ഞങ്ങൾ തമ്മിൽ ഒരു ശത്രുതയുമില്ല, ഒരു സിനിമ വന്നാൽ ഒരുമിച്ച് അഭിനയിക്കാൻ തയാറാണെന്ന് ദിലീപ്, ഞെട്ടിക്കുന്ന മറുപടിയുമായി മഞ്ജു വാര്യർ

144

ഒരു കാലത്ത് മലയാള സിനിമയിലെ താര ജോഡികൾ ആയിരുന്നു ജനപ്രിയനടൻ ദിലീപും ലോഡിസൂപ്പർസ്റ്റാർ മഞ്ജു വാര്യരും. പിന്നീട് ഇരുവരും വിവാഹി തരവാുകയും മഞ്ജു വാര്യർ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയും ആയിരുന്നു. മീനാക്ഷി എന്ന ഒരു മകളും ഇവർക്ക് ജനിക്കുകയും ചെയ്തു.

എന്നാല് മികച്ച ഇരുവരും രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് വിചാരിച്ചിരുന്ന ആരാധകെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഇവർ വിവഹ ബന്ധം വേർപെടുത്തിയത്. ഇന്നു അതിന്റെ ഇവർ വെളിപ്പെടുത്തിയിട്ടില്ല.

Advertisements

ഏതായാലും വിവാഹ മോചനം നേടിയതോടെ മകൾ മീനാക്ഷി അച്ഛന് ഒപ്പം പോവുകയും മഞ്ജു വാര്യർ സിനിമാ രംഗത്തേക്കും നൃത്ത രംഗത്തേക്കും ശക്തമായി തിരിച്ചു വരികയും ആയിരുന്നു. അതേ സമയം തങ്ങളുടെ വിവാഹ മോചനത്തിന് ശേഷം ഇതുവരെയും ഇരുവരും പരസ്പരം കുറ്റപ്പെടുത്താനോ ചെളിവാരി എറിയാനോ നിന്നിട്ടില്ല എന്നതാണ് ഒരു പ്രത്യേകത.

വിവാഹ മോചനത്തിന് ശേഷം മഞ്ജു വാര്യർ സിനിമാ രംഗത്ത് പഴയതിനേക്കാൽ ശോഭയോടെ തിളങ്ങുകയും താരത്തിന്ന് കൈനിറയെ അവസരങ്ങളുമാണ് ഇപ്പോൾ. ദീലിപ് നടി കാവ്യ മാധവനെ വിവാഹം കഴിക്കുയം സന്തുഷ്ടകരമായ ജീവിതം നയിക്കുകയും ആണിപ്പോൾ. ദീലീപിന് കാവ്യ മാധവനിലും ഒരു മകൾ പിറന്നിരുന്നു. മഹാലക്ഷ്മി എന്നാണ് ദിലീപ് കാവ്യ ദമ്പതികൾ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

ഇവരോടൊപ്പമുള്ള മീനാക്ഷി ഇപ്പോൾ ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ്. അതേ സമയം
സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത് ദിലീപും മഞ്ജു വാര്യരും നേരത്തെ നൽകിയ രണ്ട് വ്യത്യ്ത അഭിമുഖത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോയാണ്.

ഇനി ഇരുവരും ഒന്നിച്ച് അഭിനയിക്കുമോ എന്ന ചോദ്യത്തിനുള്ള താരങ്ങളുടെ മറുപടിയാണ് വീഡിയോയിൽ ഉള്ളത്. ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ദിലീപിന്റെ പ്രതികരണം. മഞ്ജു വാര്യർ നായികയായി എത്തുന്ന സിനിമ ഇനി വന്നാൽ ദിലീപ് നായകനായി അഭിനയിക്കുമോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്.

ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു വാര്യർ അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാൽ മഞ്ജുവിന് ഒപ്പം താൻ അഭിനയിക്കും. മഞ്ജുവും താനും തമ്മിൽ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോൾ നമുക്ക് ആലോചിക്കാം എന്നായിരുന്നു ദിലീപിന്റെ മറുപടി.

എന്നാൽ ദിലീപിന്റെ ഈ വാക്കുകളെ സൂചിപ്പിച്ച് കൊണ്ട് മഞ്ജു വാര്യരോടും ഇതേ ചോദ്യം മറ്റൊരു അഭിമുഖത്തിൽ അവതാരകൻ ചോദിച്ചിരുന്നു. എന്നാൽ ഇതിൽ മഞ്ജു വാര്യരുടെ പ്രതികരണം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

അവതാരകൻ ചോദ്യം ചോദിച്ച് തുടങ്ങിയപ്പോൾ തന്നെ മറുപടിയുമായി മഞ്ജു വാര്യർ എത്തിയിരുന്നു. സാരമില്ല അതുവേണ്ട, അതിനെ കുറിച്ച് സംസാരിക്കേണ്ട എന്നായിരുന്നു നടിയുടെ മറുപടി. ഇപ്പോൾ വീണ്ടും ഈ രണ്ട് അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അത സമയം രണ്ടാം വരവിൽ കൂടുതൽ മികച്ച കഥാപാത്രങ്ങളെ അവതരപ്പിച്ച് മുന്നേറുന്ന മഞ്ജു വാര്യർക്ക് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒക്കെയായി തിരക്കോട് തിരക്കിലാണ് ആറ് ചിത്രങ്ങളാണ് നടിയുടെ ഇനി പുറത്തിറങ്ങാൻ ഉള്ളത്.

ഉറ്റ സുഹൃത്തായ നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്നത്.

Advertisement