ശാലിന സുന്ദരിയായി ഹാഫ്‌സാരിയുടുത്ത് ഗുരുവായൂർ കണ്ണനെ കാണാനെത്തി കീർത്തി സുരേഷ്, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

51

മലയാളിയായ തെന്നിത്യൻ താരസുന്ദരിയാണ് കീർത്തി സൂരേഷ്. സിനിമയിലെത്തിയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളുവെങ്കിലും ഇതിനോടകം തന്നെ ദേശീയ പുരസ്‌കാരവും നേടിക്കഴിഞ്ഞു താരം. മലയാളത്തിലെ മുൻകാല നായിക നടി മേനകയുടേയും നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.

സിനിമാഭിനയത്തിന് തുടക്കം കുറിച്ചത് മലയാള സിനിമയിൽ ആണെങ്കിലും തമിഴിലും തെലുങ്കിലുമാണ് താരം തിളങ്ങുന്നത്. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയിരിക്കുകയാണ് കീർത്തി സുരേഷ്. മാതാപിതാക്കൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ വിവരം നടി തന്നെയാണ് അറിയിച്ചത്.

ക്ഷേത്ര ദർശനം നടത്തിയ ശേഷം താരം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുകയാണ്.
അച്ഛൻ സുരേഷ് കുമാറിനും അമ്മ മേനകയ്ക്കും ഒപ്പമാണ് കീർത്തി ഗുരുവായൂരിൽ എത്തിയത്. ഹാഫ് സാരിയായിരുന്നു കീർത്തിയുടെ വേഷം. കേരള സാരിയിലാണ് നടിയെ കാണാനാകുന്നത്.

കുറച്ചുകാലമായി ഹാഫ് സാരി ധരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒടുവിൽ ഞാൻ അത് ചെയ്തു എന്നാണ് നടി കുറിച്ചത്. കീർത്തിയുടെ മനോഹരമായ ഹാഫ് സാരി ഡിസൈൻ ചെയ്തത് പൂർണിമ ഇന്ദ്രജിത്താണ്. ചിത്രം പങ്കുവെച്ച് പൂർണിമയ്ക്ക് നടി നന്ദിയും പറഞ്ഞിട്ടുണ്ട്.

അതേ സമയം അടുത്തിടെ തന്റെ പേരിലെത്തിയെ വ്യാജ വിവാഹ വാർത്തകളെ കുറിച്ച് പ്രതികരിച്ച് കീർത്തി സുരേഷ് രംഗത്ത് എത്തിയിരുന്നു. പുതിയ സിനിമയായ രംഗ് ദേയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്നൊരു പത്ര സമ്മേളനത്തിൽ ആയിരുന്നു കീർത്തി തുറന്നടിച്ചത്.

വാർത്തകൾ വ്യാജമാണ് എന്റെ വിവാഹത്തെ കുറിച്ചുള്ള പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ കല്യാണം കഴിച്ചെന്ന് മൂന്നോ നാലോ തവണ വാർത്തകൾ വന്നിട്ടുണ്ട്. ഓരോ തവണയും വേറെ വേറെ ആളുകളുമായിട്ടായിരിക്കുമെന്ന് മാത്രം.

എല്ലാത്തിനും സോഷ്യൽ മീഡിയയോടാണ് നന്ദി. തന്റെ കല്യാണത്തിന് ഇനിയും സമയമുണ്ട്. നടക്കുമ്പോൾ താൻ തന്നെ ആരാധകരുമായി വാർത്ത പങ്കുവെക്കും. കീർത്തി സുരേഷ് പറഞ്ഞിരുന്നു. അതേ സമയം താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കീർത്തിയുടെ അടുത്തതായി പുറത്തുവരാനിരിക്കുന്ന മലയാളചിത്രം.

രജനിക്കൊപ്പം അണ്ണാത്തെ എന്ന സിനിമയും ഇനി പൂർത്തിയാക്കാനുണ്ട്. സാണി കായിദം എന്ന തമിഴ് ചിത്രത്തിലാണ് നടി ഒടുവിൽ അഭിനയിച്ചത്.