മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ഉർവശി; ചേച്ചിയെ കടത്തിവെട്ടാൻ മലയാളം ഇൻഡസ്ട്രിയിൽ ആരും ഉണ്ടായിട്ടില്ല, മഞ്ജുപിള്ളയുടെ അഭിപ്രായം ഇങ്ങനെ

310

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജുപ്പിള്ള. സഹനടിയായും, കോമഡി താരമായും മിനിസ്‌ക്രീനിലും , ബിഗ്‌സ്‌ക്രീനിലും നിറഞ്ഞു നില്ക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് മിർച്ചി മലയാളത്തിലൂടെ മറുപടി നല്കിയിരിക്കുകയാണ് താരം ഇപ്പോൾ. മഞ്ജുപ്പിള്ള പറയുന്നതിങ്ങനെ;

മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് ഉർവ്വശി ചേച്ചി. സാക്ഷാൽ ഉലക നായകൻ പോലും ചേച്ചിയുടെ അഭിനയത്തെ അത്ര കണ്ട് വാഴ്ത്തിയിട്ടുണ്ട്. ആരെയൊക്കെ നമ്മൾ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിച്ചാലും ഉർവ്വശി എന്ന നടിയെ കടത്തിവെട്ടാൻ മലയാളം ഇൻഡസ്ട്രിയിൽ ഇന്ന് വരെ ആരും ഇല്ല. എന്റെ മനസ്സിലെ ലേഡി സൂപ്പർസ്റ്റാറാണ് ഉർവ്വശി. മിഥുനമാണ് എനിക്കിഷ്ട്ടപ്പെട്ട ചേച്ചിയുടെ സിനിമ.

Advertisements

Also Read
ലോകസഭാ സീറ്റ് ലക്ഷ്യം വെച്ച് ഉലകനായകൻ കമൽഹാസൻ; താരം കോൺഗ്രസിലേക്ക്

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാത്ത ഒരേ ഒരു നടിയാണ് ഉർവ്വശി. വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചേച്ചി ചെയ്തിരിക്കുന്നത്. ഞാൻ ഒരു നായകന്റെയും നായികയല്ല, മറിച്ച് ഡയറക്ടറുടെ ആർട്ടിസ്റ്റാണെന്ന് തലയുയർത്തി നിന്ന്, കോൺഫിഡൻസോടെ പറയാൻ കഴിയുന്നത് ചേച്ചിക്ക് മാത്രമാണ്.

അതേസമയം മഞ്ജുവാര്യരെ ഇൻഡയറക്ടായി കുത്തിപ്പറഞ്ഞതാണോ മഞ്ജുപ്പിള്ള എന്ന സംശയമാണ് സോഷ്യൽ മീഡിയക്ക് ഉള്ളത്. ഉർവ്വശിയെ പുകഴ്ത്താൻ മറ്റൊപൃരു താരത്തെ ഇകഴ്‌ത്തേണ്ടതുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. മഞ്ജു പിള്ളയെ ഉപദേശിക്കുന്നവരും കുറവല്ല. ഫാൻ ബേസ് ഉള്ളവരും തിയറ്ററിൽ ആളെ എത്തിക്കാൻ കഴിയുന്നവരെയുമാണ് സൂപ്പർ താരം എന്ന് വിളിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

Also Read
അഞ്ച് പവന്റെ മാലയാണ് കൂടോത്രമാണെന്ന് തെറ്റിദ്ധരിച്ച് അവർ ഉരുക്കി കളഞ്ഞത്; തുറന്ന് പറച്ചിലുമായി എം.ജി ശ്രീകുമാർ

മഞ്ജുവും ശോഭനയും നൃത്തത്തിലൂടെ കൂടെ പേരെടുത്തെങ്കിലും ഉർവശിയെ സംബന്ധിച്ച് അവരുടെ അഭിനയമായിരുന്നു പ്രധാന ഹൈലൈറ്റ്. ശോഭന, ഉർവശി, മഞ്ജു വാര്യർ എന്നീ മൂന്ന് നടിമാരെ വെച്ചാണ് പലപ്പോഴും ഇത്തരം ചർച്ചകൾ ഉണ്ടാവാറ്. മൂന്ന് നടിമാരും മികച്ച പ്രകടനം സിനിമകളിൽ കാഴ്ച വെച്ചവരാണ്.

Advertisement