കേരള സാരി അണിഞ്ഞ് ആറ്റുകാലമ്മയെ തൊഴുത് അമൃത നായർ; എന്താണ് സ്‌പെഷ്യൽ വിശേഷം എന്ന് തിരക്കി ആരാധകർ

205

കുടുംബ വിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അമൃത നായർ. ഈ സീരിയൽ സൂപ്പർഹിറ്റായതോടെ അതിലെ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സുമിത്രയുടെയും സിദ്ധാർത്ഥിന്റെയും ഇളയ മകളായ ശീതൽ എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്കിൽ അമൃത അവതരിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് വ്യക്തിപരമായ കാരണങ്ങളാൽ കുടുംബ വിളക്കിൽ നിന്നും താരം പിന്മാറി.

മുൻപ് പല തവണ ഈ സീരിയലിലെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചിരുന്ന താരങ്ങൾ പിന്മാറി പുതിയ താരങ്ങൾ വന്നിട്ടുണ്ട്. ശീതളായി അഭിനയിച്ചിരുന്ന നടി അമൃത നായർ മാറി പകരം മറ്റൊരു നടിയാണ് ആ വേഷം ചെയ്യാൻ എത്തിയത്. അന്ന് മുതൽ അമൃതയ്ക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുകയാണ് ആരാധകർ. കുടുംബവിളക്കിലേക്ക് എത്തിയതിന് ശേഷമാണ് അമൃത നായർ ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിന്റെ ലൊക്കേഷനിൽ സഹതാരങ്ങൾക്കൊപ്പം അത്രയും സന്തോഷത്തിൽ ആായിരുന്നെങ്കിലും നടിയുടെ പെട്ടെന്നുള്ള പിന്മാറ്റം എല്ലാവരെയും നിരാശരുമാക്കിയിരുന്നു.

Advertisements

എന്നാൽ ഇപ്പോഴിതാ സ്റ്റാർ മാജിക്കിൽ സജീവ സാന്നിധ്യമാണ് അമൃത. കൂടാതെ തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട് താരം. ഇന്ന് താരത്തിന്റെ പിറന്നാളാണെന്നതാണ് ഏറ്റവും വലിയ വിശേഷം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്. ജന്മദിനാശംസകൾ അമ്മൂസേ എന്നാണ് എല്ലാവരും അമൃതയുടെ പോസ്റ്റിന് താഴേ കുറിച്ചിരിക്കുന്നത്.

ALSO READ- മിണ്ടാതിരിക്കുന്നത് ലജ്ജാകരമല്ലേ; എനിക്ക് ഈ ഒൻപത് ചോദ്യങ്ങളാണ് മോഹൻലാലിനോട് ചോദിക്കാനുള്ളത്; കത്ത് പുറത്തുവിട്ട് മറുപടി തേടി ഗണേഷ് കുമാർ; വൈറൽ

പിറന്നാൾ ദിനത്തിൽ ആറ്റുകാൽ ക്ഷേത്രത്തിലെത്തിയ താരത്തിന്റെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അമൃത തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഈ പിറന്നാൾ ഇങ്ങനെ ആകട്ടെ എന്നാണ് ചിത്രങ്ങൾക്ക് ക്യാപ്ഷനായി അമൃത കുറിച്ചിരിക്കുന്നത്. കേരള സാരി ധരിച്ചാണ് അമൃത ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. പലപ്പോഴായി ബ്രൈഡൽ ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. അപ്പോഴൊക്കെ താരത്തിന്റെ വിവാഹ വിശേഷങ്ങൾ തിരക്കി ആരാധകരെത്താറുണ്ട്. അതുകൊണ്ടു തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ALSO READ- ഇവർ അമ്മയോ സഹോദരിയോ മകളോ ഭാര്യയോ ഇല്ലാത്തവർ ആണോ; ദിൽഷയുടെ വിജയം നാണംകെട്ടതെന്ന് വിമർശിക്കുന്നവരോട് നടി സീമ ജി നായർ

സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന റീൽസുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്തായാലും അമൃതയുടെ പിറന്നാൾ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

Advertisement