സ്വഭാവം വെച്ച് ഭദ്രകാളിയെ പോലെയാണ്, അവളെ അങ്ങനെയാക്കിയത് ജീവിതാനുഭവങ്ങളാണ്, എല്ലാം തികഞ്ഞ പെണ്ണിനെ സ്വന്തമാക്കി ഭാഗ്യവാൻ ആകേണ്ടെന്ന് തീരുമാനിച്ചിരുന്നു ലക്ഷ്മി പ്രിയയുടെ ഭർത്താവ്

202

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച സൂപ്പർ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ നിലിന് കൊടിയിറങ്ങിരിക്കുകയാണ്. സീസൺ ഓഫ് കളേഴ്‌സ് എന്ന ടാഗുമായി എത്തിയ നാലാം സീസണിൽ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും യഥാക്രമം ബ്ലെസ്ലിക്കും റിയാസിനും ആയിരുന്നു.

അതേ സമയം നൂറ് ദിവസം ഹൗസിൽ തികയ്ക്കണമെന്ന അതിയായ അഗ്രഹവുമായി എത്തിയ പ്രശസ്ത ന
ടി ലക്ഷ്മിപ്രിയക്ക് നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ബിഗ് ബോസ് മലയാളം സീസൺ 4ൽ താൻ പിന്നിട്ട 100 ദിനങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല എന്നാണ് നാലാം സ്ഥാനം ലഭിച്ച ശേഷം ലക്ഷ്മിപ്രിയ പറഞ്ഞത്.

Advertisements

ഗ്രാന്റ് ഫിനാലെയിലെ ആറ് പേരിൽ മൂന്നാമത് പുറത്തായ മത്സരാർഥി ആയിരുന്നു ലക്ഷ്മി. ബിഗ് ബോസ് വേദിയിൽ ഷോ അനുഭവത്തെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് ലക്ഷ്മിപ്രിയയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസൺ 4ന്റെ 100 ദിവസങ്ങളെന്ന് പറയുന്നത്. ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നെയോർത്ത്.

Also Read: എന്റെ ഭാര്യ തടിച്ചിയാണ്, അത് ഞാൻ സഹിച്ചോളാം; സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയിൽ നോക്കിയിട്ട് വേണം ഇനി കമന്റ് ചെയ്യാൻ;വിമർശകരോട് സുജിത്തും ശ്വേതയും

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് ഞാൻ നന്ദിയറിയിക്കുന്നു. എൻറെ ഗുരുക്കന്മാർക്ക്, ജയേഷേട്ടന്, എൻറെ മോൾക്ക്, എൻറെ കൂടെയുണ്ടായിരുന്ന 20 പേർക്കും ഞാൻ നന്ദി അറിയിക്കുന്നു. എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എന്റെ സങ്കടങ്ങൾ, എൻറെ എല്ലാം എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ വാക്കുകൾ.

ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ തുടക്കത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്മി പ്രിയയ്ക്ക് കഴിഞ്ഞിരുന്നു. നല്ലതുപോലെ സംസാരിക്കാനുള്ള കഴിവാണ് ലക്ഷ്മി പ്രിയയെ തുടക്കത്തിൽ ശ്രദ്ധേയ ആക്കിയത്. എന്നാൽ ലക്ഷ്മി പ്രിയ മറ്റാരെയും സംസാരിക്കാൻ അനുവദിക്കാത്ത രീതിയിലാണ് പെരുമാറുന്നതെന്ന് ആക്ഷേപം കേൾക്കുകയും ചെയ്തു.

പരദൂഷണക്കാരി, കള്ളം പറയുന്നയാൾ തുടങ്ങിയ ആക്ഷേപങ്ങളൊക്കെ ലക്ഷ്മി പ്രിയ നേരിട്ടിരുന്നു.ലക്ഷ്മി പ്രിയ സ്‌നേഹം കാണിക്കുന്നതുവരെ ഗെയിമിന്റെ ഭാഗമായിട്ടാണെന്ന് വരെ വാദങ്ങൾ ഉയർന്നു. സഹ മത്സരാർഥികളിൽ നിന്ന് രൂക്ഷമായ എതിർപ്പുകൾ വരുമ്പോാഴും കാര്യങ്ങൾ വിശദീകരിച്ച് തനിക്ക് അനുകൂലം ആക്കാൻ ലക്ഷ്മി പ്രിയയ്‌യക്ക് ഒരു പരിധി വരെ സാധിച്ചിരുന്നു.

