ജീവിതത്തിൽ ജീവന് തുല്യം പ്രണയിച്ചത് ഈ രണ്ടുപേരെ; ഒടുവിൽ രണ്ടുപ്രണയിനികളെയും നേടിയെടുത്ത റിച്ചാർഡ് ജോസ്; കറുത്തമുത്തിലൂടെ ഇഷ്ടതാരമായി മാറിയ റിച്ചാർഡിന്റെ ജീവിതത്തിലെ നേട്ടങ്ങൾ ഇങ്ങനെ

430

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് റിച്ചാർഡ്. പട്ടുസാരിയിലൂടെ തുടക്കം കുറിച്ച് കറുത്ത മുത്ത്, സുമംഗലി ഭവ തുടങ്ങി പ്രണയവർണങ്ങളിലെത്തി നിൽക്കുകയാണ് റിച്ചാർഡിന്റെ അഭിനയജീവിതം ഇപ്പോൾ. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ താമര എന്ന പെൺകുട്ടിയുടെ കഥ പറഞ്ഞ പട്ടുസാരി എന്ന സീരിയൽ വളരെ വ്യത്യസ്തവും പ്രേക്ഷകപ്രീതി നേടിയതുമായിരുന്നു. പട്ടുസാരിയിലെ അഭി എന്ന കഥാപാത്രം റിച്ചാർഡിന് കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്നു നൽകുകയും ചെയ്തു.

അക്കാലത്ത് പട്ടുസാരിയുടെ 400 ലേറെ എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തത്. നാളുകൾക്ക് ശേഷമായാണ് റിച്ചാർഡ് വീണ്ടുമൊരു പരമ്പരയുമായെത്തിയത്. എന്ന് സ്വന്തം ജാനി, മംഗല്യപ്പട്ട്, മിഴിരണ്ടിലും തുടങ്ങി നിരവധി ഹിറ്റ് സീരിയലുകളിൽ റിച്ചാർഡ് വേഷമിട്ടു. റിച്ചാർഡ് നായകനായ ഏഴ് പാരമ്പരകളും മെഗാ ഹിറ്റായി മാറിയിരുന്നു.

Advertisements

ഇടയ്ക്കിടയ്ക്ക് സോളോ ട്രിപ്പ് പോവാനിഷ്ടപ്പെടുന്നയാളാണ് താനെന്ന് റിച്ചാർഡ് മുമ്പ് തന്നെ പറഞ്ഞിരുന്നു. കൂടാതെ വിവാഹ ശേഷവും സോളോ ട്രിപ്പ് പോവാറുണ്ട്, ഭാര്യയ്ക്ക് ഞാൻ അങ്ങനെ പോവുന്നതിൽ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല എന്നും താരം മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു.

ALSO READ- കേരള സാരി അണിഞ്ഞ് ആറ്റുകാലമ്മയെ തൊഴുത് അമൃത നായർ; എന്താണ് സ്‌പെഷ്യൽ വിശേഷം എന്ന് തിരക്കി ആരാധകർ

സീരിയൽ അഭിനയത്തിന് പുറമേ ഷോർട്ട് ഫിലിം സംവിധാനവും റിച്ചാർഡ് ഭംഗിയായി ചെയ്യുന്നുണ്ട്. ‘തന്റേതല്ലാത്ത കാരണത്താൽ’ എന്ന താരത്തിന്റെ ഒരു ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ ഒരു കഥാരീതിയായിരുന്നു ഈ ഷോർട്ട് ഫിലിമിലൂടെ റിച്ചാർഡ് അവതരിപ്പിക്കാൻ ശ്രമിച്ചത്. രണ്ട് യുവാക്കളുടെ കഥ പറഞ്ഞ ഈ ഷോർട്ട് ഫിലിം ധാരാളം പ്രശംസ പിടിച്ചു പറ്റി. പ്രധാന കഥാപാത്രമായി റിച്ചാർഡ് തന്നെയാണ് അഭിനയിച്ചത്.

എറണാകുളം പെരുമ്പാവൂർ സ്വദേശിയായ റിച്ചാർഡ് ബിരുദ പഠനത്തിനു ശേഷമാണ് മോഡലിങ്ങിലേക്കും അഭിനയരംഗത്തേക്കും എത്തിയത്. അതേസമയം, താരത്തിന് എന്നെന്നും ഹൃദയത്തോട് ചേർത്തുപിടിച്ച രണ്ടു പ്രണയങ്ങൾ ഉണ്ടായിരുന്നു. രണ്ടും സഫലമാക്കിയ സന്തോഷത്തിലാണ് റിച്ചാർഡ് ഇപ്പോൾ.

ALSO READ- മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ; എനിക്ക് ഈ ഒൻപത് ചോദ്യങ്ങളാണ് മോഹൻലാലിനോട് ചോദിക്കാനുള്ളത്; കത്ത് പുറത്തുവിട്ട് മറുപടി തേടി ഗണേഷ് കുമാർ; വൈറൽ

കളിക്കൂട്ടുകാരിയും ബാല്യകാലം മുതലുള്ള പ്രണയിനിയുമായ പ്രിയയാണ് ഒന്നാമത്തെ പ്രണയിനി. മറ്റൊരാൾ ഹാർലി ഡേവിഡ്‌സൺ ബൈക്കാണ്. ബാല്യം മുതൽ തന്നെ റിച്ചാർഡ് ഏറ്റവും അധികം പ്രണയിച്ചിട്ടുള്ളത് ഈ ബൈക്കിനെയാണ്. പിന്നീടാണ് പ്രിയ ജീവിതത്തിൽ എത്തിയത്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ ബൈക്ക് റിച്ചാർഡ് സ്വന്തമാക്കിയിരിക്കുകയാണ്.

ഇതിൽ ഏത് പ്രണയത്തെയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എന്ന് ചോദിച്ചാൽ തിരഞ്ഞെടുക്കാൻ വലിയ ബുദ്ധിമുട്ടാണെന്നാണ് താരം പറയുന്നത്. അത്രയേറെ ബൈക്കിനെ സ്‌നേഹിക്കുന്നുണ്ട് റിച്ചാർഡ്.

Advertisement