ഇവർ അമ്മയോ സഹോദരിയോ മകളോ ഭാര്യയോ ഇല്ലാത്തവർ ആണോ; ദിൽഷയുടെ വിജയം നാണംകെട്ടതെന്ന് വിമർശിക്കുന്നവരോട് നടി സീമ ജി നായർ

654

ഒടുവിൽ നൂറ് ദിവസം പൂർത്തിയാക്കി ബിഗ്‌ബോസ് സീസൺ ഫോർ അവസാനിച്ചിരിക്കുകയാണ്. ഡാൻസറായ ദിൽഷ പ്രസന്നനാണ് ഇത്തവണത്തെ വിജയി. മലയാളം ബിഗ്‌ബോസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ ജേതാവാണ് ദിൽഷ. താരത്തിന്റെ വിജയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. യഥാർഥ വിജയി രണ്ടാം സ്ഥാനത്തെത്തിയ ബ്ലെസ്ലി ആണെന്നും അതല്ല റിയാസ് സലിം ആണെന്നുമൊക്കെ ചർച്ച ഉയർന്നുകഴിഞ്ഞു.

മറ്റ് സാസണുകളിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തെ ബിഗ് ബോസ്. ന്യൂനോർമൽ സീസൺ എന്നാണ് ഷോയെ വിശേഷിപ്പിക്കുന്നത്. കാരണം റിയാസ് സലിം, അപർണ, ജാസ്മിൻ തുടങ്ങിയ മത്സരാർത്ഥികളെ ഉൾക്കൊള്ളിച്ചത് തന്നെയാണ് ബിഗ്‌ബോസിനെ വ്യത്സ്തമാക്കുന്നത്.

Advertisements

മാർച്ച് 27ന് ഇരുപത് മത്സരാർഥികളുമായിട്ടാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ തുടങ്ങിയത്. ഒടുവിൽ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് ഏറ്റവും അധികം വോട്ടുനേടി ദിൽഷയെ വിജയിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇതിൽ പ്രേക്ഷകരിൽ നിരവധി പേർക്ക് അതൃപ്തിയുണ്ട്. ഒരുപാട് ഫാൻസ് ഉണ്ടായിട്ടും പുറത്താക്കപ്പെട്ട മത്സരാർഥി റോബിൻ രാധാകൃഷ്ണൻ തന്റെ ഫാൻസിനെ ഉപയോഗിച്ച് വോട്ട് ചെയ്യിപ്പിച്ചാണ് ദിൽഷയെ വിജയിപ്പിച്ചതെന്നാണ് ഭൂരിപക്ഷം ബിഗ് ബോസ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

ALSO READ- ബ്ലെസ്ലിയുടെ വിവാഹാഭ്യർഥന കേട്ട് ദിൽഷയുടെ അച്ഛനും അമ്മയും ചിരിക്കുകയാണ് ചെയ്തത്, അത് നടക്കില്ല; ദിലു എന്തായാലും കെട്ടില്ലെന്ന് സഹോദരി

ദിൽഷയുടേത് നാണംകെട്ട വിജയമായിരുന്നുവെന്നും പ്രേക്ഷകരിൽ ചിലർ സോഷ്യൽമീഡിയയിൽ കുറിക്കുന്നുണ്ട്. അമ്പത് ലക്ഷം രൂപയാണ് ബിഗ് ബോസ് വിജയിക്ക് സമ്മാനമായി ലഭിച്ചത്. ഗ്രാന്റ് ഫിനാലെയ്ക്ക് പിന്നാലെ വലിയ സൈബർ അറ്റാക്കാണ് ദിൽഷയ്ക്ക് നേരെ നടക്കുന്നത്. ഈ സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് നടി സീമ ജി നായർ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ദിൽഷയെ പരിഹസിക്കുന്നവരോട് ‘ഇവരൊക്കെ അമ്മയോ, സഹോദരിയോ, മകളോ, ഭാര്യയോ ഇല്ലാത്തവരാണോ’ എന്നാണ് സീമ ജി നായർ ചോദിക്കുന്നത്.

