സാന്ത്വനത്തിൽ അപ്രതീക്ഷിത് ട്വിസ്റ്റ്, ദേവി ഗർഭിണിയാവുന്നു, ആദ്യ കുഞ്ഞ് പിറക്കുന്നത് ദേവിയിലൂടെ, ഞങ്ങൾ കാത്തിരുന്ന നിമിഷമെന്ന് പ്രേക്ഷകർ

1026

സീരിയൽ ആരാധകരായ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം സീരിയൽ. ഒരു സീരിയൽ ആണെങ്കിലും പ്രേക്ഷകരുമായി ഏറ്റവും അടുപ്പം കാത്തുസൂക്ഷിക്കുന്ന കഥയാണ് സാന്ത്വനത്തിന്റേത്. ബാലനും അനിയന്മാരും അനിയത്തിമാരും മൊക്കെ ചേർന്ന് മലയാളികളുടെ പ്രിയപ്പെട്ടവരായി മാറി.

അതേ സമയം കഴിഞ്ഞ ദിവസങ്ങളിൽ സീരിയലിലുണ്ടായ സംഭവങ്ങൾ ആർക്കും ഉൾകൊള്ളാൻ സാധിക്കില്ല എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സാന്ത്വനം കുടുംബത്തിലേക്ക് ആദ്യമായി ജനിക്കാൻ പോവുന്ന കുഞ്ഞിനെ നഷ്ടമായിരിക്കുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ സാഹചര്യമാണെങ്കിലും ഇത് ലേശം കടുപ്പമായി പോയെന്നാണ് ആരാധകരുടെ അഭിപ്രായം.

Advertisements

എന്നാൽ അതിനെക്കാളും വലിയൊരു ട്വിസ്റ്റ് ഇനി പരമ്പരയിൽ ഉണ്ടാവുമെന്നാണ് പുതിയ ചില റിപ്പോർട്ടുകൾ. അപ്പു എന്ന് വിളിക്കുന്ന അപർണയും ഭർത്താവ് ഹരിയും ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. സാന്ത്വനം കുടുംബത്തിൽ ജനിക്കാൻ പോവുന്ന ആദ്യ കുഞ്ഞായതിന്റെ സന്തോഷം വീട്ടിലെല്ലാവർക്കും ഉണ്ട്.

Also Read
കല്യാണത്തിന് 10 കൊല്ലം മുൻപേ വിനീതിനെ കണ്ടിരുന്നു, വലിയ നടൻ ആണെന്ന് ഒന്നും അറിയില്ലായിരുന്നു: നടൻ വിനീതിന്റെ ഭാര്യ പ്രസില്ല പറയുന്നത് കേട്ടോ

എന്നാൽ ഹരിയെ സ്വന്തം വീട്ടുകാർ അപകടപെടുത്താൻ ശ്രമിക്കുന്നുവെന്ന് അറിഞ്ഞ് പോയ അപ്പു കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടാണ് തിരിച്ച് വരുന്നത്. സാന്ത്വനം വീടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ സംഭവമായി ഇത് മാറുകയും ചെയ്തു. സാന്ത്വനം കുടുംബത്തിന് ശാപം കിട്ടിയതാണെന്നും അവിടെ കുഞ്ഞുങ്ങൾ വാഴില്ലെന്നുമുള്ള പഴികൾക്ക് ഇതൊരു കാരണമായി മാറുകയും ചെയ്തു.

പ്രേക്ഷകരെ പോലും വിഷമിപ്പിക്കുന്ന ഇത്തരം കഥയിലേക്ക് പോവേണ്ടതില്ലെന്നാണ് പരക്കെയുള്ള അക്ഷേപം. എന്നാൽ ഒന്നൊന്നര ട്വിസ്റ്റാണ് ഇനി കഥയിൽ നടക്കാൻ പോവുന്നതെന്നാണ് അറിയുന്നത്. അതിൽ പ്രധാനപ്പെട്ട കാര്യം സാന്ത്വനം വീട്ടിലേക്ക് ആദ്യം കുഞ്ഞുമായി എത്തുന്നത് ദേവി ആണെന്നാണ്.

ബാലനുമായി വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ കുഞ്ഞുണ്ടായിട്ടില്ല. അനിയന്മാർക്ക് വേണ്ടി ദേവിയും ബാലനും ഈ കാര്യം മാറ്റി വെച്ചതാണ്. എന്നാൽ കുടുംബത്തിന്റെ ശാപം മാറുന്നത് ദേവിയിലൂടെ തന്നെയായിരിക്കുമെന്നാണ് യൂട്യൂബ് ചാനലുകളിലൂടെയും മറ്റും പ്രചരിക്കുന്ന വീഡിയോയിൽ കാണിക്കുന്നത്.

ദേവി ഗർഭിണിയാണെന്ന സത്യം പുറത്ത് വരികയും ഇതറിഞ്ഞ് എല്ലാവരും ഞെട്ടുന്നതുമൊക്കെ വരാൻ പോവുന്ന എപ്പിസോഡുകളിൽ കാണിച്ചേക്കും. ഇതാണ് ഞങ്ങൾ കാത്തിരുന്ന നിമിഷമെന്നാണ് ആരാധകർ പറയുന്നത്. ശരിക്കും ദേവി തന്നെയാണ് ആദ്യം കുഞ്ഞിന് ജന്മം കൊടുക്കേണ്ടത്.

Also Read
ആദ്യം 9ാം ക്ലാസ്സിൽ തോറ്റു, പിന്നീട് പത്താം ക്ലാസ്സിലും തോറ്റതോടെ 16 രൂപയുമായി നാടുവിട്ടു, തിരിച്ചുവന്നത് മേജർ ആയി, മേജർ രവിയുടെ സംഭവ ബഹുലമായ ജീവിത കഥ

സാന്ത്വനത്തിന്റെ തമിഴ് റീമേക്ക് ആയ പാണ്ഡ്യൻ സ്റ്റോഴ്സിലും ദേവിയുടെ കഥാപാത്രം ഗർഭിണിയാവുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അവിടുത്തെ അപ്പുവിന് കുഞ്ഞിനെ നഷ്ടപ്പെടുന്നില്ല.

Advertisement