങ്കകളുണ്ടെന്നും അരുൺ രാഘവ് പറയുന്നു.

അരുണിന്റെ സ്വദേശം തൃശൂരാണ് അച്ഛൻ രാഘവന് സ്റ്റുഡിയോ ബിസിനസ് ആയിരുന്നു. രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഭാര്യയും മകനുമൊപ്പം കൊച്ചിയിലാണ് അരുൺ താമസിക്കുന്നത്.

Advertisement