സീമയുടെ കുറിപ്പ് ഇങ്ങനെ:

‘ശുഭദിനം… ഇന്നലെ ബിഗ്ബോസ് എന്ന ഏഷ്യാനെറ്റ് ഷോയുടെ ഗ്രാൻഡ് ഫിനാലെയായിരുന്നു ജയിച്ചവർക്കും ഫൈനലിൽ വരാതെ പോയവർക്കും എന്റെ അഭിനന്ദനങ്ങൾ. കാരണം എല്ലാവരും ഒന്നാം സ്ഥാനത് എത്താൻ ആഗ്രഹിച്ചവരാണ്. അതിന് വേണ്ടി പരിശ്രമിച്ചവരാണ്. ഇന്നലെ ഒരു പെൺകുട്ടി വിന്നർ ആയപ്പോൾ അവരെ ചെളിവാരി എറിയുന്ന ഒട്ടേറെ കമന്റുകൾ കണ്ടു. അതും വളരെ മോശമായ രീതിയിൽ. എന്തിന് വേണ്ടിയാണ് ഇതെന്ന് മനസിലാകുന്നില്ല.’

ALSO READ- മോഹൻലാലും മമ്മൂട്ടിയും ദിലീപും അടക്കമുള്ള സൂപ്പർ താരങ്ങളുടെ അമ്മ, യംഗ് മദർ എന്ന് വിളിപ്പേര്, നിർമ്മാണ രംഗത്തും സജീവം, നടി ചിത്രാ ഷേണായി ശരിക്കും ആരെണെന്നറിയാമോ

‘ആർക്ക് വേണ്ടി ആരെ സന്തോഷിപ്പിക്കാൻ വേണ്ടി ഇതൊക്കെ ഒരു ഷോയായി കണ്ട് വിടേണ്ടതിന് പകരം അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയുന്നു. ഈ കാഴ്ചപ്പാട് മാറേണ്ടതല്ലേ. ആ കമന്റുകൾ കണ്ടപ്പോൾ തോന്നി ഇവർക്കാർക്കും അമ്മയോ സഹോദരിയോ മകളോ ഭാര്യയോ ഇല്ലാത്തവർ ആണോയെന്ന്. കാലം ഇത്രയും പുരോഗമിച്ചുവെന്ന് പറയുമ്പോഴും നമ്മുടെ മനസ് പുരോഗമിക്കുന്നില്ലെങ്കിൽ എന്ത് പറയാനാണ്’.

ബിഗ്‌ബോസ് ഷോയിൽ ഇത്തവണ മറ്റ് സീസണുകളിൽ നിന്നും വ്യത്യസ്തമായി ഫൈനൽ സിക്‌സായിരുന്നു ഉണ്ടായിരുന്നത്. ദിൽഷ, ലക്ഷ്മി പ്രിയ, ധന്യ, റിയാസ്, ബ്ലെസ്ലി, സൂരജ് എന്നിവരായിരുന്നു ഫൈനൽ സിക്‌സിൽ എത്തിയത്. ഒരാഴ്ചയാണ് ഇവരിലെ വിജയിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ പ്രേക്ഷകർക്ക് അവസരം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഷോയിൽ നിന്നും പുറത്തായവരെല്ലാം ഒരിക്കൽ കൂടി ഗ്രാന്റ് ഫിനാലെയ്ക്ക് തൊട്ടുമുൻപ് ബിഗ് ബോസ് ഷോയിലേക്ക് എത്തിച്ചേർന്നിരുന്നു. പിന്നീട് നടന്ന സംഭവങ്ങളും വോട്ടിങിനെ കാര്യമായി ബാധിച്ചു.

ഗ്രാൻഡ് ഫിനാലെ ദിവസമായ ഞായറാഴ്ച രാത്രി എട്ട് മണി വരെ പ്രേക്ഷകർക്ക് വോട്ട് ചെയ്യാനുള്ള സമയമുണ്ടായിരുന്നു. 21 കോടിയിലധികം പോരാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. ഇതിൽ 39 ശതമാനം വോട്ടുകൾ നേടിയാണ് ദിൽഷ പ്രസന്നൻ വിജയിയായത്.

റണ്ണറപ്പായത് മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയായിരുന്നു. മൂന്നാം സ്ഥാനത്ത് എത്തിയത് റിയാസ് സലിമും നാലാം സ്ഥാനം ലക്ഷ്മി പ്രിയയ്ക്കും അഞ്ചാം സ്ഥാനം ധന്യ മേരി വർഗീസിനും സ്വന്തമായി. അതേസമയം, സൂരജായിരുന്നു ഗ്രാൻഡ് ഫിനാലെയിൽ ഫൈനൽ സിക്‌സിൽ നിന്നും ആദ്യം പുറത്തുപോയത്. ഗ്രാന്റ് ഫിനാലെ കാണാനായി നേരത്തെ മത്സരത്തിൽ നിന്നും പുറത്തായ മത്സരാർഥികളെല്ലാം തന്നെ എത്തിയിരുന്നു.

Advertisement