ഫിസിക്കൽ ടാസ്‌കിൽ ആയാലും കലാപരമായ ടാസ്‌കിൽ ആയാലും ആക്റ്റിവിറ്റികളിൽ ആയാലും കൃത്യമായ ഇടപെടലുകൾ നടത്തിയത് ലക്ഷ്മി പ്രിയയെ എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധയിൽ നിർത്തി. ഗ്രൂപ്പുകളുടെ ഭാഗമാകാൻ ശ്രമിക്കുമ്പോൾ പോലും ഒറ്റപ്പെടേണ്ടി വന്നിരുന്നു ലക്ഷ്മി പ്രിയയ്ക്ക്.

അതേ സമയം ലക്ഷ്മി പ്രിയയുടെ ജീവിതത്തെ കുറിച്ച് ഭർത്താവ് ജയേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്. രണ്ടര വയസ് പ്രായം ഉള്ളപ്പോൾ മുതൽ ലക്ഷ്മി പ്രിയ കഷ്ടങ്ങൾ അനുഭവിച്ച് തുടങ്ങിയത് ആണ്. അമ്മ ഉപേക്ഷിച്ച് പോയി ബന്ധുക്കളാണ് നോക്കി വളർത്തിയത്.

Also Read:
ജീവിതത്തിൽ ജീവന് തുല്യം പ്രണയിച്ചത് ഈ രണ്ടുപേരെ; ഒടുവിൽ രണ്ടുപ്രണയിനികളെയും നേടിയെടുത്ത റിച്ചാർഡ് ജോസ്; കറുത്തമുത്തിലൂടെ ഇഷ്ടതാരമായി മാറിയ റിച്ചാർഡിന്റെ ജീവിതത്തിലെ നേട്ടങ്ങൾ ഇങ്ങനെ

പിന്നീട് ജീവിക്കാൻ വേണ്ടി നാടക നടിയായി. ഒരു തെറ്റും ചെയ്യാതെയാണ് ലക്ഷ്മി പ്രിയയെ ബന്ധുക്കൾ ഉപേക്ഷിച്ചത്. അവളെ പതിനേഴാം വയസിലാണ് ഞാൻ കണ്ടുമുട്ടിയത്. അവൾ എന്നോട് ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളത് അവൾ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചാണ്. ഞങ്ങളുടേത് മരം ചുറ്റി പ്രേമമൊന്നും ആയിരുന്നില്ല.

ജനിച്ചപ്പോൾ മുതൽ അവൾ ജീവിക്കാൻ പോരാടുകയാണ്. എല്ലാവരാലും ചതിയും വഞ്ചനയും ഒരുപാട് ലക്ഷ്മി പ്രിയ നേരിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവളോട് അടുക്കുന്നവരോട് സൂക്ഷിച്ച് മാത്രമെ പെരുമാറാറുള്ളു. അവൾ അനുഭവിച്ചത് വെച്ചാണ് മറ്റുള്ളവരോട് പെരുമാറുന്നത്.

യഥാർഥത്തിൽ അവൾ ഭദ്രകാളിയായി പെരുമാറേണ്ടതാണ് അവിടെയുള്ള മറ്റുള്ളവരുടെ പെരുമാറ്റം വെച്ച് നോക്കുമ്പോൾ. പുറത്തും ലക്ഷ്മിപ്രിയ ഹൗസിൽ കണ്ടപോലെ തന്നെയാണ്. എല്ലാം തികഞ്ഞ പെണ്ണിനെ സ്വന്തമാക്കി ഭാഗ്യവാൻ ആകേണ്ടെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ലക്ഷ്മിപ്രിയയെ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും എന്നും ജയേഷ് വ്യക്തമാക്കുന്നു.

Advertisement