വർഷങ്ങൾക്ക് മുമ്പ് ഹോളിവുഡിൽ ആരംഭിച്ച മീടൂ കാമ്പെയിൻ കോളിവുഡിൽ തുടങ്ങിവെച്ചത് പ്രമുഖ ഗായിക ചിന്മയി ആണ്. പ്രശസ്ത കവിയും ഗാന രചയിതാവും ആയ വൈരമുത്തുവിന് എതിരേയും സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖർക്കെതിരേയും അന്ന് ചിൻമയി രംഗത്ത് വന്നിരുന്നു.
ഈ തുറന്ന് പറച്ചിൽ തുടരുമ്പോൾ സൈബർ രംഗത്ത് തനിക്കെതിരേയുള്ള ആ ക്ര മ ണ ങ്ങൾ രൂക്ഷമായെന്നും പറഞ്ഞും ചിൻമയി അന്ന് രംഗത്ത് എത്തിയിരുന്നു. തന്റെ ചിത്രങ്ങൾ അ ശ്ലീ ല സെറ്റുകളിൽ അപ്ലോഡ് ചെയ്ത് ആനന്ദം കണ്ടെത്തുന്നവരും അത് കണ്ട് മോശം സന്ദേശങ്ങൾ ആയക്കുന്നവരും ധാരാളം ഉണ്ടെന്ന് അന്ന് ചിൻമയി പറഞ്ഞിരുന്നു.
ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് പുതിയ തലമുറയ്ക്ക് മാതൃകയാകണമെന്ന് തനിക്ക് ചിലർ തന്ന ഉപദേശത്തിന് മറുപടി പറയുകയായിരുന്നു ചിൻമയി അന്ന് . ഞാൻ സാരി ധരിക്കുകയാണെങ്കിൽ ഒരു കൂട്ടം ഫോട്ടോഗ്രാഫർമാർ എന്റെ അ ര ക്കെട്ടിന്റെയും മാ റി ട ത്തിന്റെയും ചിത്രം പകർത്തി വൃത്തമിട്ട് അ ശ്ലീ ല സൈറ്റുകളിൽ അപ്ലോഡ് ചെയ്യും.
Also Read
ലോകസഭാ സീറ്റ് ലക്ഷ്യം വെച്ച് ഉലകനായകൻ കമൽഹാസൻ; താരം കോൺഗ്രസിലേക്ക്
അതിന് ശേഷം എന്റെ ചിത്രങ്ങൾ കണ്ട് സ്വ യം ഭോ ഗം ചെയ്യുകയാണെന്ന് ആളുകൾ സന്ദേശങ്ങൾ അയക്കും. സാരി ഉടുത്താലും ജീൻസ് ഇട്ടാലും എനിക്ക് ഇന്ത്യക്കാരിയായി ജീവിക്കാൻ കഴിയും സർ എന്നായിരുന്നു ചിൻമയി ട്വീറ്റ് ചെയ്തത്.
തുറന്ന് പറച്ചിലുകൾക്ക് ശേഷം സിനിമയിൽ തന്നെ അടിച്ചമർത്താൻ ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നുവെന്ന് ചിൻമയി വെളിപ്പെടുത്തിയിരുന്നു. സംഗീത രംഗത്ത് മാത്രമല്ല സിനിമയിലെ ഡബ്ബിങ് മേഖലയിലും ചിൻമയി തന്റേതായ ഒരിടം കണ്ടെത്തിയിരുന്നു.
നടൻ രാധാരവിക്ക് എതിരേ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാര നടപടിയായി തന്നെ ഡബ്ബിങ് മേഖലയിൽ നിന്ന് പുറത്താക്കിയെന്ന് ചിൻമയി പറയുന്നു. രാധാരവിയാണ് ഡബ്ബിങ് യൂണിയന്റെ മേധാവി. എന്നാൽ ചിൻമയി സൗത്ത് ഇന്ത്യ ടെലിവിഷൻ ഡബ്ബിങ് യൂണിയനിലെ അംഗമല്ലെന്നും ഒരു കലാകാരിയായത് കൊണ്ടാണ് ഇത്രയും കാലം ഡബ്ബ് ചെയ്യാൻ അനുവദിച്ചതെന്നും രാധാരവി പറയുന്നു.
സി പ്രേംകുമാർ സംവിധാനം ചെയ്ത 96 ൽ തൃഷക്ക് വേണ്ടിയാണ് ചിൻമയി അവസാനമായി ഡബ്ബ് ചെയ്തത്. അതേ സമയം അടുത്തിടെ ചിൻമയിക്ക് ഇരട്ടക്കുട്ടികൾ പിറന്നിരുന്നു. കുട്ടികളെ പരിപാലിക്കുന്ന തിരക്കിൽ ആണ് ചിൻമയി ഇപ്പോൾ.