മിമിക്രി കളിച്ചു നടക്കുന്നതിനാൽ അനൂജയുടെ വീട്ടുകാർ എതിത്തു, പിന്നെ സംഭവിച്ചത് ഇങ്ങനെ: നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പ്രണയ വിവാഹ ജീവിതം

942

മിമിക്രി രംഗത്തുനിന്നും എത്തി മലയാള സിനിമയിൽ ഒരുപാട് ഹാസ്യ വേഷങ്ങൾ ചെയ്ത താരമാണ് ധർമ്മജൻ ബോൾഗാട്ടി. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിൽ കൂടി ജന ശ്രദ്ധ നേടിയ താരം പെട്ടന്നാണ് സിനിമയിലും തന്റെ സജീവ സാനിധ്യം ഉറപ്പിച്ചത്.

മിമിക്രി ആർട്ടിസ്റ്റും നടനും അവതാരകനുമായ രമേശ് പിഷാരടിക്ക് ഒപ്പം കോമഡി സ്‌കിറ്റുകളിലും ധർമജൻ ബോൾഗാട്ടി നിറഞ്ഞു നിൽക്കുകയാണ്. കൗണ്ടർ കോമഡി പറയാൻ കഴിവുള്ള താരം കൂടിയാണ് ധർമജൻ. ഓർഡിനറി എന്ന സിനിമയിൽ കുഞ്ചാക്കോ ബോബന്റെ കൂട്ടുകാരനായി ശ്രദ്ധേയമായ വേഷം ധർമ്മജൻ ചെയ്തു.

Advertisements

പിന്നീട് പാപ്പി അപ്പച്ചാ എന്ന സിനിമയിൽ ദിലീപിന്റെ കൂടെയുള്ള വേഷവും വളരെ ശ്രദ്ധിക്കപ്പെട്ടു.
ഇതിനോടകം 60 ൽ അധികം സിനിമയിൽ അഭിനയിക്കുകയും ചെയ്തുകഴിഞ്ഞു ധർമ്മജൻ. ഭാര്യ അനുജയും രണ്ട് മക്കളുമാണ് ധർമ്മജന്റെ കുടുംബം. ഇരുവരുടെയും പ്രണയ വിവാഹത്തെ പറ്റിയും ജീവിതത്തെ പറ്റിയും ധർമജൻ മുമ്പ് ഒരു ഇന്റർവ്യൂവിൽ തുറന്ന് പറഞ്ഞിരുന്നു.

Also Read
ആ പേര് തനിക്ക് വേണ്ടെന്ന് മമ്മൂട്ടി, ഉടൻ തന്നെ മോഹൻലാൽ ആ പേരെടുത്തു: പടം ബംബർഹിറ്റ്

ഭാര്യ അനുജയുടെ വീട്ടിൽ നിന്ന് വിവാഹത്തിന് മുൻപ് എതിർപ്പ് ഉണ്ടായിരുന്നു. സർക്കാർ ജോലിക്കാരായിരുന്നു അനുജയുടെ അച്ഛനും ആങ്ങളയുമൊക്കെ. ബന്ധുക്കാരായതിനാൽ പല സമയത്തും അനുജയുമായി നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും മിമിക്രി കളിച്ചു നടക്കുന്നതിൽ വീട്ടിൽ എതിർപ്പ് ഉണ്ടായിരുന്നു.

അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ധർമ്മജൻ പറഞ്ഞു. പിന്നീട് ധർമജൻ മദ്യപിക്കാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് ഞാൻ മദ്യപിക്കുമെന്ന് ചേച്ചിയോട് ആരാ പറഞ്ഞെ, മദ്യപിക്കാതെ കുളിച്ചു കുറി തൊട്ട് നടന്നാലും ചിലർ താൻ മദ്യപിക്കാറുണ്ടെന്ന് പറയാറുണ്ടെന്ന് ധർമജൻ പറയുന്നു.

അതിന് ശേഷം ധർമ്മജന്റെ കണ്ണ് എന്താ ചുമന്ന് ഇരിക്കുന്നത് എന്നായി അവതാരകയുടെ ചോദ്യം അതിന് ഉത്തരമായി തന്റെ ഓർമ വെച്ച കാലം മുതൽ കണ്ണ് ഇങ്ങനെയാണെന്നും ഇത്തരം ചോദ്യം ചോദിക്കരുതേ എന്നും ധർമജൻ മറുപടി കൊടുത്തു.

അതിന് തുടർച്ചയായി ചേച്ചി ഒരു അഹങ്കാരിയാണ് എന്ന് എല്ലാരും പറയാറുണ്ടല്ലോ, എന്തെല്ലാം ചോദ്യങ്ങൾ ചോദിക്കുന്നു, എന്റെ കണ്ണ് ചുവന്ന് കിടക്കുന്ന കാര്യം പോലും ചോദിക്കുന്നു ഇ ചോദ്യങ്ങളുടെ ആവിശ്യം ഉണ്ടോയെന്ന് മറു ചോദ്യം ചോദിച്ച ശേഷം ഭാര്യയോട് പോകാമെന്ന് ദേഷ്യത്തിൽ പറയുന്ന ധർമജനെയും ഇന്റർവ്യൂവിൽ കാണാം.

എന്നാൽ അതിന് ശേഷം രംഗങ്ങൾ ശാന്തമായി ഇരുവരും പറഞ്ഞ കാര്യങ്ങൾ തിരിച്ചെടുത്ത ശേഷമാണ് പരിപാടി അവസാനിച്ചത്. സിനിമയിൽ സജീവമായതിന് ഒപ്പം തന്നെ എറണാകുളത്ത് ധർമ്മജൻ ആരംഭിച്ച ഫിഷ് സ്റ്റാളുകൾ വൻ ഹിറ്റായിരുന്നു. രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയ ധർമ്മജൻ കോൺഗ്രസിന് വേണ്ടി നിയസഭയിലേക്ക് മൽസരിച്ചിരുന്നു.

Also Read
അങ്ങനെയുള്ള ഒരാളെ ആയിരിക്കും ഞാൻ വിവാഹം കഴിക്കുന്നത്, തുറന്നു പറഞ്ഞ് നടി അനു ഇമ്മാനുവൽ, അന്തംവിട്ട് ആരാധകർ

Advertisement