Home Entertainment Celebrities

അമ്മയുടെയും അച്ഛന്റെയും വേർപാടി നുശേഷം ശേഷം ഇത്രയധികം വേദനിച്ച ദിവസം ഉണ്ടായിട്ടില്ല: പൊട്ടിക്കരഞ്ഞ് വീണാ നായർ

48

സീരിയൽ രംഗത്തു നിന്നും സിനിമയിെേലത്തിയ താരമാണ് നടി വീണാ നായർ. ബിജുമേനോൻ നായകനായ വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റായ ബിന്ദുവായെത്തി പ്രേക്ഷകരുടെ മനം കവർന്നിരുന്നു വീണാ നായർ. ഏഷ്യാനെറ്റിലെ മലയാളം ബിഗ് ബോസിലൂടെ ധാരാളം ആരാധകരെയും വീണ സമ്പാദിച്ചിട്ടുണ്ട്.

ടിക് ടോക്കിലും സമൂഹ മാധ്യമങ്ങളിലും സജീവം ആയിരുന്ന, ബിഗ് ബോസിലെ കരുത്തുറ്റ മത്സരാർത്ഥിയായിരുന്നവീണാ നായർ മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോളിതാ തന്റെ അച്ഛന്റെയും അമ്മയുടെയും മരണത്തിനുശേഷം ഏറ്റവും മനസ്സ് വേദനിച്ച ദിവസത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം. അടുത്ത ബന്ധുവിന്റെ പെട്ടെന്നുള്ള വേർപാടിനെ കുറിച്ചായിരുന്നു വീണയുടെ പോസ്റ്റ്.

Advertisements

തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ആ വിഷമം പങ്കുവെച്ചത്:

സൈജ ചേച്ചി ഈ ചിരി ഇനി എങ്ങനാ ഞാൻ കാണുക. ഒന്നും പറയാതെപോയെ കളഞ്ഞല്ലോ എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വേദന തരുന്ന മറ്റൊരു ദിവസമായിരുന്നു കഴിഞ്ഞത്. 2 ജൂലൈ 2020. 2020 ശാപം നിറഞ്ഞ, ഒരുപാട് വേദനകൾ വേർപാടുകൾ തന്ന വർഷമാണ്. അതിലെനിക്ക് സഹിക്കാവുന്നതിലപ്പുറമാണ് സൈജച്ചേച്ചി ഞങ്ങളെ വിട്ടുപോയത്.

ഇന്നലത്തെ ദിവസം ഡിലീറ്റ് ബട്ടൺ ഉണ്ടായിരുന്നു എങ്കിൽ ഡിലീറ്റ് ചെയ്‌തേനെ. ഞാനെന്നാ പറയുക സൈജച്ചേച്ചി. എന്റെ അമ്മുകുട്ടനെയും, ഷണ്മുഖനെയും, നന്ദുനേയും, കൊച്ചുമോൻ ചേട്ടനെയും എന്നാ പറഞ്ഞു ആശ്വസിപ്പിക്കും. നാട്ടിലേക്കു വരാൻ പറ്റാതെ ഒന്ന് കാണാൻ സാധിക്കാതെ ഒന്നും പറയാതെ പോയി.

ജീവിതത്തിൽ ഇത്രെയും വേദനിച്ചിട്ടില്ല എന്റെ അച്ഛന്റെയും അമ്മയുടെയും വേർപാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല. കണ്ണന്റെ ചേട്ടത്തിയമ്മയുടെ സ്ഥാനമാണ് എന്റെ സൈജച്ചേച്ചിക്.. ഓരോ വട്ടവും നാട്ടിലെത്തുമ്പം അവിടെത്തും.

ഇനി ചേച്ചിയെപ്പോലെ അങ്ങനെ സ്‌നേഹിക്കാൻ ഈശ്വരാ ഇതു വല്ലാത്ത ഒരു ചെയ്ത്താായി പോയി. ഏറ്റവും നല്ല ആൾക്കാരെ ഈശ്വരൻ നേരത്തെ വിളിക്കും പോലും… ബട്ട് ഇത് വേണ്ടിയിരുന്നില്ല.

View this post on Instagram

സൈജ ചേച്ചി… ഈ ചിരി ഇനി എങ്ങനാ ഞാൻ കാണുക…. ഒന്നും പറയാതെപോയെ കളഞ്ഞല്ലോ… എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വേദന തരുന്ന മറ്റൊരു ദിവസമായിരുന്നു ഇന്നലെ.2nd ജൂലൈ 2020. 2020 ശാപം നിറഞ്ഞ, ഒരുപാട് വേദനകൾ വേർപാടുകൾ തന്ന വർഷമാണ്… അതിലെനിക്ക് സഹിക്കാവുന്നതിലപ്പുറമാണ് സൈജച്ചേച്ചി ഞങ്ങളെ വിട്ടുപോയത്. ഇന്നലത്തെ ദിവസം delete ബട്ടൺ ഉണ്ടായിരുന്നു എങ്കിൽ delete ചെയ്തേനെ…. ഞാനെന്ന പറയുക സൈജച്ചേച്ചി. എന്റെ അമ്മുകുട്ടനെയും, ഷണ്മുഖനെയും, നന്ദുനേയും, കൊച്ചുമോൻ ചേട്ടനെയും എന്നാ പറഞ്ഞു ആശ്വസിപ്പിക്കും…. നാട്ടിലേക്കു വരാൻ പറ്റാതെ ഒന്ന് കാണാൻ സാധിക്കാതെ ഒന്നും പറയാതെ പോയി….. ജീവിതത്തിൽ ഇത്രെയും വേദനിചിട്ടില്ല…എന്റെ അച്ഛന്റെയും അമ്മയുടെയും വേര്പാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല. …കണ്ണന്റെ ചേട്ടത്തിയമ്മയുടെ സ്‌ഥാനമാണ് എന്റെ സൈജച്ചേച്ചിക്.. ഓരോ വട്ടവും നാട്ടിലെത്തുമ്പം അവിടെത്തും… ഇനി ചേച്ചിയെപ്പോലെ അങ്ങനെ സ്നേഹിക്കാൻ…………… ഈശ്വരാ…………..ഇതു വല്ലാത്ത ഒരു ചെയ്തതായി പോയി…. ഏറ്റവും നല്ല ആള്കാരെ ഈശ്വരൻ നേരത്തെ വിളിക്കും പോലും… but ഇത്‌ വേണ്ടിയിരുന്നില്ല.. #rip #sisterlove ##missingyou #myfamily

A post shared by veena nair (@veenanair143) on

Advertisement