തരംഗം തീർക്കാൻ ചിരഞ്ജീവിയുടെ ലൂസിഫർ, പൃഥ്വിരിജിന്റെ റോളിൽ അല്ലുഅർജുൻ അല്ല സാക്ഷാൽ സൽമാൻ ഖാൻ

28

2019ലെ മലയാളത്തിലെ സർവ്വകാല ഹിറ്റായിരുന്നു യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്ത് താരരാജാവ് മോഹൻലാൽ തകർത്താടിയ ലൂസിഫർ. കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു ലൂസിഫർ മലയാളത്തിൽ റിലീസ് ആയത്.

അതിന് ശേഷം സെപ്തംബറിൽ സേ രാ നരസിംഹ റെഡ്ഡി എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് ചിരഞ്ജീവി താൻ ലൂസിഫറിന്റെ തെലുങ്ക് പതിപ്പിൽ മുഖ്യവേഷത്തിൽ എത്തുന്നു എന്ന് പ്രഖ്യാപിച്ചത്.

Advertisements

ഈ വർഷം ഏപ്രിലിൽ പ്രഭാസ് അഭിനയിച്ച സഹോ എന്ന ചിത്രം സംവിധാനം ചെയ്ത സുജിത്താണ് തെലുങ്കിൽ സംവിധാനം ചെയ്തതെന്നും പ്രഖ്യാപിച്ചു. ഇപ്പോൾ ചിത്രത്തെ കുറിച്ച് വന്ന ഏറ്റവും പുതിയ റിപ്പോർട്ട് എന്നത് സാക്ഷാൽ സൽമാൻ ഖാൻ ചിത്രത്തിൽ ഒരു വേഷത്തിലെത്തുന്നു എന്നതാണ്.

മലയാളത്തിൽ പൃഥ്വിരാജ് അഭിനയിച്ച സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സൽമാൻ ഖാൻ അവതരിപ്പിക്കുക എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമൊന്നും പുറത്ത് വന്നിട്ടില്ല.

നേരത്തെ അല്ലു അർജുൻ സയ്യിദ് മസൂദായെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അല്ലു അർജുൻ ചിത്രത്തിൽ ഉണ്ടാവില്ലെന്ന് താരവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരുന്നു.

മലയാളം ലൂസിഫറിൽ മോഹൻലാൽ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായികുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, നൈല ഉഷ, ബൈജു സന്തോഷ്, ഫാസിൽ, സച്ചിൻ ഖേദേകർ, ശിവജി ഗുരുവായൂർ, ബാല, ശിവദ തുടങ്ങിയ വൻ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.

അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ് പൃഥ്വിരാജും മുരളി ഗോപിയും. എമ്പുരാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും.

Advertisement