ഐവി ശശി വളർത്തി വലുതാക്കിയ പലതാരങ്ങളും അദ്ദേഹത്തിന് പിന്നീട് ഡേറ്റ് നൽകാതെ ഒഴിഞ്ഞുമാറി; മരിച്ചപ്പോൾ വന്നതുമില്ല, വിളിച്ചതുമില്ല: അന്ന് സീമ തുറന്നടിച്ചത് ഇങ്ങനെ

2042

സിനിമാ രംഗത്ത് പ്രശസ്തരായി കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവരാണ് അധികം പേരും. ഈ ഒരു വിമർശനം കൂടുതലും ഉയരുന്നത് നടീ നടന്മാർക്ക് നേരെയാണ്. ആദ്യ കാലങ്ങളിൽ അവസരങ്ങൾ തേടി നടക്കുമ്പോൾ ബഹുമാനത്തോടെയും സ്‌നേഹത്തോടെയും പലരും നിൽക്കാറുണ്ട്.

എന്നാൽ ഒന്ന് രണ്ടു ചിത്രങ്ങൾ വിജയിച്ചു താരമായി കഴിഞ്ഞാൽ ആദ്യ കാലത്ത് ഉപകരിച്ചവരെ കണ്ടാൽ പോലും മൈന്റ് ചെയ്യാറില്ല പലരും. വ്യത്യസ്തമായ കഥാ രീതികളിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു ആഖ്യാന ഭാഷ സമ്മാനിച്ച സംവിധായകനാണ് ഐവി ശശി.

Advertisements

അദ്ദേഹം വളർത്തിയ പലതാരങ്ങളും പിന്നീട് അദ്ദേഹത്തിന് ഡേറ്റ് നൽകാതെ ഒഴിഞ്ഞുമാറിയെന്ന് പ്രചരണങ്ങളുണ്ട്. ഇതെക്കുറിച്ച് ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സീമയുടെ പ്രതികരണം ഇങ്ങനെ:

Also Read
ലോകസഭാ സീറ്റ് ലക്ഷ്യം വെച്ച് ഉലകനായകൻ കമൽഹാസൻ; താരം കോൺഗ്രസിലേക്ക്

നിങ്ങൾക്ക് ഇപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയാൽ ഉടൻ ചെയ്യണം. മറ്റൊരാളുടെ അടുത്തു നിന്നും ഒന്നും പ്രതീക്ഷിക്കരുത്. ഇത് ഞാൻ പലപ്പോഴും ശശിയേട്ടനോടും പറയാറുണ്ടായിരുന്നു. പക്ഷേ അതിൽ നിന്ന് വ്യത്യസ്തമായ ഒരു അനുഭവവും ജീവിതത്തിലുണ്ട്.

1973 ൽ ശശിയേട്ടന്റെ ഒരു സിനിമയിൽ അഭിനയിച്ചതാണ് ശ്രീദേവി. അദ്ദേഹം മ രി ച്ച ദിവസം രാജസ്ഥാനിലെ ഏതോ ഉൾഗ്രാമത്തിൽ മകൾക്കൊപ്പം ഷൂട്ടിങ്ങിന് പോയ ശ്രീദേവി എന്നെ വിളിച്ചു. അവിടെ വരാൻ പറ്റാത്തതിൽ സോറി പറയുകയും ചെയ്തു. ഇനി മദ്രാസിൽ വരുമ്പോൾ കാണാൻ വരുമെന്ന് ഉറപ്പും തന്നു. അത് അവരുടെ മനസ്സിന്റെ ഉള്ളിലെ നന്ദിയും നൻമയുമാണ്.

അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്ത ഒരുപാട് പേർ ചെന്നൈയിൽ ഉണ്ടായിരുന്നിട്ടും വന്നതുമില്ല, വിളിച്ചതുമില്ല. എന്നിട്ടാണ് ശ്രീദേവി വിളിച്ചത്. പക്ഷേ അവിടുന്ന് മൂന്നുമാസം കഴിഞ്ഞപ്പോൾ ശശിയേട്ടൻ പോയ അതേ 24ാം തിയ്യതി ശ്രീദേവിയും പോയി എന്നും സീമ പറയുന്നു.

Also Read
മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ഉർവശി; ചേച്ചിയെ കടത്തിവെട്ടാൻ മലയാളം ഇൻഡസ്ട്രിയിൽ ആരും ഉണ്ടായിട്ടില്ല, മഞ്ജുപിള്ളയുടെ അഭിപ്രായം ഇങ്ങനെ

Advertisement