Home Entertainment Celebrities

ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ വേറേ കണ്ടിട്ടില്ല: വിനീത് ശ്രീനിവാസനെ കുറിച്ച് കല്യാണി പ്രിയദർശൻ

40

ഹിറ്റ് സംവിധായകനായ പ്രയദർശന്റെ മകൾ കല്യാണി പ്രിയദർശൻ തെലുങ്ക് ചിത്രങ്ങളിലൂടെ സിനിമ ലോകത്തേക്ക് കടന്നു വന്ന താരമാണ്. മലയാളത്തിലും താരത്തിന്റേതായ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അവ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

ഈ താരപുത്രിയെ തേടി ഒന്നിന് പുറകെ ഒന്നായി മികച്ച അവസരങ്ങളാണ് സിനിമയിൽ നിന്നും എത്തുന്നത്. വിനീത് ശ്രീനിവാസൻ പ്രണവിനെ നായകനാക്കി ഒരുക്കുന്ന ഹൃദയമാണ് താരത്തിന്റെതായി ഇനി പുറത്ത് ഇറങ്ങാനിരിക്കുന്ന ചിത്രം.

Advertisements

ഇപ്പോഴികാ വിനീത് ശ്രീനിവാസൻ വളരെ സോഫ്റ്റായ മനുഷ്യനാണെന്നും കല്യാണി ഇപ്പോൾ തുറന്ന് പറയുന്നുണ്ട്. കല്യാണിയുടെ വാക്കുകൾ ഇങ്ങനെL

വിനീതേട്ടനെ പോലെ ഇത്രയും സോഫ്റ്റായ ഒരു മനുഷ്യനെ വേറേ കണ്ടിട്ടില്ല. സംസാരിക്കുമ്പോൾ പോലും എത്ര ശാന്തനാണെന്നോ. കുട്ടിക്കാലം തൊട്ടേ പരിചയമുള്ള കുറേ പേരുടെ റീയൂണിയനാണ് ‘ഹൃദയം.’ അതുകൊണ്ടാകും ഭയങ്കര റിലാക്സ്ഡാണ്.

ഇത്രയും നാൾ കണ്ടിട്ടുള്ള രീതികളേ അല്ല. ചിത്രത്തിന്റെ സ്റ്റിൽ ഷൂട്ടിങ് മൂന്നാറിലെ കോട്ടഗുഡിയിലായിരുന്നു. കൊച്ചിയിൽ നിന്ന് ഒരു ബസിലാണ് ഞങ്ങളെല്ലാം മൂന്നാറിലേക്കു പോയത്. വിനീതേട്ടനും അപ്പുവുമടക്കം (പ്രണവ് മോഹൻലാൽ) പത്തിരുപതു പേർ. അവിടെ ടെന്റിലാണ് താമസം.

അപ്പു സ്വന്തമായി ടെന്റും കൊണ്ടാണ് വന്നത് തന്നെ. അത് തന്നെ സെറ്റ് ചെയ്തു, അതിലായിരുന്നു കക്ഷിയുടെ താമസം.’ സൂര്യോദയത്തിന്റെ പശ്ചാത്തലത്തിൽ പ്ലാൻ ചെയ്ത ഫോട്ടോ ഷൂട്ടിനായി പിറ്റേന്ന് അതിരാവിലെ ട്രക്കിങ് തുടങ്ങി. നാലഞ്ചു കിലോമീറ്റർ കുത്തനെയുള്ള കയറ്റമാണ്.

ആ കൊടുംകയറ്റമൊക്കെ അപ്പു ഒറ്റ പോക്കിൽ കയറും. ഞാനടക്കമുള്ള ബാക്കിയുള്ളവർ കിതച്ചും ഇരുന്നുമൊക്കെയാണ് മലമുകളിലെത്തിയത്. മനോഹരമായ ഫോട്ടോ കണ്ടപ്പോൾ ആ ക്ഷീണമെല്ലാം പമ്ബ കടന്നു.’ വനികയുമായുള്ള അഭിമുഖത്തിൽ കല്യാണി പറഞ്ഞു.

Advertisement